ഇക്കഴിഞ്ഞ ഒക്ടോബറില്‍ രേഖപ്പെടുത്തിയ സര്‍വകാല റെക്കോഡില്‍ നിന്നും നിലവില്‍ രണ്ടായിരം പോയിന്റോളം നിഫ്റ്റി തിരുത്തല്‍ നടത്തിക്കഴിഞ്ഞു. പണപ്പെരുപ്പവും അതു കാരണമുള്ള പലിശ നിരക്ക് വര്‍ധനകള്‍ വരുന്നതും ഒമിക്രോണ്‍ വകഭേദം സംബന്ധിച്ച ആശങ്കകളുമാണ് വിപണിയെ തിരുത്തലിന്റെ പാതയിലേക്ക് നയിച്ചത്. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പരിഗണിക്കുമ്പോള്‍ ഇത്തരം തിരുത്തലുകള്‍ വിപണിക്കും നിക്ഷേപകര്‍ക്കും ഗുണകരമാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വിപണിയില്‍ തുടര്‍ച്ചയായ വില്‍പ്പന നടത്തിയിട്ടും അവര്‍ക്ക് മേല്ക്കൈയുള്ളതുമായ കമ്പനിയായിരുന്നിട്ടും കാര്യമായ വില വ്യതിയാനമില്ലാതെ നില്ക്കുന്ന ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.
യുപിഎല്‍
കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും അവശ്യമായ സവിശേഷ രാസവസ്തുക്കളും വ്യാവസായിക രാസപദാര്‍ത്ഥങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് അഥവാ യുപിഎല്‍. നിലവില്‍ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കാര്‍ഷിക രാസവള നിര്‍മാതാക്കളാണ്. കമ്പനിയുടെ ഉത്പന്നങ്ങള്‍ 150-ല്‍ അധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. 1969 മുതല്‍ മഹാരാഷ്ട്രയിലെ മുംബൈ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. 2013-ലാണ് കമ്പിനയുടെ പേര് യുപിഎല്‍ എന്നാക്കി പുനര്‍ നാമകരണം ചെയ്തത്.
കഴിഞ്ഞകാല പ്രകടനം
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ യുപിഎല്‍ ഓഹരികളില്‍ നിന്നും 52 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വീണ കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ യുപിഎല്‍ ഓഹരികളില്‍ കാര്യമായ വ്യതിയാനം ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിലവില്‍ 28 ശതമാനത്തോളം മാത്രമേ മുഖ്യ പ്രമോട്ടര്‍ക്ക് കമ്പനിയുടെ ഓഹരികള്‍ കൈവശമുള്ളത്. എന്നാല്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (FIIs) 35 ശതമാനത്തിലധികം ഓഹരി പങ്കാളിത്തവുമുണ്ടെന്നതും ശ്രദ്ധേയം. ഇക്കഴിഞ്ഞ ജൂലൈയില്‍ ഓഹരിയൊന്നിന് 10 രൂപ വീതം ലാഭവിഹിതവും കമ്പനി നല്‍കിയിരുന്നു.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ യുപിഎല്ലിന്റെ (BSE: 512070, NSE: UPL) സംയോജിത വരുമാനം 10,614 കോടി രൂപയാണ്. ഇത് ആദ്യ സാമ്പത്തിക പാദത്തേക്കാള്‍ 23.95 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. അതേപോലെ കഴിഞ്ഞ വര്‍ഷത്തെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ 17.75 ശതമാനം വര്‍ധനവും ഉണ്ട്. അതേസമയം, കമ്പനിയുടെ അറ്റാദായം 764 കോടി രൂപയാണ്. ഇത് ആദ്യ പാദത്തേക്കാള്‍ നേരിയ വര്‍ധനവ് മാത്രം.
ലക്ഷ്യ വില 1,000
നിലവില്‍ 712 രൂപ നിലവാരത്തിലാണ് യുപിഎല്ലിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,000 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ജെഎം ഫിനാന്‍ഷ്യല്‍സ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 40 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹിരകളുടെ ഉയര്‍ന്ന വില 864.70 രൂപയും കുറഞ്ഞ വില 417 രൂപയുമായാണ് രേഖപ്പെടുത്തിയേക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ധനകാര്യ സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications