ഇന്ത്യന്‍ ഐടി ഓഹരികള്‍ തകര്‍ന്നടിഞ്ഞ് നില്‍ക്കുകയാണ്. വിപ്രോ, ഇന്‍ഫോസിസ്, ടിസിഎസ് പോലുള്ള വമ്പന്‍ ടെക്നോളജി കമ്പനികളുടെ ഓഹരികള്‍ ആദായവിലയ്ക്ക് എത്തിയിരിക്കുന്നു. ഏതില്‍ നിക്ഷേപം നടത്തിയാല്‍ പരമാവധി ലാഭം നേടാം? നിക്ഷേപകര്‍ സംശയത്തിലാണ്.
നടപ്പുവര്‍ഷം 45 ശതമാനം തിരുത്തലാണ് വിപ്രോയുടെ ഓഹരി വിലയില്‍ സംഭവിച്ചിട്ടുള്ളത്. 2021 ഡിസംബര്‍ 31 -ന് 715.20 രൂപയുണ്ടായിരുന്ന വിപ്രോ ഓഹരികള്‍ വെള്ളിയാഴ്ച്ച (ഡിസംബര്‍ 16) 392 രൂപയില്‍ ഇടപാടുകള്‍ നടത്തുന്നു. സമാനമായി ഇന്‍ഫോസിസിലും കാണാം 18.19 ശതമാനം തകര്‍ച്ച; ടിസിഎസിലെ വീഴ്ച്ച 11.45 ശതമാനവും.

എന്താണ് ഐടി കമ്പനികളുടെ ഓഹരി വില ഇത്രയേറെ ഇടിയാന്‍ കാരണം? ചിലര്‍ക്കെങ്കിലും സംശയമുണ്ട്. നടന്നുകൊണ്ടിരിക്കുന്ന റഷ്യ-ഉക്രൈന് യുദ്ധം ഐടി കമ്പനികളുടെ തിളക്കം പാടെ കെടുത്തി. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ അമേരിക്കയിലെയും യൂറോപ്പിലെയും ഉള്‍പ്പെടെ ആഗോളതലത്തില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ നീങ്ങുകയാണ്.
യുദ്ധത്തിന് പുറമെ ഊര്‍ജ്ജ പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യഭീഷണിയും ഐടി കമ്പനികളുടെ ബിസിനസ് സാധ്യതകള്‍ കുറയ്ക്കുന്നു. ഇന്ത്യന്‍ ഐടി കമ്പനികളുടെ വരുമാനത്തിന്റെ സിംഹഭാഗവും അമേരിക്കയിലെയും യൂറോപ്പിലെയും ബിസിനസ് പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചാണ്.
നടപ്പുവര്‍ഷം ഐടി സെക്ടറാണ് ഇന്ത്യന്‍ നിക്ഷേപകരുടെ കീശ ഗൗരവമായി ചോര്‍ത്തിയിട്ടുള്ളത്. ബിഎസ്ഇ ഐടി സൂചിക 22.58 ശതമാനവും നിഫ്റ്റി ഐടി സൂചിക 24.54 ശതമാനവും തകര്‍ച്ച പറഞ്ഞുവെയ്ക്കുന്നു. ഐടി ഓഹരികളുടെ സമീപകാല ഭാവി അനിശ്ചിതത്വം നിറഞ്ഞാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ഇതേസമയം, അവസരം മുതലെടുത്ത് ആദായവിലയ്ക്ക് ഐടി ഓഹരികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാങ്ങാനുള്ള ഒരുക്കത്തിലാണ് ചെറുകിട നിക്ഷേപകര്‍.
നിലവില്‍ വിപ്രോയാണ് ഐടി ഓഹരികളില്‍ ഏറ്റവും വിലക്കുറവില്‍ ലഭിക്കുന്നത്. എന്നാല്‍ നിരവധി അനലിസ്റ്റുകള്‍ വിപ്രോയില്‍ പുരികം ചുളിക്കുന്നുണ്ട്. ഈ അവസരത്തില്‍ ഐടി രംഗത്തുനിന്നും ഇപ്പോള്‍ വാങ്ങാവുന്ന ഏറ്റവും മികച്ച ആദായ സ്റ്റോക്കുകള്‍ ഏതൊക്കെയെന്ന് ചുവടെ കാണാം. ആഗോള മാര്‍ക്കറ്റുകളുടെ തകര്‍ച്ചയും സാമ്പത്തിക മാന്ദ്യവും മുന്നില്‍ കണ്ടുകൊണ്ടാണ് താഴെപ്പറയുന്ന ഐടി ഓഹരികളില്‍ അനലിസ്റ്റുകള്‍ കാഴ്ച്ചപ്പാട് പങ്കുവെയ്ക്കുന്നത്.
രവി സിംഗാള്‍ (ജിസിഎല്‍ സിഇഒ)
'നിഫ്റ്റി ഐടി 27,700 പോയിന്റ് നിലവാരം തകരാതെ സൂക്ഷിച്ചാല്‍ 32,000 പോയിന്റ് നിലവാരം വരെയ്ക്കും ചലിക്കാനുള്ള ഊര്‍ജ്ജം സൂചിക കൈവരിക്കും. എന്നാല്‍ 27,500 നിലവാരം കൈവിടുകയാണെങ്കില്‍ 25,000 പോയിന്റ് നിലവാരം വരെയും തകര്‍ച്ച പ്രതീക്ഷിക്കാം. ഞങ്ങളുടെ അഭിപ്രായത്തില്‍ നിഫ്റ്റി ഐടി സൂചിക 52 ആഴ്ച്ച താഴ്ച്ച തിരുത്തുന്നതുവരെ ഓരോ വീഴ്ച്ചയിലും ഐടി ഓഹരികള്‍ സമാഹരിക്കാം'.
രവി സിംഗ് (ഷെയര്‍ ഇന്ത്യ വൈസ് പ്രസിഡന്റ്)
'സമീപകാലത്ത് ഐടി ഓഹരികള്‍ തുടരെ പ്രതിസന്ധികള്‍ നേരിടുകയാണ്. എന്തായാലും രൂപ ദുര്‍ബലമാകുന്നത് ഒരുപരിധിവരെ ഐടി സെക്ടറിന് ആശ്വാസമേകുന്നുണ്ട്. ഐടി സെക്ടറിലെ നല്ലൊരു ശതമാനം വരുമാനം വരുന്നത് അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ നിന്നുമാണ്. സാമ്പത്തിക മാന്ദ്യം പടിവാതില്ക്കല് നില്ക്കുന്നതുകൊണ്ട് മുന്നോട്ട് ഐടി കമ്പനികളുടെ വരുമാനത്തില്‍ ഇടിവ് സംഭവിക്കാം. എന്നാല്‍ ആകര്‍ഷകമായ വാല്യുവേഷനും ശക്തമായ വളര്‍ച്ചാ മാര്‍ജിനുകളും മുന്‍നിര്‍ത്തി നിക്ഷേപകര്‍ ഐടി സെക്ടറില്‍ കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ട്'.

'ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ്. ഈ മൂന്നു കമ്പനികള്‍ക്കും ഉയര്‍ന്ന RoE (റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി) സമര്‍പ്പിക്കാനുള്ള ശേഷിയുണ്ട്. ഇതേസമയം, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ചിത്രമെടുത്താല്‍ ടിസിഎസ്, വിപ്രോ ഓഹരികളെക്കാളും മികച്ച റിട്ടേണ്‍ നല്കാന് ഇന്‍ഫോസിസിന് കഴിയും. കമ്പനിയുടെ ഓഹരി വില വാങ്ങാവുന്ന നിലവാരത്തിലാണ് ഇപ്പോഴുള്ളതും'.
'ഫണ്ടമെന്റല്‍, ടെക്നിക്കല്‍ വശങ്ങളില് ഒരുപോലെ വളര്‍ച്ചാ സാധ്യത ഇന്‍ഫോസിസ് പറഞ്ഞുവെയ്ക്കുന്നുണ്ട്. നിക്ഷേപകര്‍ക്ക് ഓഹരികള്‍ ഇപ്പോള്‍ സമാഹരിക്കാം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടാര്‍ഗറ്റ് വില 1,750 രൂപ'.
അഭിജീത്ത് (ടിപ്സ്ടുട്രേഡ്)
'അടുത്തവര്‍ഷം ഐടി ഓഹരികളില്‍ തിരിച്ചുവരവ് നടക്കും. നിറംകെട്ട സാമ്പത്തിക കണക്കുകളും ഉയര്‍ന്ന കടവുമാണ് വിപ്രോയുടെ ഓഹരി വില ഇത്രയേറെ ഇടിയാന്‍ കാരണം. അടിസ്ഥാനപരമായ ഘടകങ്ങളെടുത്താല് ടിസിഎസാണ് വിപ്രോയെക്കാളും ഇന്ഫോസിസിനെക്കാളും മുന്നില്‍. പ്രതിവാരം 4,000 രൂപയ്ക്ക് മുകളില്‍ ക്ലോസിങ് നടക്കുകയാണെങ്കില്‍ അടുത്തവര്‍ഷം 4,650-5,050 രൂപ നിലവാരം സ്റ്റോക്കിന് വിദൂരമല്ല'.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications