പ്രമുഖ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന സാധാരണക്കാരായ നിക്ഷേപകര്‍ ഏറെയുണ്ട്. കമ്പനികളുടെ അടിസ്ഥാനപരമായ കാര്യങ്ങളും ഭാവി ബിസിനസ് സാധ്യതയുമൊക്കെ വിലയിരുത്തിയാവും വന്‍കിട നിക്ഷേപകര്‍ ഓഹരികളെ തെരഞ്ഞെടുക്കുക എന്ന വിശ്വാസമാണ് റീട്ടെയില്‍ നിക്ഷേപകരെ പിന്തുടരാന് പ്രേരിപ്പിക്കുന്ന ഘടകം. ഇത്തരത്തില്‍ വളരെയധികം ആരാധകവൃന്ദമുള്ള ഓഹരി നിക്ഷേപകനും സംരംഭകനുമാണ് രാകേഷ് ജുന്‍ജുന്‍വാല.
ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്ന വിശേഷണത്തിനും അര്‍ഹനായിട്ടുള്ള ജുന്‍ജുന്‍വാല, സ്വന്തമായുള്ള ഒരു ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ട്ഫോളിയോയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അസറ്റ് മാനേജ്മെന്റ് കമ്പനിയായ റെയര്‍ (RaRe) എന്റര്‍പ്രൈസസിന്റെ ഭാഗമായുള്ള പോര്‍ട്ട്ഫോളിയോയും കൈകാര്യം ചെയ്യുന്നുണ്ട്. ട്രെന്ഡിലൈന് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം 34 ഓഹരികളിലായി 29,301 കോടിയുടെ ആസ്തിമൂല്യമാണ് അദ്ദേഹത്തിനുള്ളത്. അതേസമയം വിപണിയില്‍ ഏറെ ചാഞ്ചാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ജൂണ്‍ സാമ്പത്തിക പാദത്തില്‍ ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോയില്‍ വരുത്തിയ പ്രധാന മാറ്റങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
നാല്‍കോ
ചെലവു കുറഞ്ഞ മാര്‍ഗങ്ങളിലൂടെ അലുമിനീയവും അതിന്റെ അയിരുകളും ഉത്പാദിപ്പിക്കുന്നതില്‍ പ്രശസ്തരായ പൊതുമേഖല സ്ഥാപനമാണ് നാല്‍കോ. ജുന്‍ജുന്‍വാലയ്ക്ക് നാല്‍കോയില്‍ (BSE: 532234, NSE : NATIONALUM) ഉണ്ടായിരുന്ന ഓഹരി പങ്കാളിത്തം ഇക്കഴിഞ്ഞ ജൂണ്‍ പാദകാലയളവിനിടെ ഒരു ശതമാനത്തിനും താഴേക്ക് കുറച്ചു കൊണ്ടുവന്നതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ രേഖകള്‍ വെളിവാക്കുന്നു. നേരത്തെ മാര്‍ച്ച് പാദത്തില്‍ നാല്‍കോയുടെ 1.36 ശതമാനം വിഹിതം അഥവാ 2,50,00,000 ഓഹരികള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു.
ഡെല്‍റ്റ കോര്‍പ്
വിവിധതരം ഓണ്‍ലൈന്‍ ഗെയിമുകളും ചൂതാട്ട കേന്ദ്രങ്ങളും ഹോട്ടല്‍ ബിസിനസും നടത്തുന്ന കമ്പനിയാണ് ഡെല്‍റ്റ കോര്‍പ്. ജൂണ്‍ പാദത്തിനിടെ ജുന്‍ജുന്‍വാലയും അദ്ദേഹത്തിന്റെ ഭാര്യ രേഖയും ക്രമാനുഗതമായി ഈ കമ്പനിയിലെ ഓഹരി പങ്കാളിത്തം കുറച്ചതായി കാണാനാകും. ഇതോടെ ഇരുവരുടേയും ഓഹരി പങ്കാളിത്തം ഒരു ശതമാനത്തിനും താഴേയാകുകയോ അല്ലെങ്കില്‍ പൂര്‍ണമായി തന്നെ ഒഴിവാകുകയോ ചെയ്തിട്ടുണ്ടാവാം.
നേരത്തെ മാര്‍ച്ച് പാദത്തില്‍ ലഭ്യമായ രേഖകള്‍ പ്രകാരം ജുന്‍ജുന്‍വാലയും ഭാര്യയും ഡെല്‍റ്റ കോര്‍പിന്റെ (BSE: 532848, NSE : DELTACORP) 7.48 ശതമാനം അഥവാ 2.5 കോടി ഓഹരികള്‍ കരസ്ഥമാക്കിയിരുന്നു.
ടാറ്റ മോട്ടോര്‍സ്
ഇന്ത്യയില്‍ നിന്നുള്ള ആഗോള വാഹന നിര്‍മാതാക്കളാണ് ടാറ്റ മോട്ടോര്‍സ്. ഏറെ വൈവിധ്യവത്കരിക്കപ്പെട്ടിട്ടുള്ള ഈ ഓട്ടോമൊബീല്‍ ഓഹരിയില്‍ നിന്നും ഏപ്രില്‍- ജൂണ്‍ കാലയളവില്‍ രാകേഷ് ജുന്‍ജുന്‍വാല ഭാഗികമായി പിന്മാറിയെന്ന് കാണാനാകും. ജൂണ്‍ പാദത്തില്‍ ടാറ്റ മോട്ടോര്‍സിന്റെ (BSE: 500570, NSE : TATAMOTORS) 30,00,000 ഓഹരികളാണ് അദ്ദേഹം വിറ്റുമാറിയത്. ഇതോടെ കമ്പനിയില്‍ ജുന്‍ജുന്‍വാലയുടെ വിഹിതം 1.09 ശതമാനം അഥവാ 36,250,000 ഓഹരികളിലേക്ക് താഴ്ന്നു.
എസ്കോര്‍ട്ട്സ് കുബോട്ട
പ്രമുഖ ട്രാക്ടര്‍ നിര്‍മാതാക്കളായ എസ്കോര്‍ട്ട്സ് കുബോട്ടയില്‍ 1.39 ശതമാനം അഥവാ 18,30,388 ഓഹരികളാണ് ജുന്‍ജുന്‍വാല കരസ്ഥമാക്കിയിട്ടുള്ളത്. ജനുവരി- മാര്‍ച്ച് കാലയളവില്‍ ജുന്‍ജുന്‍വാലയുടെ പേര് കമ്പനിയുടെ നിര്‍ണായക നിക്ഷേപകരുടെ പട്ടികയില്‍ ഉണ്ടായിരുന്നില്ല. അതിനര്‍ഥം ഏപ്രില്‍- ജൂണ്‍ മാസക്കാലയളവിനിടെ എസ്കോര്‍ട്ട്സ് കുബോട്ടയില്‍ (BSE: 500495, NSE : ESCORTS) രാകേഷ് ജുന്‍ജുന്‍വാല പുതിയതായി നിക്ഷേപം നടത്തിയെന്നാണ്.
നിലനിര്‍ത്തിയത്
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ രാകേഷ് ജുന്‍ജുന്‍വാല കൈവശം വെച്ചിരിക്കുന്ന ചില ഓഹരികളില്‍ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല. ആനന്ദ് രാജ്, അഗ്രോ ടെക്, കാനാറ ബാങ്ക്, ക്രിസില്‍, എഡല്‍വീസ് ഫിനാന്‍ഷ്യല്‍, ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍, ഇന്ത്യന്‍ ഹോട്ടല്‍സ്, ജൂബിലന്റ് ഫാര്‍മോവ, മാന്‍ ഇന്‍ഫ്രാ, ഓറിയന്റ് സിമന്റ്, പ്രോസോണ്‍ ഇന്റു, റാലീസ് ഇന്ത്യ, ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, ടൈറ്റന് കമ്പനി, വാ ടെക് വാബാഗ്, വൊക്കാര്‍ട്ട്, ബില്‍കെയര്‍, മെട്രോ ബ്രാന്‍ഡ്സ്, ജൂബിലന്റ് ഇന്‍ഗ്രേവിയ.
മറ്റുള്ളവ
ഏപ്രില്‍- ജൂണ്‍ കാലയളവിനിടെ ചില കമ്പനികള്‍ നടപ്പാക്കിയ കോര്‍പ്പറേറ്റ് നടപടിക്രമങ്ങള്‍ കാരണം അതാത് ഓഹരികളില്‍ ജുന്‍ജുന്‍വാലയുടെ വിഹിതത്തില്‍ നേരിയ വ്യത്യാസം ഉണ്ടായിട്ടുണ്ട്. എന്‍സിസി, ഓട്ടോലൈന്‍ ഇന്‍ഡസ്ട്രീസ്, സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ആപ്ടെക് തുടങ്ങിയ കമ്പനികളിലെ ഓഹരി വിഹിതത്തിലാണ് കോര്‍പ്പറേറ്റ് നടപടിക്രമം കാരണം മാറ്റം വന്നത്. എന്നിരുന്നാലും അദ്ദേഹം കരസ്ഥമാക്കിയിരുന്ന ആകെ ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?



Click it and Unblock the Notifications