നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിക്കൊണ്ട് ഓഹരി വിപണി ഇന്നും നേട്ടത്തൊടെയാണ് ആരംഭിച്ചത്. ഇന്ന് ആദ്യ സെഷനിൽ തന്നെ നേട്ടമുണ്ടാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഓഹരിയാണ് ജന സ്മോൾ ഫിനാൻസ് ബാങ്ക്. ആദ്യ സെഷനിൽ തന്നെ ഏകദേശം 19 ശതമാനമാണ് ജന സ്മോൾ ഫിനാൻസ് ബാങ്കിന്‍റെ ഓഹരി നേടിയത്. അതോടെ ഓഹരി വില റെക്കോർഡ് ഉയരത്തിലെത്തുകയും ചെയ്തു. എന്താണ് ഓഹരിയുടെ കുതിപ്പിന് കാരണമെന്നും നിലവിലെ ഓഹരി വില എത്രയാണെന്നും വിശദമായി നമുക്ക് പരിശോധിക്കാം.
വരുമാനത്തിൽ വൻ വർധനവ്
2024 സാമ്പത്തിക വർഷത്തിലെ ബാങ്ക് നേടിയ വരുമാന വളർച്ചയാണ് ഓഹരി വിപണിയുടെ കുതിപ്പിനും കാരണമായത്. 321.67 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി 2024 സാമ്പത്തിക വർഷത്തിൽ നേടിയത്. മുൻ വർഷത്തെ അപേക്ഷിച്ച് ഏകദേശം 297 ശതമാനത്തിന്‍റെ വർധന. 2024 സാമ്പത്തിക വർഷത്തിൽ ബാങ്കിൻ്റെ നികുതിയാനന്തര ലാഭം 670 കോടി രൂപയാണ്. മുൻവർഷം ഇത് 256 കോടി മാത്രമായിരുന്നു. അതായത് ഇത്തവണ നേടിയത് 162 ശതമാനത്തിന്‍റെ വളർച്ച.

ബാങ്കിൻ്റെ അറ്റ പലിശ വരുമാനം 2023 സാമ്പത്തിക വർഷത്തിലെ 1,660 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 24 സാമ്പത്തിക വർഷത്തിൽ 2,127 കോടി രൂപയായി. അതായത് 28.1% വാർഷിക വർദ്ധനവ് രേഖപ്പെടുത്തി.
ബാങ്കിൻ്റെ ലോൺ അസറ്റ് അണ്ടർ മാനേജ്‌മെൻ്റ് 24,746 കോടി രൂപയായി ഉയർന്നു. ഇത് 24.9% വാർഷിക വളർച്ചാ നിരക്ക് പ്രതിഫലിപ്പിക്കുന്നു. മൊത്ത നിഷ്‌ക്രിയ ആസ്തി 2023 മാർച്ച് 31 ലെ 3.6% ൽ നിന്ന് 2024 മാർച്ച് 31 വരെ 2.0% ആയി മെച്ചപ്പെട്ടു.
നിലവിലെ ഓഹരി വില
വലിയ കുതിപ്പ് കമ്പനി നേടിയതോടെ ഓഹരി വിലയും ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തി. നിലവിൽ 597.35 രൂപയാണ് ജന സ്മോൾ ഫിനാൻസ് ബാങ്കിന്‍റെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 22.58 ശതമാനം ലാഭമാണ് ഓഹരി വിപണിയിൽ നിന്നും ബാങ്ക് നേടിയത്. ഒരു മാസത്തിനിടെ 42.35 ശതമാനം വളർച്ച നേടാനും ഓഹരിക്ക് സാധിച്ചു. 62.28 ശതമാനമാണ് ആറ് മാസം കൊണ്ട് കമ്പനിയുടെ ഓഹരി നേടിയ വളർച്ച.
ഒരു വർഷത്തിവിടെ ഏകദേശം 63 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ജന സ്മോൾ ഫിനാൻസ് ബാങ്കിന് സാധിച്ചു. 600.35 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. ഈ വിലയിലേക്ക് ഓഹരി എത്തിയത് ഇന്നാണ് എന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്. 365 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില.

ജന സ്മോൾ ഫിനാൻസ് ബാങ്ക്
രാജ്യത്തെ നാലാമത്തെ വലിയ ചെറുകിട ധനകാര്യ ബാങ്കാണ് ജന സ്മോൾ ഫിനാൻസ് ബാങ്ക്. 2024 ഫെബ്രുവരി 14-നാണ് ബാങ്ക് ഇന്ത്യൻ എക്‌സ്‌ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്‌തത്. ഓഹരിക്ക് 396 രൂപ എന്ന നിലയിലായിരുന്നു ലിസ്റ്റിംഗ്. ഇത് ഐപിഒ വിലയായ 414 രൂപയേക്കാൾ കുറവായിരുന്നു. എന്നാൽ തുടർന്നുള്ള ആഴ്‌ചകളിൽ, സ്റ്റോക്ക് വേഗത കൈവരിക്കുകയും നിലവിൽ ഇഷ്യു വിലയേക്കാൾ 34.3% കൂടുതലാണ് വ്യാപാരം ചെയ്യുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications