വൊഡാഫോൺ ഐഡിയ, എയർടെൽ എന്നിവയ്ക്ക് പിന്നാലെ ഡിസംബർ 6 മുതൽ റിലയൻസ് ജിയോയും മൊബൈൽ സേവന നിരക്ക് കുത്തനെ ഉയർത്തും. കോൾ, ഡാറ്റാ നിരക്കുകൾ 40% വരെ ഉയർത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പരിധിയില്ലാത്ത കോൾ, ഡാറ്റ വാഗ്ദാനം ചെയ്യുന്ന പുതിയ 'ഓൾ ഇൻ വൺ' പ്ലാനുകളാകും ജിയോ അവതരിപ്പിക്കുക.
പുതിയ പ്ലാനുകൾക്ക് 40 ശതമാനം വരെ ഉയർത്താനാണ് പദ്ധതിയെങ്കിലും ഉപഭോക്താക്കൾക്ക് മറ്റ് ചില ആനുകൂല്യങ്ങൾ കമ്പനി നൽകുമെന്ന് പ്രസ്താവനയിൽ അറിയിച്ചു. ഉപഭോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നത് തുടരുമ്പോഴും ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ വ്യവസായത്തെ നിലനിർത്താൻ ആവശ്യമായ എല്ലാ നടപടികളും ജിയോ സ്വീകരിക്കുമെന്നും ടെലികോം താരിഫ് പരിഷ്കരിക്കുന്നതിന് ജിയോ സർക്കാരുമായി തുടർന്നും സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.

ടെലികോം ഓപ്പറേറ്റർ ഭാരതി എയർടെൽ ഞായറാഴ്ച പുതിയ താരിഫ് പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 3 മുതൽ പ്രീ-പെയ്ഡ് ഉപഭോക്താക്കളുടെ കോൾ, ഡാറ്റ ചാർജുകൾ 42 ശതമാനം വരെ വർദ്ധിപ്പിക്കാനാണ് എയർടെൽ തീരുമാനിച്ചിരിക്കുന്നത്. മൊബൈൽ നിരക്ക് ഉയർത്താനുള്ള പദ്ധതി വോഡഫോൺ ഐഡിയ പ്രഖ്യാപിച്ചതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് എയർടെൽ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയത്.
ഇതിന് ശേഷമായിരുന്നു ജിയോയുടെ പുതിയ താരിഫ് പ്രഖ്യാപനം. എയർടെല്ലും വൊഡാഫോൺ ഐഡയയും നാളെ മുതൽ തന്നെ പുതിയ നിരക്കുകൾ ബാധകമാക്കുമെങ്കിലും ജിയോ ഡിസംബർ ആറ് മുതലാണ് നിരക്കുകൾ പരിഷ്കരിക്കുക.
റിലയൻസ് ജിയോയുടെ ഏറ്റവും പുതിയ റീചാർജ് പ്ലാനുകൾ; 222, 333, 444 രൂപയുടെ കിടിലൻ ഓഫറുകൾ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
