ഇന്ത്യൻ ഓഹരി വിപണി നേരിയ നഷ്ടത്തോടെയാണ് വ്യാഴാഴ്ച ആരംഭിച്ചത്. നിഫ്റ്റി ആദ്യ സെഷനിൽ തന്നെ 100 പോയിന്‍റും സെൻസെക്സ് 300 പോയിന്‍റിന് മുകളിലും നഷ്ടം നേരിട്ടു. വ്യാഴാഴ്ച ആദ്യ സെഷനിൽ തന്നെ വലിയ ഇടിവ് നേരിട്ട ഐടി ഓഹരികളിലൊന്നാണ് വിപ്രോ ലിമിറ്റഡ്. എന്താണ് ഓഹരിയുടെ പതനത്തിന് കാരണമെന്നും ബ്രോക്കറേജ് വിലയിരുത്തൽ എന്താണെന്നും നമുക്ക് വിശദമായി പരിശോധിക്കാം.
മാർച്ച് പാദഫലം
ബുധനാഴ്ച ഓഹരി വിപണി അവസാനിച്ചതിന് ശേഷമാണ് വിപ്രോ ലിമിറ്റഡ് അവരുടെ ജനുവരി-മാർച്ച് പാദത്തിലെ ഫലങ്ങൾ പുറത്ത് വിട്ടത്. കമ്പനിയുടെ കറൻസി വരുമാന വളർച്ച പ്രതീക്ഷത് പോലെയായിരുന്നു. എന്നാൽ അത് വിപണിയുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് ഉയർന്നില്ല എന്നതാണ് വസ്തുത.
മാർച്ച് പാദത്തിൽ വിപ്രോയുടെ വരുമാനം 22,504.2 കോടിയാണ്. കമ്പനിയുടെ ജീവനക്കാരുടെ എണ്ണം 2,33,346 ആയി. മാർച്ച് പാദത്തിൽ കൊഴിഞ്ഞുപോകൽ നിരക്ക് 15 ശതമാനമാണ്. 2026 സാമ്പത്തിക വർഷത്തേക്കുള്ള നിയമന ലക്ഷ്യങ്ങൾ വിപ്രോ വ്യക്തമാക്കിയിട്ടില്ല, എന്നാൽ 2025 സാമ്പത്തിക വർഷത്തിൽ ഉദ്ദേശിച്ചതുപോലെ 10,000 പേരെ നിയമിച്ചതായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
2025 സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിൽ, മൊത്തം ബുക്കിംഗുകൾ 3,955 മില്യൺ ഡോളറായിരുന്നു. സ്ഥിര കറൻസിയിൽ 13.4 ശതമാനം വർധന നേടാൻ കമ്പനിക്ക് സാധിച്ചു. ലാർജ് ഡീൽ ബുക്കിംഗുകൾ 1,763 മില്യൺ ഡോളർ. ഇത് പ്രതിവർഷം 48.5 ശതമാനം വർധനവാണ്. ജനുവരി 17 ന് ബോർഡ് പ്രഖ്യാപിച്ച 6 രൂപ ഇടക്കാല ലാഭവിഹിതം 2025 സാമ്പത്തിക വർഷത്തിലെ അന്തിമ ലാഭവിഹിതമായി കണക്കാക്കുമെന്നും വിപ്രോ പറഞ്ഞു.

ഇന്നത്തെ നഷ്ടം 5 ശതമാനം
എൻഎസ്ഇയിൽ 234 രൂപ നിരക്കിലാണ് വിപ്രോ ലിമിറ്റഡ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്. ബുധനാഴ്ചത്തെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 6 ശതമനത്തോളം ഇടിവ്. അതേസമയം കഴിഞ്ഞ കുറേ നാളുകളായി ഐടി ഓഹരി തഴേക്ക് വീഴുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1 ശതമാനവും ഒരുമാസത്തിനിടെ 10.35 ശമാനവും നഷ്ടം ഓഹരി നേരിട്ടു. ഏകദേശം 27 രൂപയുടെ നഷ്ടം. 11.34 ശതമാനമാണ് ആറ് മാസത്തെ ഇടിവ്.
2025-ൽ ഇതുവരെ 22 ശതമാനം നഷ്ടം വിപ്രോ ഓഹരി നേരിട്ടു. 66.10 രൂപയുടെ ഇടിവ്. അതേസമയം കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനം പരിശോധിച്ചാൽ 5.41 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട് എന്ന് കാണാം. 323.60 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 208.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. 237.40 രൂപ എന്ന നിരക്കിലാണ് വ്യാഴാഴ്ച വിപ്രോ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
ബ്രോക്കറേജ് വിലയിരുത്തൽ
ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് മേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ തീരുവകൾ മൂലമുണ്ടായ ആഗോള അനിശ്ചിതത്വത്തെക്കുറിച്ച് വിപണി വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇത് മാന്ദ്യ സാധ്യത വർദ്ധിപ്പിക്കുകയും ബഹുരാഷ്ട്ര കമ്പനികൾക്കുള്ള ഡീൽ ബുക്കിംഗുകളിൽ നിന്നുള്ള സ്ഥിരമായ ഒഴുക്കിന് ഭീഷണിയാകുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ദീർഘകാലത്തേക് വിപ്രോ ഓഹരി ഹോൾഡ് ചെയ്യാൻ പദ്ധതിയുണ്ടെങ്കിൽ മാത്രം നിക്ഷേപം പരിഗണിക്കാമെന്നാണ് വെൽത്ത് മിൽസ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിലെ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് ക്രാന്തി ബത്തിനിയുടെ അഭിപ്രായം.
ബ്രോക്കറേജ് സ്ഥാപനമായ നുവാമ ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് വിപ്രോയെ 'ഹോൾഡ്' ആയി തരംതാഴ്ത്തി.ബ്രോക്കറേജ് അതിന്‍റ ലക്ഷ്യം 300 രൂപയിൽ നിന്ന് 260 രൂപയായി കുറച്ചു. എംകെ ഗ്ലോബൽ ഓഹരികളിൽ 'കുറയ്ക്കുക' റേറ്റിംഗ് നിലനിർത്തിയിട്ടുണ്ട്. ഒരു ഓഹരിക്ക് 260 രൂപയാണ് ലക്ഷ്യം.
ബ്രോക്കറേജ് സ്ഥാപനമായ ബെർൺസ്റ്റൈൻ വിപ്രോയ്ക്ക് 'അണ്ടർപെർഫോം' റേറ്റിംഗാണ് നൽകിയിരിക്കുന്നത്. ആഗോളതലത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതും ക്ലയന്റുകൾ ഐടി ചെലവുകളിൽ ജാഗ്രത പുലർത്തുന്ന സമീപനം സ്വീകരിക്കുന്നതും സംബന്ധിച്ച ആശങ്കകളാണ് ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നത്. നാലാം സാമ്പത്തിക വർഷത്തിലെ പ്രകടനം പ്രതീക്ഷകൾക്ക് അനുസൃതമായിരുന്നില്ല. ഐടി സേവന വരുമാനം 0.8% പാദത്തിൽ കുറഞ്ഞു.2026 ലെ ആദ്യ സാമ്പത്തിക വർഷത്തിലെ വരുമാന മാർഗ്ഗനിർദ്ദേശം - 3.5% മുതൽ 1.5% വരെ കുറയുമെന്നും ബെർൺസ്റ്റൈൻ വിലയിരുത്തുന്നു.
വിപ്രോയിൽ കവറേജ് നൽകുന്ന 45 വിശകലന വിദഗ്ധരിൽ 11 പേർക്ക് ഇപ്പോഴും 'വാങ്ങുക' റേറ്റിംഗ് ഉണ്ട്. 15 പേർ ഓഹരി 'ഹോൾഡ്' ചെയ്യാനും 19 പേർ ഐടി ഓഹരിയിൽ 'വിൽക്കുക' റേറ്റിംഗും നൽകുന്നു.
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications