ദില്ലി: കമ്പനിയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവറിന്‍റെ ചില്ലറ വിൽപ്പനയിൽ 12.4 ശതമാനം വർധന രേഖപ്പെടുത്തിയതിനെ തുടർന്ന് ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരികൾ ആറ് ശതമാനം ഉയർന്നു. 2020-21 നാലാം പാദത്തിൽ ജാഗ്വാർ ലാൻഡ് റോവറിന്‍റെ റീട്ടെയിൽ വിൽപ്പനയിൽ 12.4 ശതമാനം വർധനവോടെ 1,23,483 യൂണിറ്റായിരുന്നു. തിങ്കളാഴ്ച ടാറ്റാ മോട്ടോഴ്സിന്‍റെ ഓഹരി വില ബിഎസ്ഇയില്‍ 5.62 ശതമാനം ഉയർന്ന് 302.70 രൂപയായി. ഒരു ഘട്ടതില്‍ 6.24 ശതമാനം ഉയർന്ന് 304.50 രൂപയിലേക്ക് ഇത് എത്തിയിരുന്നു. എൻഎസ്‌ഇയിൽ ഇത് 5.68 ശതമാനം ഉയർന്ന് 302.85 രൂപയിലാണ് ക്ലോസ് ചെയ്തത്.
ട്രേഡ് ചെയ്ത വോളിയം കണക്കനുസരിച്ച്, 78.13 ലക്ഷം ഓഹരികൾ ബിഎസ്‌ഇയിലും 11.68 കോടിയിലധികം ഷെയറുകള്‍ എന്‍എസ്ഇയിലുമാണ് വ്യാപാരം നടന്നത്. കോവിഡ് -19 ന്റെ ആഘാതത്തിൽ നിന്ന് മികച്ച രീതിയില്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ ജെഎൽആർ, ചൈനയിലെ അവസാന പാദ വിൽപന 127 ശതമാനം ഉയർന്നെന്നും വ്യക്തമാക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് കോവിഡ് വ്യാപനം വിപണിയെ സാരമായി ബാധിച്ചുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.

വടക്കേ അമേരിക്കയിലെ വിൽപ്പനയും വർഷം തോറും (10.4 ശതമാനം) ഉയർന്നു. മറ്റ് പ്രദേശങ്ങളില്‍ കോവിഡിന് മുമ്പുള്ളതിനേക്കാൾ കുറവാണ്,
യുകെ 6.8 ശതമാനത്തിന്‍റെയും യൂറോപ്പില്‍ 4.9 ശതമാനം ഇടിവും ഉണ്ടായിട്ടുണ്ടെന്ന് ജാഗ്വാർ ലാൻഡ് റോവര്‍ അധികൃതര്‍ വ്യക്തമാക്കി. 2020-21 സാമ്പത്തിക വർഷത്തിൽ ജെഎൽആറിന്റെ ആഗോള റീട്ടെയിൽ വിൽപന 4,39,588 യൂണിറ്റായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 13.6 ശതമാനം ഇടിവാണ് ആകെ ഉണ്ടായിരിക്കുന്നത്.
കോവിഡ് -19 പാൻഡെമിക് ആഗോള വാഹന വ്യവസായത്തിൽ നിരന്തരമായ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും, സാമ്പത്തിക വർഷം അവസാനത്തോടെ വിൽപനയിൽ വർദ്ധനവുണ്ടായതിൽ സന്തോഷമുണ്ടെന്നായിരുന്നു ജെഎൽആർ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഫെലിക്സ് ബ്രൗട്ടിഗാം അഭിപ്രായപ്പെട്ടത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
