വിദേശ രാജ്യങ്ങളിലെ അവസരങ്ങൾ തേടിപോകുന്നവർക്ക് തങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട പേരാണ് ജപ്പാൻ. വിദേശിയർക്കുള്ള തൊഴിൽ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള ജപ്പാൻ സർക്കാറിന്റെ തീരുമാനമാണ് പുതിയ അവസരങ്ങളുടെ മുഖമായി ജപ്പാനെ മാറ്റുന്നത്.
വിദഗ്‌ദ്ധരായ വിദേശ തൊഴിലാളികൾക്ക് ദീർഘകാല തൊഴിൽ വിസ ലഭ്യമാക്കുന്ന മൂന്ന് മേഖലകളാണ് നിലവിൽ ജപ്പാനിലുള്ളത്. ഇത് 12 ആയി വിപുലീകരിക്കാനാണ് സർക്കാർ. ജപ്പാനീസ് പത്രമായ നിക്കി ഇത് സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തു.
മാറ്റങ്ങൾ
വാർദ്ധക്യം കൂടിവരുന്ന ജപ്പാനിൽ നിരവധി മേഖലകളിൽ തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ടെങ്കിലും വിദേശ തൊഴിലാളികളുടെ കുടിയേറ്റത്തോട് സുഖകരമായ സമീപനമല്ല സ്വീകരിക്കുന്നത്.

തൊഴിലാളികൾക്ക് ദീർഘകാലത്തേക്ക് താമസിക്കാനും അവരുടെ കുടുംബങ്ങളെ കൊണ്ടുവരാനും അനുവദിക്കുന്ന തരത്തിലായിരിക്കും മാറ്റങ്ങൾ വരുത്തുക. ഭക്ഷ്യ ഉൽപ്പാദനം പോലുള്ള മേഖലകളെ ഉൾപ്പെടുത്തുമെന്നും ജൂൺ മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ രീതി
വിദേശ തൊഴിലാളികളെ സ്വീകരിക്കുന്ന ജപ്പാൻ 2019-ൽ തൊഴിൽ നിയമത്തിൽ മാറ്റം വരുത്തിയിരുന്നു. ഇതുപ്രകാരം കൃഷി, നഴ്‌സിംഗ് കെയർ, സാനിറ്റേഷൻ തുടങ്ങിയ 14 മേഖലകളിൽ വിദഗ്ധ തൊഴിലാളികൾക്ക് ജപ്പാൻ വിസ നൽകിയിരുന്നു.
എന്നാൽ, നിർമാണ, ഷിപ്പിംഗ് മേഖലകളിലൊഴികെ മറ്റെല്ലാ മേഖലകളിലെയും തൊഴിലാളികൾക്ക് കുടുംബാംഗങ്ങളില്ലാതെയുള്ള താമസം അഞ്ച് വർഷത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രായമായവരെ പരിചരിക്കുന്നവർക്ക് പ്രത്യേക പെർമിറ്റ് സംവിധാനത്തിന് കീഴിൽ ദീർഘനേരം താമസിക്കാൻ അനുവാദം നൽകുന്നുണ്ട്.
ഇന്ത്യക്കാർക്ക് അവസരം
ജപ്പാനിലെ ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളും നിലവിൽ വിയറ്റ്നാം, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. കൃഷി, മത്സ്യബന്ധനം, ഭക്ഷ്യ ഉൽപ്പാദനം, ഭക്ഷ്യ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിലേക്ക് ദീർഘകാല തൊഴിൽ വിസകൾ വിപുലീകരിക്കുന്നതിലൂടെ ഇന്ത്യക്കാർക്കും പുതിയ തൊഴിവസരങ്ങളിൽ നേട്ടം ലഭിക്കും.
ജപ്പാനിൽ വിസ ലഭിക്കാൻ
ജോലി തിരയുന്നവരാണെങ്കിൽ ജപ്പാനിലെ പ്രൊഫഷണൽ വിസയെ പറ്റി അറിയണം. ജെ-ഫൈൻഡ് (J-FIND), ജെ-സ്കിപ് (J-SKIP) എന്നിങ്ങനെ 2 തൊഴിൽ പ്രൊഫഷണൽ വിസകളാണ് ജപ്പാൻ സർക്കാർ അനുവദിക്കുന്നത്. ഈ വിസ വഴിയാണ് ജപ്പാനിൽ തൊഴിൽ പ്രൊഫഷണൽ വിസയ്ക്ക് അപേക്ഷിക്കാനും തൊഴിൽ നേടുന്നത് വരെ ജപ്പാനിൽ തുടരാനും സാധിക്കുന്നത്. മികച്ച വിദേശ ഉന്നത വിദ്യാഭ്യാസ സർവകലാശാലകളിൽ നിന്നുള്ള ഉന്നത ബിരുദധാരികൾ, ഗവേഷകർ, എൻജിനീയർമാർ, മാനേജർമാർ എന്നിവർക്കാണ് വിസകൾ ലഭിക്കുക.
ജെ-ഫൈൻഡ് വിസ
ജെ-ഫൈൻഡ് വിസ തൊഴിൽ അന്വേഷക വിസയാണ്. ഇതിലൂടെ, മികച്ച വിദേശ സർവകലാശാലകളിൽ നിന്നുള്ള ഉന്നത ബിരുദധാരികൾക്ക് തൊഴിൽ തേടി ദീർഘകാല താമസം അനുവദിക്കും. നിലവിലെ വിസ ചട്ടങ്ങൾ അനുസരിച്ച് ബിരുദധാരികൾക്ക് 90 ദിവസം താമസിക്കാം. 2 വർഷത്തേക്ക് നീട്ടുകയും ചെയ്യാം. ജെ-ഫൈൻഡ് വിസ വഴി ജപ്പാനിലേക്ക് എത്തുന്നവർക്ക് ഏകദേശം 200,000 യെൻ കയ്യിലുണ്ടാവണം. ഏകദേശം 1,20,367 രൂപയോളം വരും.
ജെ-സ്കിപ് വിസ
ജെ-സ്കിപ് വിസയ്ക്ക് കീഴിൽ ഗവേഷകർ, എൻജിനീയർമാർ എന്നിവർക്ക് ജോലിക്കും ജപ്പാനിലേക്ക് മൈഗ്രേറ്റ് ചെയ്യാനും സാധിക്കും. അപേക്ഷകരായ ഗവേഷകർക്കും എൻജിനീയർമാർക്കും ബിരുദാനന്തര ബിരുദവും വാർഷിക വരുമാനം 20 ദശലക്ഷം യെന്നും ഉണ്ടെങ്കിൽ അല്ലെങ്കിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവും 20 ദശലക്ഷം യെനോ അതിൽ കൂടുതലോ വരുമാനവുമുണ്ടെങ്കിൽ അപേക്ഷിക്കാം.
മാനേജർമാർക്ക് കുറഞ്ഞത് 5 വർഷമോ അതിൽ കൂടുതലോ പരിചയവും 40 ദശലക്ഷം യെൻ വാർഷിക വരുമാനവും ഉണ്ടായിരിക്കണം. രണ്ട് വിസകളിലും, ഭാര്യാഭർത്താക്കന്മാർക്കും കുടുംബാംഗങ്ങൾക്കും താമസിക്കാൻ അനുവാദമുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
