ഓഹരി വിപണിയുടെ വികാരത്തോടൊപ്പം ബ്രോക്കറേജ് ശുപാർശകളും പരിഗണിക്കുന്നത് നിക്ഷേപകർക്ക് കൂടുതൽ നേട്ടമുണ്ടാക്കാൻ സഹായിക്കും. ഏതൊക്കെ ഓഹരികൾ എന്തുകൊണ്ട് മുകളിലേക്ക് ഉയരും എന്നതിന്‍റെ കൃത്യമായ സൂചനകൾ നൽകാൻ ബ്രോക്കറേജുകൾക്ക് സാധിക്കാറുണ്ട്. ഇപ്പോൾ ഇതാ ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് 3 ഓഹരികളിൽ ബുള്ളിഷാണ്. ഏറ്റവും പുതിയ കുറിപ്പിലാണ് കാൻ ഫിൻ ഹോംസ്, ജെകെ സിമന്‍റ്, അൾട്രാടെക് സിമന്‍റ് എന്നിവയുടെ 'ബൈ' റേറ്റിംഗ് ബ്രോക്കറേജ് ആവർത്തിച്ചത്. 18 ശതമാനത്തോളം മുന്നേറ്റമാണ് ബ്രോക്കറേജ് പ്രവചിക്കുന്നത്. നമുക്ക് വിശദമായി നോക്കാം.
1. അൾട്രാടെക് സിമന്‍റ്
എൻഎസ്ഇയിൽ 12,410 രൂപ നിലവാരത്തിലാണ് അൾട്രാടെക് സിമന്‍റ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.27 ശതമാനം നഷ്ടം ഓഹരി നേരിട്ടെങ്കിലും ഒരുമാസത്തെ പ്രവർത്തനം വിലയിരുത്തുമ്പോൾ സിമന്‍റ് ഓഹരി 8.39 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് കാണാം. ആറ് മാസത്തിനിടെ 8.66 ശതമാനവും വളർച്ച ഓഹരി കൈവരിച്ചു.

ടാർഗെറ്റ് വില
ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ്, അൾട്രാടെക് സിമന്‍റ് ഓഹരിയുടെ ടാർഗെറ്റ് വില 14000 രൂപയിൽ നിന്നും 14700 രൂപയായി ഉയർത്തി. അതായത് ഏകദേശം 19 ശതമാനത്തിന്‍റെ വളർച്ച. കമ്പനിയുടെ 2025 ആദ്യ പാദത്തിലെ EBITDA യിലെ 46 ശതമാനം വാർഷിക വർധനവാണ് ഈ ശുഭാപ്തിവിശ്വാസത്തിന് പിന്നിൽ. ഏകദേശം 10 ശതമാനം വോളിയം വളർച്ചയും യൂണിറ്റ് EBITDA യിലെ ശക്തമായ ഉയർച്ചയും ഇതിന് പിന്തുണ നൽകുന്നു.
2. ജെ കെ സിമൻ്റ്
എൻഎസ്ഇയിൽ 6,613 രൂപ നിലവാരത്തിലാണ് ജെ കെ സിമൻ്റ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. അഞ്ച് ദിവസത്തിനിടെ 2.55 ശതമാനവും ഒരുമാസത്തിനിടെ 16.66 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 2025-ൽ ഇതുവരെ 44.3 ശതമാനം മുന്നേറ്റമാണ് ജെ കെ സിമൻ്റ് ഓഹരി നേടിയത്.
ടാർഗെറ്റ് വില
സ്ഥിരമായ വോളിയം വളർച്ച, മാർജിൻ അച്ചടക്കം, ശേഷി വികസനം എന്നിവ പ്രധാന ഘടകങ്ങളാണെന്ന് ചൂണ്ടിക്കാട്ടി, ജെഫറീസ്, ജെകെ സിമന്‍റ് ഓഹരി വാങ്ങാൻ ശുപാർശ ചെയ്യുന്നുണ്ട്. 2026 സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ കമ്പനി പരിസ്ഥിതി സൗഹൃദ വൈദ്യുതി ഉപയോഗം ഏകദേശം 60% ആക്കുമെന്ന് ജെഫറീസ് എടുത്തുപറഞ്ഞു, ഇത് ESG ക്രെഡൻഷ്യലുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഓഹരിയുടെ ടാർഗെറ്റ് വില 7,370 രൂപയിൽ നിന്ന് 7,925 രൂപയായി ഉയർത്തി.
3. കാൻ ഫിൻ ഹോംസ്
എൻഎസ്ഇയിൽ 791.55 രൂപ നിലവാരത്തിലാണ് കാൻ ഫിൻ ഹോംസ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അറ് മാസത്തിനിടെ 14.5 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. എന്നാൽ ഒരുവർഷത്തെ പ്രകടനം വിലയിരുത്തിയാൽ ഓഹരി 6 ശതമാനം നഷ്ടം നേരിട്ടിട്ടുണ്ടെന്ന് കാണാം.
ടാർഗെറ്റ് വില
ഉയർന്ന ഒപെക്സും വ്യവസ്ഥകളും കുറഞ്ഞ നികുതി ചെലവുകൾ വഴി ഓഫ്സെറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, കമ്പനിയുടെ ഒന്നാം സാമ്പത്തിക വർഷത്തിലെ പാദത്തിലെ 2.2 ബില്യൺ രൂപയുടെ (12% വാർഷിക വളർച്ച) PAT പ്രതീക്ഷകൾക്ക് അനുസൃതമാണെന്ന് ബ്രോക്കറേജ് അഭിപ്രായപ്പെടുന്നു. പ്രധാന പോസിറ്റീവുകളിൽ ഒന്ന് നെറ്റ് ഇന്‍ററസ്റ്റ് മാർജിനുകളിലെ പുരോഗതിയാണ്. ഇത് കൂടുതൽ ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ഓഹരിയുടെ ടാർഗെറ്റ് വില ജെഫറീസ് 900 രൂപയിൽ നിന്നും 950 രൂപയായി ഉയർത്തി. ഇത് 16 ശതമാനത്തോളം നേട്ടത്തെ സൂചിപ്പിക്കുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?



Click it and Unblock the Notifications