വിദേശത്ത് ജോലി തേടുന്നവർക്കിടയിൽ ആകർഷമായൊരിടമാണ് കാനഡ. വൈദഗ്ധയായ നഴ്സാണെങ്കിൽ കാനഡിയിൽ മികച്ച അവസരമാണ് കാത്തിരിക്കുന്നത്. മണിക്കൂറിന് ഏകേദശം 2,600 രൂപ ശമ്പളത്തിൽ മലയാളി നഴ്സുമാർക്ക് മികച്ച അവസരമാണ് കാനഡിയിൽ കാത്തിരിക്കുന്നത്. കേരള സർക്കാർ ഏജൻസിയായ നോർക്ക റൂട്ട്‌സ്, ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലെ രജിസ്‌ട്രേഡ് നഴ്‌സസ് കോളേജുമായി (സിആർഎൻഎൻഎൽ) സഹകരിച്ച് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ സർക്കാറിന് വേണ്ടിയാണ് ഉദ്യോഗാർഥികളെ തേടുന്നത്. ജോലി വിശദംശങ്ങളും എങ്ങനെ അപേക്ഷിക്കാം എന്നതിനെ പറ്റിയും നോക്കാം.
രജിസ്‌ട്രേഡ് നഴ്‌സ്
രജിസ്‌ട്രേഡ് നഴ്‌സ് എന്നതാണ് തസ്തികയുടെ പേര്. ഫുൾടൈം ജോലിയാണിത്. അപേക്ഷകർ 2015 ന് ശേഷം നാല് വര്‍ഷ ബിഎസ്‍സി നഴ്‌സിംഗ് ബിരുദം നേടിയവരായിരിക്കണം. ഐഇഎൽടിഎസിൽ ജനറൽ ഓവറോൾ 5/CELPIP ജനറല്‍ 5 യോഗ്യതയും ആവശ്യമാണ്. 2 വര്‍ഷ മുഴുവന്‍ സമയ ക്ലിനിക്കല്‍ പ്രവൃത്തി പരിചയമുള്ള നഴ്‌സുമാര്‍ക്ക് ജോലിക്കായി അപേക്ഷിക്കാന്‍ സാധിക്കുക.
ദ്വൈവാരത്തില്‍ 75 മണിക്കൂര്‍ ജോലി പരിചയം ആവശ്യമാണ്. നിലവില്‍ സജീവമായി ജോലി ചെയ്യുന്നവരുമായിരിക്കണം. നാഷണല്‍ നഴ്സിംഗ് അസസ്മെന്റ് സര്‍വീസില്‍ (എന്‍എന്‍എഎസ്) രജിസ്റ്റര്‍ ചെയ്തവർക്കും എൻസിഎൽഇഎക്സ് പരീക്ഷ എഴുതിയവർക്കും അഭിമുഖങ്ങളിൽ മുന്‍ഗണന ലഭിക്കും. ന്യൂ ഫൗണ്ട്ലാന്‍ഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലെ വിവിധ ഇടങ്ങളിലായിരിക്കും നിയമനം.

ശമ്പളം
തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മണിക്കൂറിന് 33.64 മുതല്‍ 41.65 കനേഡിയന്‍ ഡോളര്‍ ശമ്പളം ലഭിക്കും. ഏകദേശം 2,100 രൂപയ്ക്കും 2,600 രൂപയ്ക്കും ഇടയിലാണ് ശമ്പളം. ആഴ്ചയില്‍ 75 മണിക്കൂര്‍ ജോലി സമയം ലഭിക്കും. 12 മണിക്കൂറിന്റെ ഷിഫ്റ്റിലായി പകല്‍ രാത്രി സമയങ്ങളില്‍ ജോലി ചെയ്യണം. 487.5 മണിക്കൂര്‍ പ്രോബേഷണറി കാലയളവായിരിക്കും. വാര്‍ഷിക അവധി, ആരോഗ്യ അവധി എന്നിവ ലഭിക്കും.
മറ്റ് ആനുകൂല്യങ്ങൾ
കാനഡയിലേക്ക് എത്തുന്നവർക്ക് 3 മാസത്തെ സൗജന്യ താമസ സൗകര്യം ലഭിക്കും. സ്ഥലംമാറ്റ നയം അനുസരിച്ച് ചെലവുകൾ തിരികെ ലഭിക്കും. ന്യൂഫൗണ്ട്ലാന്‍ഡ്, ലാബ്രഡോർ പ്രവിശ്യയിൽ രജിസ്റ്റേർഡ് നേഴ്സ് ആയി ജോലി ലഭിക്കുന്നതിനുള്ള ലൈസൻസുകൾ നേടാനുള്ള ചെലവ് ഉദ്യോഗാർഥിയാണ് നൽകേണ്ടത്. ജോലി ലഭിച്ച ശേഷം നഴ്സിംഗ് ലൈസന്‍സ് രജിസ്ട്രേഷന്‍റെയും ചെലവുകൾ റീഇംബേഴ്സ്മെന്റ് ലഭിക്കും.
ആവശ്യമായ രേഖകൾ
താൽപര്യമുള്ള ഉദ്യോഗാർഥികൾ സിവി സമർപ്പിക്കണം. നിലവിലെ അല്ലെങ്കില്‍ സമീപകാല സൂപ്പര്‍വൈസര്‍മാരില്‍ നിന്നുള്ള രണ്ട് പ്രൊഫഷണല്‍ റഫറന്‍സുകള്‍ ഉള്‍പ്പെടുത്തണം. ബിഎസ്‍സി നഴ്സിംഗ് സർട്ടിഫിക്കറ്റിന്റെ നിയമാനുസൃത പകര്‍പ്പ്, അക്കാദമിക് ട്രാന്‍സ്‌ക്രിപ്റ്റിന്റെ നിയമാനുസൃത പകര്‍പ്പ്, നഴ്സ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ നിയമാനുസൃത പകര്‍പ്പ്, പാസ്‌പോര്‍ട്ട് കോപ്പി തുടങ്ങിയ രേഖകൾ സമർപ്പിക്കണം. സംശയ നിവാരണത്തിന് നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ ഫ്രീ നമ്പറിൽ (18004253939- ഇന്ത്യയില്‍ നിന്നും) ( വിദേശത്തു നിന്നും +91 8802012345 മിസ്ഡ് കോൾ) ബന്ധപ്പെടാവുന്നതാണ്.
എങ്ങനെ അപേക്ഷിക്കും
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോർക്കാ റൂട്ട്സിന്റെ വെബ്സൈറ്റിലെ ഈ ലിങ്കിൽ കയറിയാൽ ജോലി സംബന്ധമായ വിശദാംശം കാണാൻ സാധിക്കും. ഇവിടെ താഴ് ഭാഗത്ത് അപേക്ഷിക്കാനുള്ള ലിങ്ക് ലഭിക്കും. അപ്ഡേറ്റ് ചെയ്ത സിവി, മോട്ടിവേഷന്‍ ലെറ്റര്‍, നഴ്സിംഗ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, ട്രാന്‍സ്‌ക്രിപ്റ്റ്, ബിരുദസർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്.
ഓഗസ്റ്റ് 1 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നോര്‍ക്ക റൂട്ട്‌സിനു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്ട്‌സിന്റെ ശ്രദ്ധയില്‍പെടുത്തേണ്ടതാണ്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications