ഇന്ത്യന്‍ ഓഹരി വിപണിയിലെ ഗുണനിലവാരമേറിയ ഐടി സ്റ്റോക്കുകളില്‍ ഒന്നാണ് രാംകോ സിസ്റ്റംസ്. ഡിസ്കൗണ്ട് വിലയിലാണ് കമ്പനിയുടെ ഓഹരികള്‍ ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ആറു മാസം കൊണ്ട് 30 ശതമാനത്തോളം തകര്‍ച്ച സ്റ്റോക്കില്‍ കാണാം. ആറു മാസം മുന്‍പ് 557 രൂപയുണ്ടായിരുന്ന രാംകോ സിസ്റ്റംസിന്റെ ഓഹരി വില 390 രൂപയിലേക്കാണ് നിലംപതിച്ചത്.
എന്തായാലും ഇപ്പോഴത്തെ വീഴ്ച്ച സാരമാക്കേണ്ടെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം. പ്രശസ്ത നിക്ഷേപകനായ വിജയ് കേഡിയയുടെ പോര്‍ട്ട്ഫോളിയോയില്‍ സ്ഥാനം പിടിക്കുന്ന ഈ ഓഹരി ഇപ്പോഴുള്ള നിലയില്‍ നിന്നും ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ഇവര്‍ ഉറച്ചുവിശ്വസിക്കുന്നു. ടെക്നിക്കല്‍ ചാര്‍ട്ടില്‍ പോസിറ്റീവ് കാഴ്ച്ചപ്പാടാണ് രാംകോ സിസ്റ്റംസ് അറിയിക്കുന്നത്. 320 രൂപ നിലയില്‍ സ്റ്റോക്കിന് ശക്തമായ പിന്തുണ ഒരുങ്ങുന്നുണ്ട്. ഇതേസമയം, 370 രൂപയിലാണ് അടിയന്തര പിന്തുണ ലഭ്യമാവുക.
ഇപ്പോഴത്തെ നിലയില്‍ രാംകോ സിസ്റ്റംസ് വാങ്ങാമെന്നാണ് വിപണി വിദഗ്ധര്‍ നിക്ഷേപകര്‍ക്ക് നല്കുന്ന നിര്‍ദേശം. 340 രൂപ വരെയുള്ള വീഴ്ച്ചകളില്‍ ഓഹരികള്‍ സമാഹരിക്കാം. ഹ്രസ്വകാലം തൊട്ട് ഇടക്കാലം വരെ രാംകോ സിസ്റ്റംസില്‍ 480 രൂപയുടെ ടാര്‍ഗറ്റ് വിലയും ഇവര്‍ അറിയിക്കുന്നുണ്ട്. ഈ അവസരത്തില്‍ രാംകോ സിസ്റ്റംസ് തിരിച്ചുവരവ് നടത്തുമെന്ന് പറയാനുള്ള കാരണം വിശദീകരിച്ച് രംഗത്തുവരികയാണ് ജിസിഎല്‍ സെക്യുരിറ്റീസ് വൈസ് ചെയര്മാന് രവി സിംഗാള്‍.
ആഗോള വിപണികളില്‍ പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ ഭീതി പടര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ ആഗോള പണപ്പെരുപ്പം കുതിച്ചുയരാന്‍ സാധ്യതയേറെ. ഇങ്ങനെയൊരു മാര്‍ക്കറ്റ് സ്ഥിതിയില്‍ പണപ്പെരുപ്പത്തെ ചെറുത്തുനില്ക്കാന് ഐടി സ്റ്റോക്കുകള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ഐടി കമ്പനിയായ രാംകോ സിസ്റ്റംസ് ഡിസ്കൗണ്ട് വിലയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ വന്‍തോതില്‍ ഇതിലേക്ക് നോട്ടമെത്തിക്കും. അതുകൊണ്ട് ഹ്രസ്വകാലം തൊട്ടു ഇടക്കാലത്തേക്ക് രാംകോ സിസ്റ്റംസിന്റെ ഓഹരി വില ഉയരുമെന്ന് രവി സിംഗാള്‍ പ്രവചിക്കുന്നു.
ഇപ്പോഴത്തെ നിലയില്‍ നിക്ഷേപകര്‍ക്ക് കമ്പനിയുടെ ഓഹരികള്‍ വാങ്ങാമെന്ന് പറയുകയാണ് ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ. 'ഇപ്പോഴത്തെ നിലയില്‍ നിക്ഷേപകര്‍ക്ക് ഈ സ്റ്റോക്ക് വാങ്ങാം. 400 രൂപ മുതല്‍ 410 രൂപ വരെ ഹ്രസ്വകാലം നേട്ടം രാംകോ സിസ്റ്റംസ് സമ്മാനിക്കും. ഇതേസമയം, 370 രൂപയില്‍ സ്റ്റോപ്പ് ലോസും കരുതേണ്ടതുണ്ട്', സുമീത് ബഗാഡിയ പറയുന്നു.
320 രൂപ മുതല്‍ 340 രൂപ റേഞ്ചിലാണ് രാംകോ ഓഹരികള്‍ക്ക് ശക്തമായ പിന്തുണ ലഭിക്കുന്നത്. അതുകൊണ്ട് 340 രൂപയ്ക്ക് മുകളില്‍ തുടരുവോളം ഈ സ്റ്റോക്ക് സമാഹരിക്കുന്നതില്‍ തെറ്റില്ലെന്ന് രവി സിംഗാള്‍ അറിയിക്കുന്നു. 320 രൂപയില്‍ സ്റ്റോപ്പ് ലോസും നിശ്ചയിക്കാം. അടുത്ത മൂന്നു മുതല്‍ ആറു മാസം കൊണ്ട് രാംകോ സിസ്റ്റംസിന്റെ ഓഹരി വില 440 രൂപ മുതല്‍ 480 രൂപ വരെ തൊടുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം.
വ്യാഴാഴ്ച്ച 4.12 ശതമാനം നേട്ടത്തിലാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. 377.95 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 390.10 രൂപയില്‍ തിരശ്ശിലയിട്ടു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.04 ശതമാനം ഉയര്‍ച്ചയാണ് സ്റ്റോക്ക് കാഴ്ച്ചവെക്കുന്നത്. ഇതേസമയം, ഒരു മാസത്തെ ചിത്രത്തില്‍ 0.40 ശതമാനം വീഴ്ച്ച ഓഹരികള്‍ നേരിടുന്നു.
ആറു മാസം മുന്‍പത്തെ കണക്കിലും കാണാം 30 ശതമാനം വിലയിടിവ്. ഈ വര്‍ഷം ഇതുവരെ നിക്ഷേപകര്‍ക്ക് 35.09 ശതമാനം നഷ്ടം രാംകോ സിസ്റ്റംസില്‍ സംഭവിച്ചു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 785 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 367 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 346.02.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications