വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണി ചുവപ്പിലാണ് ആരംഭിച്ചത്. നിഫ്റ്റി 51 പോയിന്‍റ് താഴ്ന്ന് 25,010-ലും സെൻസെക്സ് 118 പോയിന്‍റ് ഇടിഞ്ഞുമായിരുന്നു വിപണിയുടെ തുടക്കം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓഹരി സൂചികകൾ വലിയ ചാഞ്ചാട്ടം അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏത് ഓഹരിയിൽ നിക്ഷേപിക്കണമെന്ന കാര്യത്തിൽ നിക്ഷേപകർ ആശയക്കുഴപ്പത്തിലാണ്. അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് 3 ഓഹരികളിൽ ബുള്ളിഷാണ്. ഈ ഓഹരികളിൽ നിക്ഷേപം നടത്തുന്നതിലൂടെ 47 ശതമാനം വരെ നേട്ടമുണ്ടാക്കാമെന്നാണ് ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നത്. ഏതൊക്കെയാണ് ആ ഓഹരികളെന്ന് നമുക്ക് നോക്കാം.
1. എറ്റേർണൽ ലിമിറ്റഡ്
സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ് എന്നിവയുടെ മാതൃ കമ്പനിയാാണ് എറ്റേർണൽ ലിമിറ്റഡ്. കമ്പനിയുടെ കീഴിലുള്ള ക്വിക് കൊമേഴ്സ് വിഭാഗമായ ബ്ലിങ്കിറ്റിന്‍റെ 2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഫുഡ് ഡെലിവറി വിഭാഗമായ സൊമാറ്റോയുടെ വരുമാനം 2,261 കോടി രൂപയായപ്പോള്‍ ബ്ലിങ്കിറ്റിന്‍റെ വരുമാനം 2400 കോടി രൂപയായി ഉയർന്നു. ചില്ലറ വ്യാപാരികളിൽ നിന്ന് വ്യത്യസ്തമായി, ഭക്ഷ്യ വിതരണ ബിസിനസിലെ റിട്ടേൺ പ്രൊഫൈലും പണമൊഴുക്കും കമ്പനിയുടെ കുതിപ്പിന് കൂടുതൽ കരുത്ത് പകരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് ചൂണ്ടിക്കാട്ടുന്നത്.

ടാർഗെറ്റ് വില
എൻഎസ്ഇയിൽ 309 രൂപ നിലവാരത്തിലാണ് എറ്റേർണൽ ലിമിറ്റഡ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 19 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 50 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 314.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 400 രൂപ ടാർഗെറ്റ് വിലയോടെ എറ്റേർണൽ ലിമിറ്റഡ് ഓഹരി വാങ്ങാമെന്നാണ് ജെഫറീസ് ശുപാർശ ചെയ്യുന്നത്. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 47 ശതമാനം ഉയർച്ചയെ ഇത് സൂചിപ്പിക്കുന്നു.
2. ഇൻഫോസിസ്
ഇൻഫോസിസിന്‍റെ 26 സാമ്പത്തിക വർഷത്തെ ആദ്യ പാദ വരുമാനം 2.6 ശതമാനം ഉയർന്ന് 4.9 ബില്യൺ ഡോളറായി. ഇൻഫോസിസിന്‍റെ ഡീൽ ബുക്കിംഗുകൾ 3.8 ബില്യൺ ഡോളറിൽ മികച്ചതായിരുന്നുവെന്നും അതിൽ 55 ശതമാനം പുതിയതായിരുന്നുവെന്നും ബ്രോക്കറേജ് ഹൗസ് എടുത്തുപറഞ്ഞു.റിയലൈസേഷനുകളിലും സീസണലിലും ഉണ്ടായ പുരോഗതി ഒന്നാം പാദത്തിലെ വളർച്ചയെ പിന്തുണച്ചു.
ടാർഗെറ്റ് വില
എൻഎസ്ഇയിൽ 1,536 രൂപ നിലവാരത്തിലാണ് ഇൻഫോസിസ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ 4 ശതമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ട്. 2025-ൽ ഇതുവരെ 15 ശതമാനവും നഷ്ടം ഇൻഫോസിസ് നേരിട്ടു. എന്നാൽ 1,660 രൂപ എന്ന ലക്ഷ്യത്തോടെ ഓഹരി വാങ്ങാൻ ജെഫറീസ് ശുപാർശ ചെയ്യുന്നു . ഇത് നിലവിലെ നിലവാരത്തിൽ നിന്ന് ഏകദേശം 7 ശതമാനം വർദ്ധനവ് സൂചിപ്പിക്കുന്നു.
3.ഡാൽമിയ
ജൂൺ പാദത്തിൽ 395 കോടി രൂപയുടെ സംയോജിത അറ്റാദായത്തിൽ ഏകദേശം മൂന്നിരട്ടി വർധനവാണ് ഡാൽമിയ രേഖപ്പെടുത്തിയത്. വിൽപ്പനയിലെ മെച്ചപ്പെട്ട നേട്ടവും ചെലവുകളിലെ കുറവും ഇതിന് സഹായകമായി. വിൽപ്പന അളവ് 5.8 ശതമാനം വർധിച്ച് 7.4 ദശലക്ഷം ടണ്ണായി ഉയർന്നു. 2025 സാമ്പത്തിക വർഷത്തിലും ഭാവി വർഷങ്ങളിലും വ്യവസായവുമായി താരതമ്യപ്പെടുത്തുമ്പോൾ സുസ്ഥിരമായ വോളിയം ഔട്ട്‌പെർഫോമൻസ് നിലനിർത്താൻ കമ്പനിക്ക് സാധിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
ടാർഗെറ്റ് വില
എൻഎസ്ഇയിൽ 2,260 രൂപ നിലവാരത്തിലാണ് ഡാൽമിയ ഭാരത് ലിമിറ്റഡ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ 7.95 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ഡാൽമിയയുടെ ഓഹരി വിലയിൽ ജെഫറീസിന് 2600 രൂപയുടെ ടാർഗെറ്റുണ്ട്. ഇത് നിലവിലെ നിലവാരത്തിൽ നിന്ന് 15% വർദ്ധനവ് സൂചിപ്പിക്കുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
