തുര്‍ക്കിയിലെ ഷിപ്പ്‍യാര്‍ഡില്‍ മലയാളികൾക്ക് അവസരം; ശമ്പളം 850 യുഎസ് ഡോളർ വരെ; യോ​ഗ്യത അറിയാം

വിദേശ തൊഴിലവസരങ്ങൾ തേടുന്നവർക്ക് നിരവധി അവസരങ്ങൾ വരുന്ന കാലമാണ്. തുടക്കകാരെയും ജോലി പരിചയമുള്ളവരെയും ഒരു പോലെ കമ്പനികൾ കൊത്തിയെടുക്കുകയാണ്. തുർക്കിയിലെ കപ്പൽശാലയിൽ ഡിപ്ലോമകാരെ കാത്ത് നിരവധി അവസരങ്ങളാണുള്ളത്. ഈ ഒഴിവുകളിലേക്ക് കേരള സർക്കാർ തൊഴിൽ വകുപ്പിന്റെ സംരംഭമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്‌സ് (ഒഡിഇപിസി) വഴി മലയാളികൾക്ക് മാത്രമായി പ്രത്യേക അഭിമുഖം നടക്കുന്നുണ്ട്. ജോലി ഒഴിവുകളും അപേക്ഷ രീതിയും നോക്കാം.

ജോലി ഒഴിവുകൾ

തുർക്കിയിലെ കപ്പൽ ശാലയിൽ ടെക്നിക്കൽ മേഖലയിലാണ് ജോലി ഒഴിവുകൾ വരുന്നത്. ഹൾ ആൻഡ് ഔട്ട്‌ഫിറ്റിംഗ് വെൽഡർമാർ എഫ്സിഎഡബ്ലു, എസ്എംഎഡബ്ലു (3ജി ,4ജി), പൈപ്പ് വെൽഡർ (2ജി, 5ജി) ടിഐജി, ആർക്ക് ഫാബ്രിക്കേറ്റർ/ഫിറ്റർ സ്ട്രക്ചർ, ഫാബ്രിക്കേറ്റർ/ഫിറ്റർ പൈപ്പിംഗ്, ഗ്രൈൻഡർ, പൈപ്പ് വെൽഡർ എഫ്സിഎഡബ്ലു 3ജി, 4ജി എന്നിങ്ങനെയാണ് ഒഴിവുകൾ.

ഓരോ മേഖലയിലേക്കും അപേക്ഷിക്കുന്നവർക്ക് അതാത് മേഖലയിൽ ഐടിഐ/ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഷിപ്പ് ബിൽഡിംഗ്/ഓഫ്‌ഷോർ അല്ലെങ്കിൽ ഓയിൽ ആൻഡ് ഗ്യാസ് വ്യവസായ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. വിദേശ തൊഴിലാളികൾക്ക് മുൻഗണന ലഭിക്കും. തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ വൈകീട്ട് 6 മണി വരെയാണ് ജോലി സമയം. 12 മണി മുതൽ 1 മണി വരെ ഇടവേള ലഭിക്കും.

തുര്‍ക്കിയിലെ ഷിപ്പ്‍യാര്‍ഡില്‍ മലയാളികൾക്ക് അവസരം; ശമ്പളം 850 യുഎസ് ഡോളർ വരെ; യോ​ഗ്യത അറിയാം

ശമ്പള സ്കെയിൽ

ഹൾ ആൻഡ് ഔട്ട്‌ഫിറ്റിംഗ് വെൽഡർമാർ എഫ്സിഎഡബ്ലു, എസ്എംഎഡബ്ലു (3ജി ,4ജി) തസ്കികയ്ക്ക് അടിസ്ഥാന ശമ്പളം പ്രതിമാസം 800 - 850 യുഎസ് ഡോളറാണ്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും മണിക്കൂറിന് 10 യുഎസ് ഡോളർ എന്ന നിരക്കിൽ ഓവർ ടൈം ശമ്പളം ലഭിക്കും.

ആഴ്ചയിൽ കപ്പൽശാല നിശ്ചയിക്കുന്ന ടാർ​ഗെറ്റിന് അനുസരിച്ച് ജോലി പൂർത്തിയാക്കണം. ടാർഗെറ്റിന് മുകളിൽ ജോലി ചെയ്താൽ പ്രതിദിനം 5 മുതൽ 10 ഡോളർ വരെ ബോണസ് ലഭിക്കും. പൈപ്പ് വെൽഡർ (2ജി, 5ജി) ടിഐജി തസ്തികയിലും അതേ ശമ്പള സ്കെയിലാണ്.

ഫാബ്രിക്കേറ്റർ/ഫിറ്റർ സെക്ടർക്ക് അടിസ്ഥാന ശമ്പളം പ്രതിമാസം 650 - 700 ഡോളരാണ്. പ്രവൃത്തി ദിവസങ്ങളിലെ ഓവർടൈം മണിക്കൂറിന് 5 യുഎസ് ഡോളറും ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും മണിക്കൂറിന് 7 യുഎസ് ഡോളറും ലഭിക്കും. ഫാബ്രിക്കേറ്റർ/ഫിറ്റർ പൈപ്പിംഗ് ജോലിക്ക് 700 - 750 യുഎസ് ഡോളറാണ് ശമ്പളം. പ്രവൃത്തിദിവസങ്ങളിലെ ഓവർടൈം മണിക്കൂറിന് 5 യുഎസ് ഡോളറും ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും മണിക്കൂറിന് 7 യുഎസ് ഡോളറും അധികം ലഭിക്കും.

ഗ്രൈൻഡർക്ക് 550 - 600 യുഎസ് ഡോളർ മാസത്തിൽ ശമ്പളമായി നേടാം ഇതോടൊപ്പം പ്രവൃത്തിദിവസങ്ങളിൽ മണിക്കൂറിൽ 3.75 യുഎസ് ഡോളറും ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും മണിക്കൂറിൽ 5 യുഎസ് ഡോളറും ഓവർടൈം ശമ്പളം ലഭിക്കും. പൈപ്പ് വെൽഡർ എഫ്എസിഡബ്ലു 3ജി-4ജി F തസ്തിയക്ക് അടിസ്ഥാന ശമ്പളം പ്രതിമാസം 800 - 850 ഡോളറാണ്.

ശ്രദ്ധിക്കേണ്ടവ

എല്ലാ തൊഴിലാളികൾക്കും കമ്പനി നേരിട്ട് ജോലി നൽകുകയും താമസം, ഭക്ഷണം, ജോലി സ്ഥലത്തേക്കും തിരിച്ചും യാത്രാസൗകര്യം എന്നിവ സൗജന്യമായി നൽകുകയും ചെയ്യും. പ്രതിവർഷം 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. പ്രതിവർഷം ഒരു റൗണ്ട് ട്രിപ്പ് ഫ്ലൈറ്റ് ടിക്കറ്റും സൗജന്യമാണ്. തൊഴിലാളികൾക്കുള്ള ഇൻഷുറൻസ്, വർക്ക് പെർമിറ്റ് എന്നിവയും കമ്പനി വഹിക്കും.

ഓരോ തൊഴിലാളിയിൽ നിന്നും ആദ്യത്തെ രണ്ട് മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ പകുതി കപ്പൽശാല പിടിക്കും. 1 വർഷം പൂർത്തിയാക്കുമ്പോൾ പിടിച്ചു വെച്ച തുക തൊഴിലാളിക്ക് തിരികെ നൽകും. ശമ്പള തീയതിയിൽ യുഎസ് ഡോളറിും പ്രാദേശിക കറൻസിയായ ടർക്കിഷ് ലിറയും തമ്മിലുള്ള വിനമയ നിരക്കിലാണ് ശമ്പളം നൽകുക.

എങ്ങനെ അപേക്ഷിക്കാം

തുര്‍ക്കിയിലെ ഷിപ്പ് യാര്‍ഡിലേക്കുള്ള വിവിധ ടെക്‌നീഷ്യന്‍ ഒഴിവുകളിലേക്ക് ഒഡിഇപിസി മുഖാന്തരം അഭിമുഖം നടത്തുന്നുണ്ട്. ഒക്ടോബര്‍ എട്ടിന് രാവിലെ 9.30 മുതല്‍ അങ്കമാലി ഇന്‍കെല്‍ ടവറിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒഡിഇപിസി ഓഫീസിലാണ് അഭിമുഖം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതം എത്തണം. വിവരങ്ങള്‍ക്ക് : 04712329440/2329441/8086112315 എന്ന നമ്പറില്‍ ബന്ധപ്പെടാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X