ഓഹരി വിപണിയിലെ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ ആഴ്ച റെക്കോർഡ് ഉയരത്തിലെത്തിയ സൂചികകൾക്ക് ഈ വാരം ആ കുതിപ്പ് തുടരാൻ സാധിച്ചിട്ടില്ല. യൂണിയൻ ബജറ്റിലും 2025 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദഫലത്തിലുമാണ് നിക്ഷേപകർ ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
ബ്രോക്കറേജ് സ്ഥാപനങ്ങളും ചില ഓഹരികൾക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. ജെഎം ഫിനാൻഷ്യൽ പൊതുമേഖലാ സ്ഥാനമായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനിൽ ( ഒഎൻജിസി) ബുള്ളിഷാണ്. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
ഓഹരി വില
എൻഎസ്ഇയിൽ 296.25 രൂപ എന്നതാണ് നിലവിൽ ഒഎൻജിസി ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.59 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 14.32 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ആറ് മാസത്തിനിടെ 36.74 ശതമാനം വളർച്ചയാണ് പൊതുമേഖലാ ഓഹരി നേടിയത്. 2024-ൽ ഇതുവരെ 44.29 ശതമാനം നേട്ടമാണ് ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 83 ശതമാനത്തോളം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു. 303 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 162.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ടാർഗെറ്റ് വില
ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യലാണ് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ഓഹരിയിൽ ബൈ കോൾ നൽകിയിരിക്കുന്നത്. 325 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ശുപാർശ.
ചോയ്സ് ബ്രോക്കിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയയും ഒഎൻജിസി ഓഹരി വാങ്ങാമെന്ന ശുപാർശ കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഓഹരി നിലവിൽ അതിൻ്റെ ഹ്രസ്വകാല (20 ദിവസം), ഇടത്തരം (50 ദിവസം), ദീർഘകാല (200 ദിവസം) എക്‌സ്‌പോണൻഷ്യൽ മൂവിംഗ് ആവറേജുകൾ (ഇഎംഎകൾ) എന്നിവയ്‌ക്ക് മുകളിലാണ് ട്രേഡ് ചെയ്യുന്നത്, ഇത് ഒരു ബുള്ളിഷ് പ്രവണതയെ സൂചിപ്പിക്കുന്നു എന്നാണ് അദ്ദേഹം വിലയിരുത്തിയത്. 315 രൂപയാണ് ടാർഗെറ്റ് വില.
പ്രൊമോട്ടർ/എഫ്ഐഐ ഹോൾഡിംഗ്സ്
പ്രൊമോട്ടർമാർ 31-മാർച്ച്-2024 വരെ കമ്പനിയിൽ 58.89 ശതമാനം ഓഹരികൾ കൈവശം വച്ചപ്പോൾ എഫ്ഐഐകൾക്ക് 8.88 ശതമാനവും ഡിഐഐകൾ 18.87 ശതമാനവും സ്വന്തമാക്കി.

ഒഎന്‍ജിസി
രാജ്യത്ത് ഏറ്റവും ലാഭം കരസ്ഥമാക്കുന്ന പൊതുമേഖല സ്ഥാപനമാണ് ഓയില്‍ & നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ അഥവാ ഒഎന്‍ജിസി. 1956-ലാണ് ആരംഭം. മഹരത്ന പദവിയുള്ള ഈ കമ്പനി ഏറ്റവും വലിയ ഇന്ധന പര്യവേക്ഷകരും ഉത്പാദകരും കൂടിയാണ്. രാജ്യത്തിന് ആവശ്യമായ ക്രൂഡോയിലിന്റെ 57 ശതമാനവും പ്രകൃതി വാതകത്തിന്റെ 84 ശതമാനവും ഉത്പാദിപ്പിക്കുന്നു. ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് എന്ന പേരില്‍ ഉപകമ്പനിയിലൂടെ 17 വിദേശ രാജ്യങ്ങളിലായി 38 പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കുന്നു. റഷ്യയില്‍ 10 എണ്ണപ്പാടങ്ങള്‍ കൈവശമുണ്ട്.
ഫിനാൻഷ്യൽസ്
31-03-2024 അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത മൊത്ത വരുമാനം 169875.25 കോടി രൂപ എന്ന് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ പാദത്തിലെ മൊത്തം വരുമാനം 169628.12 കോടി രൂപയിൽ നിന്ന് .15 % വർധനവ്. കഴിഞ്ഞ പാദത്തിൽ നികുതിക്ക് ശേഷമുള്ള അറ്റാദായം 10348.93 കോടി രൂപയാണെന്ന് കമ്പനി റിപ്പോർട്ട് ചെയ്തു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ



Click it and Unblock the Notifications