നിക്ഷേപകർക്ക് ആവേശം പകർന്ന് നേട്ടത്തോടെ മുന്നോട്ട് കുതിക്കുകയാണ് ആഭ്യന്തര സൂചികകൾ. ആഗോള വിപണികളിലെ കുതിപ്പും വർധിച്ചു വരുന്ന വിദേശ നിക്ഷേപങ്ങളും വിപണിയെ നേട്ടത്തിലേക്ക് എത്തിച്ചിട്ടുണ്ട്. സെൻസെക്‌സ് 384.79 പോയിൻ്റ് ഉയർന്ന് 74,052.75 ലും നിഫ്റ്റി 111.05 പോയിൻ്റ് ഉയർന്ന് 22,446.75 ലുമാണ് വ്യാപാരം ആരംഭിച്ചത്.
മുന്നേറി ഐടിസി ഓഹരി
ബുധനാഴ്ച മുന്നേറ്റമുണ്ടാക്കിയ പ്രധാന ഓഹരി ഐടിസിയുടേതാണ്. 8 ശതമാനത്തിലധികമാണ് ഐടിസി ഓഹരി ഇന്ന് നേടിയ മുന്നേറ്റം. ഇന്ത്യയിലെ ഐടിസി ലിമിറ്റഡിൻ്റെ 3.5 ശതമാനം വരെ ഓഹരികൾ ഒരു ബ്ലോക്ക് ഡീലിലൂടെ വിൽക്കാൻ പദ്ധതിയിടുന്നതായി ബ്രിട്ടീഷ് കമ്പനിയായ ബിഎടി പിഎൽസി ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഇതാണ് ഇന്ന് തുടക്കത്തിലെ വിപണിയിൽ ഐടിസിയുടെ മുന്നേറ്റത്തിന് കാരണമായത്.

ഇടപാട് മൂല്യം 17,491 കോടി രൂപ
പ്രീ-മാർക്കറ്റ് ബ്ലോക്ക് വിൻഡോയിൽ നടന്ന ഒരു ബ്ലോക്ക് ഡീലിൽ 43.7 കോടി (3.5 ശതമാനം ) ഐടിസി ഓഹരികളാണ് കൈമാറിയത്. ഓഹരികളുടെ ശശാശരി വില 400.4 രൂപയാണ്. അതായത് ആകെ ഇടപാട് മൂല്യം ഏകേദശം 17,491 കോടി രൂപ വരും.
ഇടപാടിൻ്റെ ലോക്ക്-ഇൻ കാലയളവ് 180 ദിവസമാണ്. വിൽപ്പനയ്ക്കുശേഷം, ഐടിസിയിൽ ബിഎടിയുടെ ഓഹരി പങ്കാളിത്തം 25.5% ആയിരിക്കും.
ഓഹരി വിപണിയിലെ പ്രകടനം
കഴിഞ്ഞ 1 മാസത്തിനിടെ 5.08 ശതമാനത്തിന്‍റെ വളർച്ചയാണ് ഓഹരി വിപണിയിൽ ഐടിസി നേടിയത്. കഴിഞ്ഞ 5 ദിവസത്തിനിടെ 6.02 ശതമാനത്തിന്‍റെ വളർച്ചയും കമ്പനി നേടി. അതേ സമയം 499.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 369.65 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില..
നിലവിൽ ( 13-0-2024, 12PM ) 428.75 രൂപയാണ് ഓഹരി വിപണിയിൽ ഐടിസിയുടെ വില.
വാങ്ങാൻ നിർദ്ദേശിച്ച് ബ്രോക്കറേജുകൾ
വിപണിയിൽ ഐടിസിയുടെ മുന്നേറ്റം വരും ദിവസങ്ങളിലും തുടരുമെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തൽ. അതുകൊണ്ടു തന്നെ പലരും കമ്പനിയുടെ ഓഹരി വാങ്ങാനും നിർദ്ദേശിക്കുന്നു.
ബിഎടി പിഎൽസിയുടെ ഇടപാട് ഐടിസിക്ക് ഗുണം ചെയ്യുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ എച്ച്എസ്ബിസി വിലയിരുത്തുന്നത്. അത് കൊണ്ടു തന്നെ ഐടിസി ഓഹരി, ടാർഗെറ്റ് വില 480 രൂപയായി നിശ്ചയിച്ച് വാങ്ങാമെന്ന് ബ്രോക്കറേജ് നിർദ്ദേശിക്കുന്നു.

ടാർഗെറ്റ് വില 491 രൂപയാക്കി അന്താരാഷ്ട്ര ബ്രോക്കറേജ്
മിതമായ സിഗരറ്റ് നികുതി, സിഗരറ്റ് ഇതര ബിസിനസുകളുടെ തുടർച്ചയായ സ്കെയിൽ-അപ്പ്, ന്യായമായ മൂല്യനിർണ്ണയം എന്നിവയെ അടിസ്ഥാനമാക്കി ഐടിസി ബുള്ളിഷ് ട്രെൻഡിലേക്കെത്തുമെന്നാണ് അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ വിലയിരുത്തൽ. അതുകൊണ്ടു തന്നെ 491 രൂപയാണ് ബ്രോക്കറേജ് സ്ഥാപനം ഐടിസിയുടെ ടാർഗെറ്റ് വില നിശ്ചയിച്ചിരിക്കുന്നത്. മാർച്ച് 12 ലെ ക്ലോസിംഗ് വിലയിൽ നിന്ന്, ഇത് 22 ശതമാനം ഉയർന്നതാണ്.
അന്താരാഷ്ട്ര ബ്രോക്കിംഗ് സ്ഥാപനമായ ഗോൾഡ്മാൻ സാച്ച്സും ഐടിസി ഓഹരികളിൽ മുന്നേറ്റമാണ് പ്രവചിക്കുന്നത്. ബൈ റേറ്റിംഗാണ് കമ്പനിക്ക് ബ്രോക്കറേജ് നൽകിയിരിക്കുന്നത്. ടാർഗെറ്റ് വില 480 രൂപയാണ്.
ദ്രുത വാണിജ്യം കമ്പനിയുടെ പ്രീമിയം വൽക്കരണം ത്വരിതപ്പെടുത്തുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ സിഎൽസിഎ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ടാർഗെറ്റ് വില 486 രൂപ നിശ്ചയിച്ച് ഐടിസി ഓഹരി വാങ്ങാമെന്നാണ് സിഎൽസിഎ നിർദ്ദേശം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
