ജിയോ വരിക്കാർക്ക് മറ്റുള്ളവരുടെ അക്കൗണ്ടുകൾ റീചാർജ് ചെയ്ത് കൊടുത്ത് കമ്മീഷൻ നേടാൻ അവസരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിയോ മൊബൈൽ ആപ്ലിക്കേഷൻ വഴി നെറ്റ്വർക്കിലെ ഏതൊരു ഉപഭോക്താവിന്റെയും അക്കൗണ്ട് റീചാർജ് ചെയ്യുന്നതിനും 4 ശതമാനം കമ്മീഷൻ നേടുന്നതിനും വരിക്കാർക്ക് അവസരം. ഇതിനായി റിലയൻസ് ജിയോ ഒരു പുതിയ സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ കാരണം നിരവധി ആളുകൾക്ക് ഫോൺ റീചാർജ് ചെയ്യാൻ കഴിയാത്ത സമയത്താണ് പുതിയ പദ്ധതിയുമായി ജിയോ രംഗത്തെത്തിയിരിക്കുന്നത്.

ആപ്പ് ഡൌൺലോഡ് ചെയ്യാം

ആപ്പ് ഡൌൺലോഡ് ചെയ്യാം

ഗൂഗിൾ പ്ലേ സ്റ്റോറിൽ റിലയൻസ് ജിയോ ജിയോപോസ് ലൈറ്റ് ആപ്ലിക്കേഷൻ ആരംഭിച്ചിട്ടുണ്ട്. ഇത് ഉപഭോക്താവിന് ഡൌൺലോഡ് ചെയ്യാനും നെറ്റ്വർക്കിലെ ഏത് വരിക്കാരുടെയും ഫോൺ റീചാർജ് ചെയ്യാനും കഴിയും. ഈ ആപ്പിൽ ചേരുന്നതിനുള്ള ഫീസ് 1,000 രൂപ ആണെങ്കിലും കമ്പനി ഇപ്പോൾ ഈ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഈ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുന്ന ജിയോ ഉപഭോക്താക്കൾക്ക് ആദ്യമായി കുറഞ്ഞത് 1,000 രൂപ നൽകേണ്ടി വരും. അതിനുശേഷം കുറഞ്ഞത് 200 രൂപ വിലയ്ക്ക് റീചാർജ് ലോഡ് ചെയ്യാൻ കഴിയും.

ഉപഭോക്താക്കൾക്ക് സൌകര്യം

ഉപഭോക്താക്കൾക്ക് സൌകര്യം

ഈ ആപ്ലിക്കേഷൻ ഇതുവരെ 5 ലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ലോക്ക്ഡൌൺ കാലയളവിൽ കടകൾ തുറന്നിട്ടില്ലെങ്കിലും ജിയോ ഉപഭോക്താക്കൾക്ക് അവരുടെ ഫോണുകൾ റീചാർജ് ചെയ്യുന്നതിന് ഇത് സൗകര്യപ്രദമാകുമെന്ന് അധികൃതർ പറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനം പരിശോധിക്കുന്നതിനായി സർക്കാർ ലോക്ക്ഡൌൺ കാലയളവ് മെയ് 3 വരെയാണ് നീട്ടിയിരിക്കുന്നത്. കുറഞ്ഞ വരുമാനമുള്ള ഉപയോക്താക്കൾക്കായി ടെൽകോം കമ്പനികൾ പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ മൂല്യം 600 കോടിയിലധികം രൂപയാണെന്ന് ടെലികോം ബോഡി സി‌ഒഎ‌ഐ വ്യക്തമാക്കി.

വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ

ലോക്ക്ഡൌൺ സമയത്ത് ആളുകളെ പിന്തുണയ്ക്കുന്നതിനായി സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ നേരത്തെ പ്രീപെയ്ഡ് അക്കൗണ്ടുകളുടെ സാധുത ഏപ്രിൽ 17 വരെ നീട്ടിയിരുന്നു. ഈ കാലയളവിൽ എല്ലാ പ്രീപെയ്ഡ് കണക്ഷനുകളുടെയും കാലാവധി വീണ്ടും വർദ്ധിപ്പിക്കാൻ ടെലികോം റെഗുലേറ്റർ ട്രായ് സേവന ദാതാക്കളെ പ്രേരിപ്പിക്കുന്നുണ്ട്. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന കുറഞ്ഞ വരുമാനമുള്ള ഉപയോക്താക്കളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ സാധുത ഏപ്രിൽ 17 വരെയും 10 രൂപ ടോക്ക്ടൈം ക്രെഡിറ്റിലേക്കും നീട്ടുന്നതായും വോഡഫോൺ ഐഡിയ അറിയിച്ചിരുന്നു.

എയർടെൽ, ജിയോ

എയർടെൽ, ജിയോ

ഭാരതി എയർടെല്ലും ഏപ്രിൽ 17 വരെ എട്ട് കോടിയിലധികം പ്രീ-പെയ്ഡ് കണക്ഷനുകളുടെ സാധുത കാലയളവിൽ വിപുലീകരണം വാഗ്ദാനം ചെയ്യുകയും ഈ അക്കൗണ്ടുകളിൽ 10 രൂപ ടോക്ക്ടൈം ക്രെഡിറ്റ് ചെയ്യുകയും ചെയ്തു. റിലയൻസ് ജിയോ തങ്ങളുടെ ജിയോഫോൺ ഉപയോക്താക്കൾക്ക് ഏപ്രിൽ 17 വരെ 100 മിനിറ്റ് സൌജന്യ ടോക്ക്ടൈമും 100 സൌജന്യ എസ്എംഎസും വാഗ്ദാനം ചെയ്തിരുന്നു, അതേസമയം ഇൻകമിംഗ് കോളുകൾ പ്രീ-പെയ്ഡ് വൗച്ചറുകളുടെ സാധുതയ്ക്ക് ശേഷവും തുടരും.

ബി‌എസ്‌എൻ‌എൽ, എം‌ടി‌എൻ‌എൽ

ബി‌എസ്‌എൻ‌എൽ, എം‌ടി‌എൻ‌എൽ

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്റർമാരായ ബി‌എസ്‌എൻ‌എൽ, എം‌ടി‌എൻ‌എൽ എന്നിവ അവരുടെ പ്രീപെയ്ഡ് മൊബൈൽ സേവനങ്ങളുടെ സാധുത കാലയളവ് ഏപ്രിൽ 20 വരെ നീട്ടുകയും സീറോ ബാലൻസിന് ശേഷവും 10 രൂപ അധിക ടോക്ക്ടൈം വാഗ്ദാനം ചെയ്യുകയും ചെയ്യും.

Read more about: jio app ജിയോ ആപ്പ്
English summary

Jio users can earn commission by recharging other accounts | ജിയോ വരിക്കാർക്ക് മറ്റുള്ളവരുടെ അക്കൗണ്ടുകൾ റീചാർജ് ചെയ്ത് കൊടുത്ത് കമ്മീഷൻ നേടാൻ അവസരം

Subscribers have the opportunity to recharge the accounts of any customer on the network and earn a 4% commission through the jio Mobile app.
Story first published: Saturday, April 18, 2020, 8:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X