ഇന്ത്യയിലെ വന്‍കിട ഓഹരി നിക്ഷേപകനും ബിസിനസ് സംരംഭകനുമാണ് രാകഷ് ജുന്‍ജുന്‍വാല. വിപണിയില്‍ നിന്നും വലിയ വിജയങ്ങള്‍ വെട്ടിപ്പിടിച്ചതില് മുന്‍പന്തിയിലുള്ള അദ്ദേഹം റീട്ടെയില്‍ നിക്ഷേപകരുടെ ആരാധനപാത്രമാണ്. ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന നിരവധി സാധാരണ നിക്ഷേപകര്‍ രാജ്യത്തുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോയില്‍ ചുവപ്പണിഞ്ഞു നില്ക്കുന്ന ഓഹരികളുമുണ്ട്. ഇത്തരത്തില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും പങ്കാളിത്തമുള്ളതും ദ്വിതീയ വിപണിയിലെ അരങ്ങേറ്റകാലം മുതല്‍ നഷ്ടത്തില്‍ തുടരുന്നതുമായ ഒരു ഓഹരി അടുത്തിടെയായി കുതിപ്പിനുള്ള സൂചന നല്കുന്നു.
സ്റ്റാര്‍ ഹെല്‍ത്ത്
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്കു വേണ്ടി മാത്രം രാജ്യത്ത് ആദ്യമായി തുടങ്ങിയ കമ്പനിയാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ ഹെല്‍ത്ത് & അലീഡ് ഇന്‍ഷുറന്‍സ് ലിമിറ്റഡ്. കൂടാതെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി കൂടിയാണിത്. 16 ശതമാനത്തോളം വിപണി വിഹിതമുണ്ട്. വ്യക്തിഗത അപകടം/ വിദേശയാത്ര, റീട്ടെയില്‍ ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എന്നീ വിഭാഗങ്ങളിലായി വിവിധ രീതിയിലുള്ള ഇന്‍ഷുറന്‍സ് സേവനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതില്‍ കമ്പനിയുടെ പ്രീമിയം വരുമാനത്തില്‍ 88 ശതമാനവും 10.5 ശതമാനവും യഥാക്രമം റീട്ടെയില്‍, ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്നാണ്.
ഓഹരി വിശദാംശം
സ്റ്റാര്‍ ഹെല്‍ത്തിന്റെ 58.9 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ പക്കലാണ്. വിദേശ നിക്ഷേപകര്‍ക്ക് 9.78 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 27.29 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മാര്‍ച്ച് പാദത്തിലെ രേഖകള്‍ പ്രകാരം ഈ ലാര്‍ജ് കാപ് ഓഹരിയില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖയ്ക്കും കൂടി 17.5 ശതമാനം വിഹിതം അഥവാ 10.06 കോടി ഓഹരികള്‍ സ്വന്തമാണ്. ഇതില്‍ ജുന്‍ജുന്‍വാലയ്ക്ക് 14.4 ശതമാനവും രേഖയ്ക്ക് 3.11 ശതമാനവും ഓഹരികളാണ് കൈവശമുള്ളത്.
അതേസമയം ഇക്കഴിഞ്ഞ ഡിസംബറില്‍ ഐപിഒയില്‍ ഓഹരി 900 രൂപയിലാണ് ഇഷ്യൂ ചെയ്തത്. ലിസ്റ്റിങ് ദിനം മുതല്‍ നഷ്ടത്തിലേക്ക് വീണ ഈ ഓഹരി പിന്നീട് ഇഷ്യൂ വിലയുടെ സമീപത്തേക്ക് എത്തിയിട്ടില്ല.
സാമ്പത്തികം
ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ സ്റ്റാര്‍ ഹെല്‍ത്തിന്റെ മുഖ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2,801 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 256 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. അതേസമയം നാലാം പാദത്തിലെ അറ്റനഷ്ടം 82.04 കോടിയായി താഴ്ന്നു. മുന്‍ വര്‍ഷം ഈ കാലയളവില്‍ കമ്പനിയുടെ നഷ്ടം 957 കോടിയായിരുന്നു. അതായത് വാര്‍ഷികാടിസ്ഥാനത്തില്‍ നഷ്ടം 92 ശതമാനം കുറഞ്ഞു. നിലവില്‍ സ്റ്റാര്‍ ഹെല്‍ത്തിന്റെ വിപണി മൂല്യം 40,793 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 43.07 രൂപ നിരക്കിലുമാണ്.
അനുകൂല ഘടകം
- ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് വിഭാഗത്തില്‍ സ്റ്റാര്‍ ഹെല്‍ത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു.
- മാര്‍ച്ച് പാദത്തില്‍ വരുമാന വളര്‍ച്ച കൈവരിച്ചു. ഇതോടെ അറ്റനഷ്ടവും കുറയ്ക്കാന്‍ സാധിച്ചു.
- 2024 സാമ്പത്തിക വര്‍ഷത്തേക്ക് സ്റ്റാര്‍ ഹെല്‍ത്തിന്റെ പ്രീമിയം വരുമാനത്തില്‍ 25 ശതമാനം വളര്‍ച്ച നേടാനാകുമെന്ന അനുമാനം.
അനാവശ്യ ക്ലെയിം കുറയ്ക്കാന്‍ സ്റ്റാര്‍ ഹെല്‍ത്ത് (BSE : 543412, NSE: STARHEALTH), വിവിധ ആശുപത്രികളുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നുണ്ട്. ഇതിലൂടെ ക്ലെയിമിന്റെ അര്‍ഹത വിലയിരുത്താനുള്ള ശ്രമമാണ് നടത്തുന്നത്. ഇത്തരത്തില്‍ തെരഞ്ഞെടുത്ത ആശുപത്രികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലുമാണ്.
ലക്ഷ്യവില 840
കഴിഞ്ഞ ദിവസം 709 രൂപയിലാണ് സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 840 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് മോത്തിലാല്‍ ഒസ്വാള് നിര്‍ദേശിച്ചു്. ഇതിലൂടെ സമീപ ഭാവിയില്‍ 17 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
അതേസമയം, ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 940 രൂപയും താഴ്ന്ന വില 583.60 രൂപയുമാണ്. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 9 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. ഇപ്പോഴും ഓഹരി വില ഐപിഒയിലെ ഇഷ്യൂ വിലയേക്കാള്‍ 22 ശതമാനത്തോളം താഴ്ന്ന നിലവാരത്തിലാണ് തുടരുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മോത്തിലാല്‍ ഒസ്വാള് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications