പോസിറ്റീവ് കുതിപ്പിൽ 4 പ്രതിരോധ, എഞ്ചിനീയറിം​ഗ് ഓഹരികൾ: വാങ്ങാൻ നിർദ്ദേശിച്ച് ജെഫറീസ്, ലക്ഷ്യ വില അറിയാം

സമീപകാലത്തായി വിപണിയിൽ പ്രതിരോധ ഓഹരിയുടെ കുതിപ്പ് അപ്രതീക്ഷിതമായിരുന്നു. വർഷം തോറുമുള്ള (YoY) കണക്ക് പരിശോധിച്ചാൽ 89% ഓഹരി വർദ്ധിച്ചതായി പ്രമുഖ ബ്രോക്കറേജ് സ്ഥാപനം ജെഫറീസ് വ്യക്തമാക്കി. മിക്ക പ്രതിരോധ കമ്പനികളുടെയും ഓപ്പറേറ്റിംഗ് ലിവറേജ് ഈ സാമ്പത്തിക വർഷത്തിലും തുടരുമെന്ന് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു.

വൈദ്യുതി, പ്രതിരോധ ഓഹരികൾക്ക് ഭാവിയിൽ ഉയർന്ന നേട്ടം കൈവരിക്കാൻ സാധിക്കുമെന്ന് ജെഫറീസ് പറയുന്നു. അതേസമയം റെയിൽവേ ഓഹരികളുടെ ഭാവിയും ഉയർന്നിട്ടുണ്ട്. നിലവിൽ ശ്രദ്ധിക്കേണ്ട മികച്ച നാല് ഓഹരികൾ ജെഫറീസ് നിർദ്ദേശിക്കുന്നു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്, സീമെൻസ്, ലാർസൻ & ട്യൂബ്രോ, കെ.ഇ.ഐ ഇൻഡസ്ട്രീസ് എന്നിവയാണ് ഈ സ്റ്റോക്കുകൾ.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് (HAL)

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൻ്റെ ഓഹരി ലക്ഷ്യ വില 7,500 രൂപയാക്കി ജെഫറീസ്. നിലവിലെ ലക്ഷ്യ വിലയിൽ നിന്നും 50 ശതമാനം വർദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്. 6,475 രൂപ എന്ന ലക്ഷ്യ വില പോലും 30% വർദ്ധനവ് സാധ്യത സൂചിപ്പിക്കുന്നു. അടിസ്ഥാന കണക്ക് പ്രകാരം 1.7 ലക്ഷം കോടി വരെയുള്ള ഓർഡറുകൾ ലഭിക്കുമെന്നാണ് ജെഫറീസ് വിശ്വസിക്കുന്നത്.

കൂടുതൽ പ്രൊപ്പോസലുകൾ അംഗീകരിക്കപ്പെടുകയും സമീപഭാവിയിൽ ടെൻഡറുകൾ പ്രഖ്യാപിക്കപ്പെടുകയും ചെയ്താൽ പ്രതിരോധ ഓർഡറുകൾ വേഗത്തിൽ മുന്നോട്ട് നീങ്ങും. ആഭ്യന്തര ഓർഡറുകളുടെ ഉയർന്ന അനുപാതത്തിനൊപ്പം മേക്ക് ഇൻ ഇന്ത്യ പ്രോഗ്രാമും HAL-ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിന് പോസിറ്റീവ് നേട്ടം നൽകും. നിലവിൽ ഈ ഓഹരിയുടെ വില 5,031.70 രൂപയിലെത്തി.

പോസിറ്റീവ് കുതിപ്പിൽ 4 പ്രതിരോധ, എഞ്ചിനീയറിം​ഗ് ഓഹരികൾ: വാങ്ങാൻ നിർദ്ദേശിച്ച് ജെഫറീസ്

സീമെൻസ്

സീമെൻസിന്റെ ഓഹരികൾ അപ്രതീക്ഷിതമായി കുതിക്കുമെന്നും വില 4,500 രൂപയിലെത്തുമെന്നും ജെഫറീസ് പ്രതീക്ഷിക്കുന്നു. ഇത് നിലവിലെ ലെവലിൽ നിന്ന് 36% വർദ്ധനവാണ് പ്രകടമാക്കുന്നത്.

കമ്പനിയിലേക്കുള്ള കയറ്റുമതി വേഗത്തിൽ ഉയരുക, മാർജിനുകൾ മുൻകാല ലെവലുകൾ മറികടക്കുക, ആസ്തി വിറ്റുവരവ് മെച്ചപ്പെടുക എന്നിവയാണ് സീമെൻസ് കുതിക്കുമെന്ന് ഉറപ്പാക്കുന്ന ചില പ്രധാന സാഹചര്യങ്ങൾ എന്ന് ജെഫറീസ് പറയുന്നു. മാത്രമല്ല 2024 -2027 സാമ്പത്തിക വർഷത്തിനുള്ളിൽ സീമെൻസിന്റെ ഓഹരിയിൽ നിന്നുള്ള വരുമാനം 18% എന്ന കോമ്പൗണ്ടഡ് വാർഷിക വളർച്ചാ നിരക്കിൽ (സിഎജിആർ) വളരുമെന്ന് ജെഫറീസ് പ്രതീക്ഷിക്കുന്നു.

ലാർസൻ & ട്യൂബ്രോ

ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ്, ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ലാർസൻ & ട്യൂബ്രോയുടെ ഓഹരികൾ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 9 ശതമാനമാണ് നേട്ടം കൈവരിച്ചത്. എന്നാൽ ഈ ഓഹരികളിൽ വീണ്ടും 9% വർധനവ് ഉണ്ടാവുമെന്നാണ് ജെഫറീസ് പ്രതീക്ഷിക്കുന്നത്.

ലാർസൻ & ട്യൂബ്രോ ഓഹരികൾക്ക് ജെഫറീസ് 3,965 രൂപയാണ് ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്. എങ്കിലും 4,310 രൂപ എന്ന ലെവലിലേക്ക് വില കുതിച്ചാൽ മികച്ച നേട്ടം ഉറപ്പാക്കുമെന്നും ജെഫറീസ് പ്രതീക്ഷിക്കുന്നു. ഇത് എൽ & ടിയുടെ ഓർഡർ ഫ്ലോയിൽ കുത്തനെ കുതിപ്പിനും കാരണമാകും.

ആഭ്യന്തര ഓർഡർ ഫ്ലോകൾ നടപ്പിലാകാത്തതും പ്രതീക്ഷിച്ചതിലും ഉയർന്ന മാർജിനുകളും സ്റ്റോക്കിനുള്ള ചില പ്രധാന അപകടസാധ്യതകളെ സൂചിപ്പിക്കുന്നുവെന്നാണ് ജെഫറീസ് പറയുന്നത്.

കെ.ഇ.ഐ ഇൻഡസ്ട്രീസ്

ജെഫറീസ് നിർദ്ദേശിക്കുന്ന പ്രധാന നാല് സ്റ്റോക്കുകളിൽ ഏറ്റവും വലിയ കുതിപ്പ് പ്രതീക്ഷിക്കുന്ന ഓഹരികളാണ് കെഇഐ ഇൻഡസ്ട്രീസ്. 5,625 രൂപ എന്ന ലക്ഷ്യ വിലയാണ് ജെഫറീസ് ബ്രോക്കറേജ് ഈ ഓഹരിയ്ക്ക് നൽകുന്നത്. ഇത് നിലവിലെ ലെവലിൽ നിന്ന് 59% കുതിപ്പിനെ സൂചിപ്പിക്കുന്നു. 2025-2027 സാമ്പത്തിക വർഷത്തിൽ കെഇഐ ഇൻഡസ്ട്രീസിന്റെ വരുമാനം 31 ശതമാനം വാർഷിക നിരക്കിൽ കോമ്പൗണ്ട് ചെയ്യുമെന്നും റീട്ടെയിൽ മാർജിനുകൾ അപ്രതീക്ഷിതമായി ഉയർന്നതോടെ മാർജിനുകൾ മെച്ചപ്പെടുമെന്നും ജെഫറീസ് പ്രതീക്ഷിക്കുന്നു. നിലവിൽ ഈ ഓഹരിയുടെ വില 3,653.30 രൂപയിലാണ്.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X