ഓഹരി വിപണിയില്‍ കൃത്യമായ ഗൃഹപാഠം നടത്തി വേണം നിക്ഷേപം നടത്താന്‍. കമ്പനികളുടെ ഫണ്ടമെന്റല്‍ ചിത്രവും ടെക്നിക്കല്‍ ചിത്രവും ഇതിനായി പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ നിക്ഷേപകര്‍ക്ക് ഈ ജോലി എളുപ്പമാക്കി കൊടുക്കുകയാണ് ബ്രോക്കറേജുകള്‍. വിപണിയില്‍ ഹ്രസ്വകാലത്തേക്ക് ഏതൊക്കെ സ്റ്റോക്കുകള്‍ മുന്നേറും? ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭം സമര്‍പ്പിക്കാന്‍ കഴിവുള്ള സ്റ്റോക്കുകള്‍ ഏതെല്ലാം? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ മറുപടി നല്‍കാറുണ്ട്.
ഇപ്പോള്‍ അമേരിക്കന്‍ ബഹുരാഷ്ട്ര ഇന്‍വെസ്റ്റ്മെന്റ് ബാങ്കും സാമ്പത്തികകാര്യ കമ്പനിയുമായ ജെഫറീസ് ഇന്ത്യന്‍ ഓഹരി വിപണിയിലെ കെമിക്കല്‍ കമ്പനിയില്‍ 'ബൈ' റേറ്റിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവം ഏതെന്നല്ലേ? നവീന്‍ ഫ്ളൂറൈന്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡുതന്നെ (എന്‍എഫ്ഐഎല്‍).

ഈ വര്‍ഷം മാത്രം നിക്ഷേപകര്‍ക്ക് 30 ശതമാനത്തിലേറെ നേട്ടം സമര്‍പ്പിച്ച ഈ സ്റ്റോക്ക് ഇനിയും വാങ്ങാമെന്നാണ് ജെഫറീസിന്റെ പക്ഷം. ബുധനാഴ്ച്ച 1.07 ശതമാനം വര്‍ധനവോടെയാണ് എന്‍എഫ്ഐഎല്‍ ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. 3,395 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ അവസാന മണി മുഴങ്ങുമ്പോള്‍ 3,423 രൂപയിലെത്തി.
കഴിഞ്ഞ മൂന്നാഴ്ച്ച കൊണ്ട് 20 ശതമാനം തകര്‍ച്ച സ്റ്റോക്ക് കുറിക്കുന്നുണ്ട്. എന്തായാലും വരും നാളുകളില്‍ നവീന്‍ ഫ്ളൂറൈന്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഓഹരി വില ഉയരുമെന്ന് ജെഫറീസ് അറിയിക്കുന്നു. വരുമാനം ഉയര്‍ന്നതും പുതിയ ഉത്പന്ന നിരയുടെ വിജയവും എന്എഫ്ഐഎല്ലിന്റെ കുതിപ്പിന് വഴിയൊരുക്കും. ഫ്ളൂറൈന്‍ രംഗത്തെ ടെക്നിക്കല്‍ മികവ്, കാര്യക്ഷമമാര്‍ന്ന മൂലധന ചെലവുകള്‍, അടിയുറച്ച ബാലന്‍സ് ഷീറ്റ് എന്നിവ അടിസ്ഥാനപ്പെടുത്തി ഫാര്‍മ/അഗ്രോകെമിക്കല്‍ മേഖലകളിലെ വളര്‍ച്ചാ സാധ്യത കമ്പനി പിടിച്ചടക്കുമെന്നാണ് ജെഫറീസിന്റെ പ്രവചനം.
'നിലവില്‍ ഫാര്‍മ മേഖലയിലാണ് വലിയ ബിസിനസുകള്‍ എന്‍എഫ്ഐഎല്‍ നടത്തുന്നത്. ഇതേസമയം, താഴ്ന്ന റവന്യു ബേസിലെ വളര്‍ച്ചയില്‍ എച്ച്പിപി പോലുള്ള പുതിയ ഉത്പന്നങ്ങള്‍ ആനുപാതികമല്ലാത്ത പോസിറ്റീവ് സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ട് വരുമാന വളര്‍ച്ചയും പുതിയ ഉത്പന്ന നിരയുടെ വിജയവും മുന്‍നിര്‍ത്തി 'ബൈ' റേറ്റിങ്ങാണ് ഞങ്ങള്‍ നവീന്‍ ഫ്ളൂറൈന്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന് നല്‍കുന്നത്', ജെഫറീസ് പറയുന്നു. 3,840 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് സ്റ്റോക്കില്‍ ബ്രോക്കറേജ് നിര്‍ദേശിക്കുന്നതും.
2018-20 കാലഘട്ടത്തില്‍ ചൈനീസ് ഫ്ളൂറോകെമിക്കല് കമ്പനികള്‍ കാര്യമായ വരുമാന ഇടിവാണ് നേരിട്ടത്. മറുഭാഗത്ത്, ഇന്ത്യന്‍ കമ്പനികള്‍ വിപ്ലവകരമായ വളര്‍ച്ചയ്ക്കും സാക്ഷ്യം വഹിച്ചു. ഫ്ളൂറോ കെമിക്കല്‍ രംഗത്തെ മാര്‍ക്കറ്റ് ഷെയര്‍ ഇന്ത്യ പിടിച്ചെടുക്കുന്നതിന്റെ സൂചനയാണിത്. സാങ്കേതിക ശേഷി, ഗുണനിലവാരം, ഉത്പാദന പ്രക്രിയ, വിശ്വാസ്യത, ചെലവ്, ഉത്പാദന ശേഷി വര്‍ധിപ്പിക്കാനുള്ള കഴിവ്, സുരക്ഷ എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിക്ഷേപകര്‍ ഇന്ത്യന്‍ കെമിക്കല്‍ കമ്പനികളിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്ന് ജെഫറീസ് അറിയിക്കുന്നു.
ഇന്ത്യയില്‍ നവീന്‍ ഫ്ളൂറൈന്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡും എസ്ആര്‍എഫ് ലിമിറ്റഡുമാണ് ഈ രംഗത്തെ അതികായര്‍. മള്‍ട്ടി ബിസിനസ് കെമിക്കല്‍ കമ്പനിയാണ് എസ്ആര്‍എഫ് ലിമിറ്റഡ്. ഫ്ളൂറോകെമിക്കലുകള്, സെപ്ഷ്യാലിറ്റി കെമിക്കലുകള്‍, പാക്കേജിങ് ഫിലിമുകള്‍, ടെക്നിക്കല്‍ ടെക്സ്റ്റൈലുകള്‍, കോട്ടു ചെയ്തതും ലാമിനേറ്റ് ചെയ്തതുമായ ഫാബ്രിക്കുകള്‍ ഉള്‍പ്പെടെ കമ്പനിയുടെ ബിസിസന് പോര്‍ട്ട്ഫോളിയോ വൈവിധ്യമാര്‍ന്നതാണ്. മികച്ച ബാലന്‍സ് ഷീറ്റ് അടിസ്ഥാനപ്പെടുത്തി എസ്ആര്എഫിലും ജെഫറീസ് പച്ചക്കൊടി ഉയര്‍ത്തുന്നുണ്ട്. 1,890 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് സ്റ്റോക്കില്‍ ഇവര്‍ നിര്‍ദേശിക്കുന്നതും.
ബുധനാഴ്ച്ച 1.50 ശതമാനം ഇടിവോടെയാണ് എസ്ആര്‍എഫ് ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. 2,118 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ അവസാന മണി മുഴങ്ങുമ്പോള്‍ 2,079 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 3.13 ശതമാനവും ഒരു മാസത്തെ ചിത്രത്തില്‍ 10.05 ശതമാനവും തകര്‍ച്ച സ്റ്റോക്ക് കുറിക്കുന്നുണ്ട്. ഇതേസമയം, ആറു മാസം കൊണ്ട് 54.95 ശതമാനം നേട്ടമാണ് എസ്ആര്‍എഫ് നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. ഈ വര്‍ഷം ഇതുവരെ 82.97 ശതമാനം ഉയര്‍ച്ച കണ്ടെത്താനും സ്റ്റോക്കിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 2,538 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 866.83 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കമ്പനി സാക്ഷിയാണ്.
More From GoodReturns

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഐസിഐസിഐ പ്രുഡൻഷ്യൽ ഓഹരിയിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് വമ്പൻ നേട്ടം

വിപ്രോ ഫലം ഇന്ന്; ഐടി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ഓഹരി വിപണിയിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് വമ്പൻ നേട്ടം

സെൻസെക്സ് നിഫ്റ്റി ഇന്ന്: അവധിക്ക് ശേഷമുള്ള വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഓഹരി വിപണി അവധി; നാളെ കുതിക്കുമോ അതോ വീഴുമോ?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

എൽഐസി ബോണസ് ഓഹരികൾ: നിക്ഷേപകർക്ക് വമ്പൻ നേട്ടമോ അതോ ചതിക്കുഴിയോ?



Click it and Unblock the Notifications