ഗൾഫ് പോലെ ഇന്ത്യക്കാർക്ക് ഏളുപ്പം പ്രവേശനം ലഭിക്കുന്ന ഇടമല്ല യൂറോപ്യൻ രാജ്യങ്ങൾ. യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളോടുള്ള കർശന നിയന്ത്രണങ്ങളാണ് ഇന്ത്യക്കാർക്ക് മുന്നിലുള്ള കടമ്പ. ഇതോടൊപ്പം സംസ്കാരികവും സാമൂഹികവുമായ വലിയ വ്യത്യാസവും ഇന്ത്യയും യൂറോപ്പും തമ്മിലുണ്ട്. വ്യത്യസ്ത ഭാഷ, വേറിട്ട സംസ്കാരം, കാലാവസ്ഥ എന്നിവയിൽ ഇന്ത്യയിൽ നിന്നും ഏറെ വിഭിന്നമാണ് യൂറോപ്യൻ രാജ്യങ്ങൾ.
അതേസമയം, കോവിഡാനന്തരം വർധിച്ച തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനായി യൂറോപ്യൻ രാജ്യങ്ങളും കുടിയേറ്റ നടപടി ക്രമങ്ങളിലെ കർകശ്യം അയച്ചിട്ടുണ്ട്. ഡെന്മാർക്കിൽ നിന്നുള്ള പുതിയ വാർത്ത തൊഴിൽ നിയമങ്ങൾ വീണ്ടും ലഘൂകരിച്ചു എന്നതാണ്. താമസവും വർക്ക് പെർമിറ്റും ഇല്ലാതെ വിദേശ തൊഴിലാളികൾക്ക് ഡെന്മാർക്കിൽ ജോലി അവസരം ലഭിക്കുന്നതാണ് പുതിയ നിയമം. ഇത് ഇന്ത്യക്കാരടക്കുള്ള വിദേശ തൊഴിലാളികൾക്ക് എങ്ങനെ നേട്ടമാകുന്നു എന്ന് നോക്കാം.
ഡെന്മാർക്കിൽ അവസരം
2023 നവംബർ 17ന് പ്രാബല്യത്തിൽ വന്ന പുതിയ നിയമം പ്രകാരം താമസവും വർക്ക് പെർമിറ്റും ഇല്ലാതെ വിദേശ തൊഴിലാളികൾക്ക് ഡെന്മാർക്കിൽ ജോലി ചെയ്യാമെന്നാണ്. വിദേശിയാണെങ്കിലും കുറഞ്ഞ സമയത്തേക്ക് ജോലി ചെയ്യാൻ അനുവദിക്കുന്ന ചില സന്ദർഭങ്ങളെ അതോറിറ്റി വിശദമാക്കിയിട്ടുണ്ട്. ഡെൻമാർക്കിൽ സ്ഥാപിതമായ ഒരു കമ്പനിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള വിദേശ കമ്പനിയിൽ ജോലി ചെയ്യുന്നവർക്കാണ് ഇതിന് അവസരം. അതോടൊപ്പം ഡെൻമാർക്കിലെ കമ്പനിയിൽ കുറഞ്ഞത് 50 ജീവനക്കാരെങ്കിലും ഉണ്ടായിരിക്കണം എന്ന നിബന്ധനയുമുണ്ട്.

സമയ പരിധി ഇങ്ങനെ
പുതിയ നിയമങ്ങൾ അനുസരിച്ച്, 180 ദിവസ കാലയളവിനുള്ളിൽ രണ്ട് വ്യത്യസ്ത പ്രവർത്തന കാലയളവിൽ ഡെന്മാർക്കിലെ കമ്പനിയിൽ ജോലി ചെയ്യാം. ഓരോ പ്രവർത്തന കാലയളവും പരമാവധി 15 പ്രവൃത്തി ദിവസങ്ങൾ അടങ്ങിയിരിക്കണം. ഓരോ പ്രവർത്തന കാലയളവിനുമിടയിൽ, കുറഞ്ഞത് 14 ദിവസമെങ്കിലും ഡെന്മാർക്കിന് പുറത്ത് താമസിക്കണം. ഈ നിയമം ഉപയോഗിക്കുന്നതി് നൽകുന്ന വിസ ഉപയോഗിച്ചോ വിസ ഫ്രീ രാജ്യങ്ങളിലെ പൗരന്മാർക്കോ ഡെൻമാർക്കിൽ പ്രവേശിക്കാം.
ഏതൊക്കെ മേഖലയിൽ അവസരം
ചില വ്യവസായങ്ങൾക്കുള്ളിൽ ഉയർന്നതോ ഇന്റർമീഡിയറ്റ് തലത്തിലുള്ളതോ ആയ മാനേജ്മെന്റ് ജോലികൾക്കോ വൈദഗ്ധ്യം ആവശ്യമായ ജോലികൾക്കോ മാത്രമേ പുതിയ നിയമം ബാധകമാകൂ. കൺസ്ട്രക്ഷൻ, കൃഷി, വനം, ഹോർട്ടികൾച്ചർ, ക്ലീനിംഗ്, ഹോട്ടൽ, കാറ്ററിംഗ് എന്നിവ ഈ തരത്തിൽ ഉൾപ്പെടുന്നതാണ്.
കൂടാതെ, കലാകാരന്മാർ, സംഗീതജ്ഞർ തുടങ്ങിയവർ, ബന്ധപ്പെട്ട ജീവനക്കാർ എന്നിവർക്കും ഇവന്റിൻെറ ഭാഗമായി പുതിയ നിയമം ഉപയോഗിക്കാം. ഗസ്റ്റ് അധ്യാപകർ 180 ദിവസത്തിനുള്ളിൽ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര മന്ത്രാലയത്തിനോ സാംസ്കാരിക മന്ത്രാലയത്തിനോ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ 5 ദിവസം വരെ പഠിപ്പിക്കുകയാണെങ്കിൽ അവർക്കും വർക്ക് പെർമിറ്റ് ആവശ്യമില്ല.
വർക്ക് പെർമിറ്റ്
നിയമ പ്രകാരം ഡെന്മാർക്കിൽ ജോലി ചെയ്യുന്ന ഒരു വിദേശ പൗരന് വർക്ക് പെർമിറ്റ് ഉണ്ടായിരിക്കണം. ഡെന്മാർക്കിൽ വിദേശ പൗരന്മാർക്ക് വർക്ക് പെർമിറ്റ് ലഭിക്കാനും റസിഡന്റ് വിസ ലഭിക്കുന്നതിനും ചില നിബന്ധനകളുണ്ട്. ആവശ്യക്കാരായ വിദഗ്ധ തൊഴിലാളികളെ ഡെന്മാർക്കിലെ ഏജൻസി ഫോർ ഇന്റർനാഷണൽ റിക്രൂട്ട്‌മെന്റ് ആൻഡ് ഇന്റഗ്രേഷൻ (എസ്ഐആർഐ) ഉന്നത വിദ്യാഭ്യാസമുള്ളവർക്കുള്ള പോസിറ്റീവ് ലിസ്റ്റ് എന്നും നൈപുണ്യമുള്ള ജോലികൾക്കായുള്ള പോസിറ്റീവ് ലിസ്റ്റ് എന്നും തരംതിരിച്ചിട്ടുണ്ട്.
രണ്ട് ലിസ്റ്റുകളിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു സെക്ടറിൽ ജോലി ഓഫർ ലഭിക്കുകയാമെങ്കിൽ ഡെന്മാർക്കിൽ റസിഡന്റ് വിസയ്ക്കും വർക്ക് പെർമിറ്റിനും അപേക്ഷിക്കാം. വർക്ക് വിസ കാലയളവ് വരെയാണ് അപേക്ഷകന്റെ റസിഡൻസ് പെർമിറ്റ് സാധുവായിരിക്കുന്നത്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications