485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?

വെള്ളിയാഴ്ചയും ഓഹരി വിപണി ഇടിവോടെ ആരംഭിച്ചതോടെ തുടർച്ചയായ അഞ്ചാം ദിവസമാണ് സൂചികകൾ ചുവപ്പണിയുന്നത്. ഇറാനിൽ ഇസ്രായേൽ പുതിയ മിസൈലുകൾ വിക്ഷേപിച്ചുവെന്ന റിപ്പോർട്ടുകളാണ് സൂചികകളെ താഴേക്ക് വലിച്ചത്. സെൻസെക്‌സ് 490.71 പോയിൻ്റ് അഥവാ 0.68 ശതമാനം താഴ്ന്ന് 71,998.28ലും നിഫ്റ്റി 152.80 പോയിൻ്റ് അഥവാ 0.69 ശതമാനം ഇടിഞ്ഞ് 21,843.00 ലുമാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റിയിൽ ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ്, ഹിന്ദുസ്ഥാൻ യുണിലിവർ എന്നീ ഓഹരികൾ നേട്ടത്തോടെ വ്യാപാരം തുടരുന്നു. ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ഭാരത് പെട്രോളിയം, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ ഇടിവിലാണ്.

ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, കാരണം ഇതാണ്

പൂനെ ആസ്ഥാനമായുള്ള ഐടി സ്ഥാപനത്തെ വാങ്ങാനുള്ള ഐടിസിയുടെ ഇടപെടലാണ് ഓഹരിയുടെ മുന്നേറ്റത്തിന് കാരണം.

ഇടപാട് 485 കോടി രൂപയുടേത്

ഐടിസിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഐടിസി ഇൻഫോടെക് ഇന്ത്യ ലിമിറ്റഡ് 485 കോടി രൂപ ചിലവഴിച്ചാണ് പൂനെ ആസ്ഥാനമായുള്ള ബ്ലാസെക്ലാൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നത്. ഇരു കമ്പനികളും ഓഹരി വാങ്ങൽ കരാറിൽ ഒപ്പിട്ട് കഴിഞ്ഞു. ഏറ്റെടുക്കൽ ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ പൂർത്തിയാകുമെന്നാണ് ഐടിസി നൽകുന്ന വിശദീകരണം.

ക്ലയൻ്റുകളെ അവരുടെ ഡിജിറ്റൽ യാത്രയിൽ നാവിഗേറ്റ് ചെയ്യാനും ശക്തമായ ക്ലൗഡ് കഴിവുകളുടെ അടിത്തറയിൽ നിർമ്മിച്ച ബിസിനസ്സ് ഫലങ്ങൾ നൽകാനും സഹായിക്കുന്നതിന് ഈ ഏറ്റെടുക്കൽ സഹായിക്കുമെന്നും ഐടിസി അറിയിച്ചു.

കുതിച്ച് ഓഹരി വില

ഏറ്റെടുക്കൽ വാർത്ത പുറത്ത് വന്നതിന് പിന്നാലെ വലിയ കുതിപ്പാണ് വിപണിയിൽ ഐടിസി ഓഹരി നടത്തിയത്. ആദ്യ സെഷനിൽ തന്നെ 2.55 രൂപ അഥവാ 0.61 ശതമാനം ഉയർന്ന് ഓഹരി വില 421.50 രൂപയിലെത്തി.

കഴിഞ്ഞ 5 ദിവസത്തിടെ നേരിയ ഇടിവ് കമ്പനിയുടെ ഓഹരി നേരിട്ടിരുന്നു. 3.49 ശതമാനം നേട്ടമാണ് ഒരു മാസത്തിനിടെ ഐടിസി ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 7 ശതമാനത്തോളം ഉയരാനും ഓഹരിക്ക് സാധിച്ചു.

ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, കാരണം ഇതാണ്

52 ആഴ്ചയിലെ ഉയർന്ന വില

2023 ജൂലൈ 24-നും 2023 ഏപ്രിൽ 19-നും ഓഹരി യഥാക്രമം 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 499.60 രൂപയിലും 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 396 രൂപയിലും എത്തി. നിലവിൽ, 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 15.63 ശതമാനവും 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 6.44 ശതമാനവും താഴെയാണ് വ്യാപാരം നടക്കുന്നത്.

ഐടിസി ലിമിറ്റഡ്

കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയാണ് ഐടിസി ലിമിറ്റഡ്. എഫ്എംസിജി, ഹോട്ടലുകൾ, സോഫ്റ്റ്‌വെയർ, പാക്കേജിംഗ്, പേപ്പർബോർഡുകൾ, സ്പെഷ്യാലിറ്റി പേപ്പറുകൾ, അഗ്രിബിസിനസ് തുടങ്ങിയ വ്യവസായങ്ങളിലുടനീളം ഐടിസിക്ക് വൈവിധ്യമാർന്ന സാന്നിധ്യമുണ്ട്.

ആശിര്‍വാദ്. സണ്‍ഫീസ്റ്റ്, യിപ്പീ, ബിംഗോ, ബി നാച്വറല്‍, ഫിയമ, എന്‍ഗേജ്, സാവ്ലോണ്‍, ക്ലാസ്‌മേറ്റ്‌സ് എന്നിവയാണ് ഐടിസിയുടെ പ്രധാന ബ്രാന്‍ഡുകള്‍. ഇതിന് പുറമേ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥതയും നിയന്ത്രണവും അവരുടെ കൈയിലാണ്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X