ദില്ലി: ഇന്ത്യ വലിയ വരുമാന പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന് ജീന്‍ ഡ്രെസെ. ഇന്ത്യയിലെ തൊഴിലെടുക്കുന്ന വിഭാഗം വരുമാനം മാര്‍ഗം ഇടിഞ്ഞ് പ്രതിസന്ധിയിലാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. മുമ്പുള്ളത് പോലെയല്ല, ഇന്ത്യയിലെ സാഹചര്യം ഇപ്പോള്‍ കടുത്തതാണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധി, പ്രാദേശികമായുള്ള നിയന്ത്രണങ്ങള്‍, അതില്‍ തന്നെ പലയിടത്തുമുള്ള ലോക്ഡൗണ്‍ എന്നിവ രാജ്യത്തെ അടച്ചുപൂട്ടിയ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണെന്ന് ഡ്രെസെ വ്യക്തമാക്കി.

ഇന്ത്യയിലെ 2024-25 വര്‍ഷത്തേക്ക് അഞ്ച് ട്രില്യണ്‍ വിപണിയാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങള്‍ കടുപ്പമായിരിക്കുമെന്ന് ഡ്രെസെ മുന്നറിയിപ്പ് നല്കുന്നു. ആ ടാര്‍ഗറ്റ് ഇപ്പോഴത്തെ സാഹചര്യത്തില്‍ നേടിയെടുക്കുമെന്ന് പറയാനാവില്ല. ആഗോള ശക്തിയാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാവുമെന്ന് ഡ്രെസെ പറയുന്നു. ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗത്തോടെ സാമ്പത്തിക രംഗം പ്രതിസന്ധിയിലാണ്. ഒരു വര്‍ഷം മുമ്പ് എങ്ങനെയാണോ അതേ പോലെ തന്നെയാണ് തൊഴിലാളികള്‍ക്ക് ഇപ്പോഴത്തെ സാഹചര്യവും.
ദേശീയ ലോക്ഡൗണിന്റെ അത്ര പ്രതിസന്ധി പ്രാദേശിക ലോക്ഡൗണ്‍ കൊണ്ട് സമ്പദ് ഘടനയ്ക്കുണ്ടാവില്ല. പക്ഷേ ചില ഘടകങ്ങള്‍ തൊഴിലാളികളുടെ സാഹചര്യം കഴിഞ്ഞ തവണത്തേക്കാള്‍ മോശമാക്കുന്നുണ്ട്. ഇന്ത്യയില്‍ രോഗവ്യാപനം വളരെ കൂടിയ തോതിലാണ്. അതുകൊണ്ട് ഇന്ത്യയില്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ പുനരാരംഭിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. വാക്സിനേഷന് ശക്തമാക്കിയാലും ഈ പ്രതിസന്ധി വര്‍ഷങ്ങളോളം നീണ്ടേക്കും. പലരുടെയും സമ്പാദ്യങ്ങള്‍ തന്നെ ഇല്ലാതായിരിക്കുകയാണ്. തൊഴിലാളികള്‍ കടക്കാരായി മാറിയിരിക്കുകയാണെന്നും ഡ്രെസെ പറഞ്ഞു.
ഒരുവര്‍ഷം മുമ്പ് കടം വാങ്ങിയവര്‍ ആ കടം വീട്ടാത്തത് കൊണ്ട് ഇത്തവണ കടം വാങ്ങാനാവാത്ത സാഹചര്യത്തിലേക്ക് വീഴും. കഴിഞ്ഞ തവണ പ്രധാനമന്ത്രി കൊവിഡ് ദുരിതാശ്വാസ പാക്കേജുണ്ടായിരുന്നു. ഇത്തവണ അത്തരമൊരു കാര്യം പോലും ചര്‍ച്ച ചെയ്യുന്നില്ല. ദേശീയ ലോക്ഡൗണ്‍ കടന്നുവരാനുള്ള സാധ്യത പോലും ഇന്ത്യയിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധിയില്ലെന്നാണ് പറഞ്ഞിരുന്നത്. സമൂഹ വ്യാപനം ഇല്ലെന്ന് ഒരുപാട് കാലം പറഞ്ഞു. എന്നാല്‍ ഇത് ഉണ്ടെന്ന് തെൡയിക്കപ്പെട്ടു. സര്‍ക്കാര്‍ ഒരു പ്രശ്നവും ഇല്ലെന്ന് പറയുന്നത് പ്രതിസന്ധി രൂക്ഷമാക്കി കൊണ്ടിരിക്കുകയാണെന്നും ഡ്രെസെ പറഞ്ഞു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
