ബുധനാഴ്ച്ച 2 ശതമാനത്തിലധികം തകര്‍ച്ചയാണ് ഓഹരി വിപണിയില്‍ സംഭവിച്ചത്. പലിശ നിരക്ക് കൂട്ടുമെന്ന റിസര്‍വ് ബാങ്കിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ വിപണി നടുതല്ലി വീണു. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 1,307 പോയിന്റ് ചോര്‍ന്ന് 55,669.03 എന്ന നിലയിലാണ് കരപറ്റിയത് (2.29 ശതമാനം ഇടിവ്). എന്‍എസ്ഇ നിഫ്റ്റി സൂചിക 392 പോയിന്റ് നഷ്ടത്തില്‍ 16,677.60 എന്ന നിലയിലും വിരാമമിട്ടു (2.29 ശതമാനം ഇടിവ്).
വിപണിയിലെ എല്ലാ സെക്ടറുകളിലും നഷ്ടം ചോരുന്നുണ്ട്. ഓട്ടോ, ബാങ്ക്, എഫ്എംസിജി, പവര്‍, റിയല്‍റ്റി, ഹെല്‍ത്ത്കെയര്‍, കാപ്പിറ്റല്‍ ഗൂഡ്സ് സൂചികകള്‍ 1 മുതല്‍ 3 ശതമാനം വരെയാണ് വീഴ്ച്ച അറിയിക്കുന്നത്. വിശാല വിപണികള്‍ക്കൊപ്പം ചെറുത്തുനില്‍ക്കാനായില്ല. ബിഎസ്ഇ മിഡ്കാപ്പ് 2.63 ശതമാനവും സ്മോള്‍കാപ്പ് 2.11 ശതമാനവും വീതം താഴോട്ടുപോയി. ഈ അവസരത്തില്‍ ബുധനാഴ്ച്ച ഏറ്റവുമധികം ലാഭം കുറിച്ചത് ആരൊക്കെയെന്ന് ചുവടെ കാണാം.
ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ്
ഓഹരി വില: 3,381.55 രൂപ
വിപണിയിലെ ബഹളത്തിനിടയിലും എഫ്എംസിജി കമ്പനിയായ ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 3 ശതമാനം കയറി. മാര്‍ച്ച് പാദഫലമാണ് കമ്പനിക്ക് തുണയായത്. ജനുവരി - മാര്‍ച്ച് കാലഘട്ടത്തില്‍ ഏകീകൃത അറ്റാദായത്തില്‍ 5 ശതമാനം വര്‍ധനവ് ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ് അറിയിക്കുന്നുണ്ട്. കഴിഞ്ഞപാദം ലാഭം 360.07 കോടി രൂപയില്‍ നിന്നും 377.95 കോടി രൂപയായി ഉയര്‍ന്നു. നാലാം പാദം വരുമാനവും 15.5 ശതമാനം വളര്‍ച്ച കുറിച്ചു (3,038 കോടി രൂപയില്‍ നിന്നും 3,508 കോടി രൂപയിലേക്ക്).
ജെഎസ്ഡബ്ല്യു എനര്‍ജി
ഓഹരി വില: 309.75 രൂപ
ബുധനാഴ്ച്ച 1.35 ശതമാനം നേട്ടത്തിലാണ് ജെഎസ്ഡബ്ല്യു എനര്‍ജി ഇടപാട് നിര്‍ത്തിയത്. തുടര്‍ച്ചയായി എട്ടാം തവണയും വാര്‍ഷികാടിസ്ഥാനത്തില്‍ അറ്റാദായ വളര്‍ച്ച കണ്ടെത്തിയ സാഹചര്യത്തിലാണ് ജെഎസ്ഡബ്ല്യു എനര്‍ജിയിലെ ഉണര്‍വ്. നാലാം പാദം കമ്പനിയുടെ ഏകീകൃത ലാഭം 864.3 കോടി രൂപയാണ്. ഇബിഐടിഡിഎ 79 ശതമാനം വര്‍ധിച്ച് 1,138 കോടി രൂപയായി. വരുമാനം 55 ശതമാനം ഉയര്‍ന്ന് 2,440.7 കോടി രൂപയുമായി.
ജെബിഎം ഓട്ടോ
ഓഹരി വില: 527.15 രൂപ
മാര്‍ച്ച് പാദഫലം ജെബിഎം ഓട്ടോ ഓഹരികള്‍ക്കും പുത്തനുണര്‍വ് സമ്മാനിച്ചു. ബുധനാഴ്ച്ച 5 ശതമാനം മുന്നേറ്റമാണ് സ്റ്റോക്ക് കാഴ്ച്ചവെച്ചത്. നാലാം പാദം വാര്‍ഷികാടിസ്ഥാനത്തില്‍ 162 ശതമാനം ലാഭവളര്‍ച്ച കുറിക്കാന്‍ കമ്പനിക്ക് സാധിച്ചു. ജനുവരി - മാര്‍ച്ച് കാലയളവില്‍ 85.8 കോടി രൂപയാണ് ഏകീകൃത അറ്റാദായം. പ്രവര്‍ത്തന വരുമാനവും കൂടിയതും ശക്തമായ ടോപ്പ്ലൈന്‍ വളര്‍ച്ചയും ജെബിഎം ഓട്ടോയുടെ ലാഭക്ഷമത ഉയര്‍ത്തി. വാഹനങ്ങളുടെ ഘടകനിര്‍മാണ ബിസിനസിലെ ഡിമാന്‍ഡ് അടിസ്ഥാനപ്പെടുത്തി 44 ശതമാനം വരുമാന വളര്‍ച്ചയും കമ്പനി അറിയിക്കുന്നുണ്ട് (1,072 കോടി രൂപ).
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
