മികച്ച തൊഴിലവസരങ്ങളുടെ പിറകെ എന്നും മലയാളികളുണ്ട്. അതിന് ഉദാഹരമാണ് മിഡിൽ ഈസ്റ്റും യൂറോപ്പും കടന്നുള്ള മലയാളിയുടെ അന്വേഷണങ്ങൾ. കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും തൊഴിലവസരങ്ങൾ തേടുന്നവർ മൾട്ടി നാഷണൽ കമ്പനികളിലെ അവസരങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്. മികച്ച ശമ്പളത്തോടൊപ്പം മികച്ച അടിസ്ഥാന സൗകര്യങ്ങളും മൾട്ടി നാഷണൽ കമ്പനി (എംഎൻസി)കളിൽ നിന്ന് പൊതുവെ ലഭിക്കുന്നുണ്ട്.
എംഎൻസികളിലെ ഒഴിവുകൾ തേടുന്നവരാണെങ്കിൽ ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്പെടും. അമേരിക്കൻ മൾട്ടി നാഷണൽ കമ്പനിയായ ഹെർഷെ ഇന്ത്യൻ നഗരങ്ങളിലേക്ക് വിവിധ ഒഴിവുകളിൽ ജീവനക്കാരെ തേടുന്നുണ്ട്. ഇതിൽ കൊച്ചിയിലും പൂനെയിലും ഒഴിവുകളുണ്ട്. വിശദാംശങ്ങൾ നോക്കാം.
ഹെർഷെ
അമേരിക്കൻ മൾട്ടി നാഷണൽ കമ്പനിയായ ഹെർഷെ ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് നിർമാതാക്കളിൽ ഒന്നാണ്. കുക്കീസ്, കേക്ക്, മിൽക്ക് ഷെയ്ക്കുകൾ തുടങ്ങിയ വിവിധ ഉത്പ്പന്ന നിര ഹെർഷിയ്ക്കുണ്ട്. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഹെർഷി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഹെഷിസ് കിസ്സെസ്, എക്സോട്ടിക് ഡാർക്ക്, സോഫിറ്റ്, ജോളി റാഞ്ചർ തുടങ്ങിയ ഐക്കണിക് ബ്രാൻഡുകൾ ഉൾപ്പെടെ ആഗോളതലത്തിൽ 80-ലധികം ബ്രാൻഡുകൾ കമ്പനിക്കുണ്ട്. ഇന്ത്യയിൽ മുംബൈ ആസ്ഥാനമായാണ് കമ്പനി പ്രവർത്തിക്കുന്നത്.

എക്സിക്യൂട്ടീവ് ഏരിയ സെയിൽസ്- എറണാകുളം
എറണാകുളം ഹെഡ് ഓഫീസ്, കോട്ടയം, എറണാകുളം, തിരുവനന്തപുരം എന്നി മേഖലകളിലെ ഹെർഷെ കമ്പനിയുടെ ബിസിനസാണ് എക്‌സിക്യൂട്ടീവ് ഏരിയ സെയില്‍സ് കൈകാര്യം ചെയ്യേണ്ടത്. ഉപഭോക്താക്കളെ എത്തിക്കുന്നതിനും പ്രദേശ തന്ത്രത്തിനും അനുസൃതമായ ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക വില്പന പദ്ധതികള്‍ തയ്യാറാക്കുകയാണ് എക്സിക്യൂട്ടീവ് ചെയ്യേണ്ടത്.
വില്പന, മാര്‍ജിന്‍, മാര്‍ക്കറ്റ് ഷെയര്‍ തുടങ്ങിയവ ഉൾകൊള്ളിച്ച് പ്രകടനം വിലയിരുത്തുക, പ്രധാന വിതരണക്കാരുമായി ബന്ധം സ്ഥാപിക്കുക, വിതരണ ശൃംഖല വിപുലീകരിക്കുന്നതിനായി പുതിയ വിതരണ പങ്കാളികളെ കണ്ടെത്തുക, പുതിയ ടീം അംഗങ്ങളുടെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുക, പരിശീലനം എന്നിവയും എക്സിക്യൂട്ടീവിന്റെ ഉത്തരവാദിത്വങ്ങളാണ്.
യോഗ്യത
എഫ്എംസിജി ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരാകണം അപേക്ഷകര്‍. വിവിധ കാറ്റഗറി കൈകാര്യം ചെയ്തുള്ള കഴിവ്, പ്രാദേശിക ഭാഷ അറിവ്, വിപണിയെ പറ്റിയുള്ള അറിവ് എന്നിവ പ്രധാനമാണ്. എഫ്എംസിജി ഇന്‍ഡസ്ട്രിയില്‍ സെയില്‍സ് വിഭാഗത്തില്‍ 8 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഫുള്‍ടൈം ബിരുദം നേടിയവരോ, എംബിഎ ബിരുദധാരികൾക്കോ ഒഴിവിലേക്ക് അപേക്ഷിക്കാം.
അനലിറ്റിക്കല്‍, പ്രശ്‌ന പരിഹരിക്കാനുള്ള കഴിവുകള്‍, ആശയവിനിമയ കഴിവ്, മൈക്രോസോഫ്റ്റ് ഓഫീസ് ആപ്ലിക്കേഷനുകളില്‍ പ്രാവീണ്യം, നേതൃപാടവം, ഉപഭോക്തൃ സേവനവുമായുള്ള ഇടപെടലുകള്‍ എന്നിവ ആവശ്യമാണ്. അപേക്ഷിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
സെയില്‍സ് ഓഫീസര്‍ പൂനെ
ഡിസ്ട്രിബ്യൂട്ടർമാരുമായുള്ള കൂടിക്കാഴ്ച, ക്ലെയിമുകള്‍, ഓര്‍ഡര്‍ ഡെലിവറി കൈകാര്യം ചെയ്യുക, ഡിസ്ട്രിബ്യൂട്ടര്‍ പോയിന്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയവയാണ് സെയിൽസ് ഓഫീസറുടെ ജോലിയിൽ വരുന്നത്. എഫ്എംസിജി സെക്ടറിലെ പരിചയവും പ്രാദേശിക പരിജ്ഞാനവും ഉണ്ടായിരിക്കണ്ടതുണ്ട്.
യാത്ര ചെയ്യാന്‍ താൽപര്യമുള്ളവരും ടീമിനെ കൈകാര്യം ചെയ്യാൻ സാധിക്കുന്നവരുമാകണം. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യതയായി ആവശ്യം. നാല് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്ക്ക് അപേക്ഷിക്കാം. അപേക്ഷിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
മറ്റ് ഒഴിവുകള്‍
സീനിയര്‍ മൈക്രോബയോളജിസ്റ്റിന്റെ ഒഴിവുണ്ട്. മധ്യപ്രദേശിലെ മണ്ടിദീപിലുള്ള ഹെര്‍ഷെ പ്ലാന്റിലാണ് അവസരം. സീനിയര്‍ ഓഫീസര്‍ സെയില്‍സ്, മാനേജര്‍ സെയില്‍സ് ഓട്ടോമേഷന്‍ എന്നീ ഒഴിവുകളില്‍ മുംബൈയില്‍ അവസരമുണ്ട്. കൊല്‍ക്കത്ത, ട്രിച്ചി എന്നിവിടങ്ങളില്‍ സെയില്‍സ് ഓഫീസറുടെയും മണ്ടിദീപില്‍ ഫിനാന്‍സ് എക്‌സിക്യൂട്ടീവിന്റെയും ഒഴിവുണ്ട്. ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
