ഇന്ത്യന്‍ ഓഹരി വിപണിയില്‍ കയറ്റിറക്കം തുടരുകയാണ്. പുതിയവാരം നിഫ്റ്റി 18,400 പോയിന്റ് നില തിരിച്ചുപിടിച്ചെങ്കിലും ചൊവാഴ്ച്ച 180 പോയിന്റിലേറെയുള്ള വീഴ്ച്ചയിലേക്ക് നിഫ്റ്റി കണ്ണുതുറന്നു.
ഇതേസമയം, തകര്‍ച്ചയ്ക്കിടയിലും ഒന്നുരണ്ടു ഓഹരികള്‍ ബ്രേക്കൗട്ടിന്റെ വക്കിലുണ്ട്. ഇക്കൂട്ടത്തില്‍ മികച്ച അവസരത്തിനായി നിക്ഷേപകര്‍ തക്കംപാര്‍ത്തുനില്‍ക്കുന്ന സ്റ്റോക്കാണ് ജെബിഎം ഓട്ടോ ലിമിറ്റഡ് (JBM Auto Limited).
പേരു സൂചിപ്പിക്കുന്നതുപോലെ വാഹനാനുബന്ധ മേഖലയിലാണ് ജെബിഎം ഓട്ടോ ബിസിനസ് നടത്തുന്നത്. കൃത്യമായി പറഞ്ഞാല്‍ വാഹന ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനി. വിപണി മൂല്യം 4,909 കോടി രൂപ.

2022 സാമ്പത്തിക വര്‍ഷം മിന്നുംപ്രകടനം ജെബിഎം ഓട്ടോ കാഴ്ച്ചവെക്കുന്നുണ്ട്. വരുമാനം 61.18 ശതമാനം വര്‍ധനവോടെ 3,204.04 കോടി രൂപയിലാണ് എത്തിനില്‍ക്കുന്നത്. 2014 സാമ്പത്തിക വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും ഗംഭീരമായ വരുമാന കണക്കുകള്‍ ജെബിഎം ഓട്ടോ രേഖപ്പെടുത്തുന്നത്.
അറ്റവരുമാനം തുടരെ ഉയരുന്ന പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്കും ജെബിഎം ഓട്ടോയില്‍ ഒരു നോട്ടമുണ്ട്. 2021 സെപ്തംബര്‍ കാലഘട്ടത്തില്‍ 0.93 ശതമാനമായിരുന്ന വിദേശ ഓഹരി പങ്കാളിത്തം ഇപ്പോള്‍ 1.24 ശതമാനമായി വര്‍ധിച്ചത് കാണാം.
ടെക്നിക്കല്‍ വശം പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തം. സമീപകാലത്ത് സ്റ്റോക്ക് കാര്യമായി ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. തിങ്കളാഴ്ച്ച 10 ശതമാനം കയറിയ ജെബിഎം ഓട്ടോ ഓഹരികള്‍ ചൊവാഴ്ച്ച രാവിലെ 5 ശതമാനത്തിലേറെ നേട്ടം കണ്ടെത്തുകയാണ്.
പ്രതിദിന ചാര്‍ട്ടില്‍ പുത്തന്‍ ബ്രേക്കൗട്ട് സ്റ്റോക്ക് പറഞ്ഞുവെയ്ക്കുന്നുണ്ട്. കമ്പനിയുടെ ഓഹരി വില താഴേക്കുള്ള ത്രികോണ പാതയില്‍ നിന്നും പുറത്തുകടന്നുകഴിഞ്ഞു. 14 ദിവസത്തെ ATR ചിത്രവും (ആവറേജ് ട്രൂ റേഞ്ച്) കുത്തനെയുള്ള കയറ്റമാണ് മുന്നോട്ട് സൂചിപ്പിക്കുന്നത്. സ്റ്റോക്കിലെ വിലചാഞ്ചാട്ടം അളക്കുന്ന സൂചകമാണ് ATR.

പൊതുവെ ഓഹരി വിലയിലെ ബ്രേക്കൗട്ടിനൊപ്പം ചാഞ്ചാട്ടം ഉയരുന്നത് ശക്തമായ റാലിക്കുള്ള കാഹളമാണ്. ജെബിഎം ഓട്ടോയുടെ കാര്യത്തില്‍ മുകളിലേക്കുള്ള ബ്രേക്കൗട്ട് സംഭവിച്ചുകഴിഞ്ഞു, ഒപ്പം ചാഞ്ചാട്ടവും വര്‍ധിക്കുന്നു. അതായത്, ഹ്രസ്വകാലാടിസ്ഥാനത്തില്‍ സ്റ്റോക്കില്‍ കാളകള്‍ കയറിനിരങ്ങുമെന്ന് സാരം.
വിപണിയില്‍ ജെബിഎം ഓട്ടോ ഓഹരികള്‍ക്കായുള്ള ഡിമാന്‍ഡും ഗൗരവമായി കൂടുന്നുണ്ട്. തിങ്കളാഴ്ച്ച മാത്രം 8 ലക്ഷത്തിലധികം ഇടപാടുകളാണ് സ്റ്റോക്കില്‍ നടന്നത്. കഴിഞ്ഞ 10 ദിവസത്തെ ശരാശരി വോളിയം 56,000 മാത്രമാണെന്നിരിക്കെ ഇപ്പോഴത്തെ വോളിയം വര്‍ധനവ് ജെബിഎം ഓട്ടോ ഓഹരികളുടെ മുന്നേറ്റത്തിന് കരുത്തുപകരും.
ടെക്നിക്കല്‍ ചാര്‍ട്ടിലെ ത്രികോണ പാറ്റേണിന്റെ ഉയരം പരിശോധിച്ചാല്‍ ഒരു കാര്യം പറയാം, ഹ്രസ്വകാലാടിസ്ഥാനത്തില്‍ 495-500 രൂപ നിലവാരം വരെയ്ക്കും കുതിക്കാന്‍ ജെബിഎം ഓട്ടോ ഓഹരികള്‍ക്ക് സാധിക്കും. ഈ മേഖലയില്‍ ശക്തമായ പ്രതിരോധവും രൂപംകൊള്ളുന്നുണ്ട്. അതുകൊണ്ട് ഇതിന് മുകളിലേക്ക് ജെബിഎം ഓട്ടോയുടെ ഓഹരി വില കടക്കുമോയെന്നത് കണ്ടറിയണം.

Image Source: Investing.com
ഇതേസമയം, ഇപ്പോഴത്തെ കുതിപ്പിനിടെ തിരുത്തല്‍ നേരിടേണ്ടി വന്നാല്‍ ബ്രേക്കൗട്ട് നിലവാരമായ 435 രൂപയിലായിരിക്കും സ്റ്റോക്ക് ഇടത്താവളം കണ്ടെത്താന്‍ ശ്രമിക്കുക. ജെബിഎം ഓട്ടോയുടെ പുതിയ റാലിയില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നവര്‍ 435 രൂപ നിലവാരം സൂക്ഷ്മമായി നിരീക്ഷിക്കണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
