ഓഹരി വിപണിയിലെ നിരവധി കമ്പനികളാണ് ഒരു വർഷത്തിനുള്ളിൽ നിക്ഷേപകരുടെ പണം ഇരട്ടിയാക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച ലാഭം നൽകുന്ന കമ്പനികളെ മൾട്ടിബാഗർ ഓഹരികളെന്നാണ് വിശേഷിപ്പിക്കുന്നത്. നിക്ഷേപകർക്ക് ഒരു വർഷത്തിനുള്ളിൽ 1,600 ശതമാനം ലാഭം നൽകിയ സ്റ്റീൽ ഓഹരിയുടെ വിശദാശങ്ങൾ നമുക്ക് ഇന്ന് പരിശോധിക്കാം. ജയ് ബാലാജി ഇൻഡസ്ട്രീസാണ് നിക്ഷേപകർക്ക് കണ്ണ് തള്ളുന്ന ലാഭം നൽകിയ കമ്പനി.
കീശ വീർപ്പിച്ച സ്റ്റീൽ ഓഹരി
ബിഎസ്ഇയിൽ 3.50 ശതമാനം ഇടിവോടെ 1027.75 രൂപ എന്നതാണ് നിലവിൽ ജയ് ബാലാജി ഇൻഡസ്ട്രീസിന്‍റെ ഓഹരി വില. കഴിഞ്ഞ 5 ദിവസത്തിനിടെ 2.65 ശതമാനം വളർച്ച ഓഹരി നേടിയിട്ടുണ്ട്. 9 ശതമാനമാണ് കഴിഞ്ഞ ഒരു മാസത്തെ മുന്നേറ്റം. ആറ് മാസത്തിനിടെ 85.27 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു.

2023 ജൂലൈ മുതൽ ഓഹരി അതിൻ്റെ കുത്തനെ ഉയർന്ന റാലി ആരംഭിച്ചു. 2024 ഫെബ്രുവരി 8 വരെ ആ റാലി തുടരുകയും ചെയ്തു. അതിന് ശേഷം ഓഹരി ഏകീകരണത്തിന്‍റെ പാതയിലാണ്. കഴിഞ്ഞ ഒരു വർഷം കൊണ്ട് 1600 ശതമാനത്തിന്‍റെ വളർച്ച. ദീർഘകാല വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 3,215 ശതമാനവും കഴിഞ്ഞ 10 വർഷങ്ങളിൽ 6,155 ശതമാനവും ആദായമാണ് ഈ സ്റ്റോക്ക് നൽകിയതെന്ന് ബിഎസ്ഇ വെബ്‌സൈറ്റ് പറയുന്നു.
1307 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 55.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. കമ്പനിയുടെ വിപണി മൂലധനം ഏപ്രിൽ 30 വരെ 16,819.16 കോടി രൂപയാണ്. ഓഹരി എസ് ആൻ്റ് പി ബിഎസ്ഇ സ്മോൾക്യാപ്പിൻ്റെ ഒരു ഘടകമാണ്.

10,000 രൂപയുടെ നിക്ഷേപം ഇന്ന് 1 ലക്ഷം
2023 മെയ് 2 ന് 61.05 രൂപയായിരുന്നു ജയ് ബാലാജി ഇൻഡസ്ട്രീസിന്‍റെ ഓഹരി വില. എന്നാൽ ഇതുവരെ ഓഹരി 1,583.5 ശതമാനം ഉയർന്ന് 1027. 75 രൂപയിലെത്തിയിരിക്കുകയാണ്. അതായത് കഴിഞ്ഞ വർഷം ആരെങ്കിലും ഈ ഓഹരിയിൽ 10,000 രൂപ നിക്ഷേപിച്ചെങ്കിൽ, ഇന്ന് അതിന്‍റെ മൂല്യം 1.68 ലക്ഷം രൂപയായി വളർന്നിട്ടുണ്ടാകും. 1 ലക്ഷം രൂപയുടെ ഓഹരി വാങ്ങിയിരുന്നെങ്കിൽ അതിന്‍റെ മൂല്യം ഇപ്പോൾ ഏകദേശം 16 ലക്ഷം രൂപയായി വളർന്നിട്ടുണ്ടാകും.
ജയ് ബാലാജി ഇൻഡസ്ട്രീസ് ലിമിറ്റഡ്
രാജ്യത്ത് അയൺ & സ്‌റ്റീൽ ഉൽപന്നങ്ങളുടെ നിർമാണം നടത്തുന്ന സ്‌മാൾക്യാപ് കമ്പനിയാണ് ജയ് ബാലാജി ഇൻഡസ്ട്രീസ്. പിഗ് അയൺ, സ്പോഞ്ച് അയർ, ടിഎംടി ബാറുകൾ, ഫെറോ ക്രോം തുടങ്ങിയവയും കമ്പനിയുടെ പ്രധാന ഉത്പന്നങ്ങളാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും, മറ്റ് രാജ്യങ്ങളിലും ഇവർക്ക് ബിസിനസുകൾ ഉണ്ടെന്നതാണ് സവിശേഷത. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ് ബാലാജി ഇൻഡസ്ട്രീസ് ലിമിറ്റഡ് 1999-ലാണ് സ്ഥാപിച്ചത്.
ഷെയർ ഹോൾഡിംഗ്
2024 മാർച്ച് 31 വരെ കമ്പനിയുടെ 60.80 ശതമാനം ഓഹരികളും പ്രൊമോട്ടർമാരുടെ ഉടമസ്ഥതയിലാണ്. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 3.05 ശതമാനവും ആഭ്യന്തര സ്ഥാപന നിക്ഷേപകർ 0.07 ശതമാനം ഓഹരികളും കൈവശം വയ്ക്കുമ്പോൾ സ്ഥാപനേതര ഓഹരിയുടമകൾക്ക് 36.07 ശതമാനം ഓഹരിയുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
