യുഎഇയിലേക്ക് സർക്കാർ ഏജൻസി വഴി അവസരം; 200 പേർക്ക് ജോലി സാധ്യത; ശമ്പളം 40,000 രൂപ

മലയാളികളുടെ പ്രവാസ മോഹത്തിലേക്ക് പുതിയ ഇടങ്ങൾ വന്നു ചേർന്നെങ്കിലും ഇന്നും എളുപ്പത്തിൽ പ്രവാസ ജീവിതം നയിക്കാൻ സാധിക്കുന്നത് ഗൾഫ് രാജ്യങ്ങളിലാണ്. ഭാഷ പ്രതിസന്ധിയില്ലാത്തതും മികച്ച മലയാളി സമൂഹത്തിന്റെ പിന്തുണയും ചെറുതും വലുതുമായ തൊഴിലവസരങ്ങളും ഇന്നും ഗൾഫിലുണ്ട്. ഇന്ത്യയുമായുള്ള മികച്ച ബന്ധവും ഗൾഫ് രാജ്യങ്ങൾ തുറന്ന വാതിലായി പരിഗണിക്കാനുള്ള കാരണമാണ്.

യുഎഇയിൽ തൊഴിലവസരം തേടുന്നൊരാൾക്ക് മികച്ച അവസരങ്ങളാണ് കേരള സർക്കാർ റിക്രൂട്ട്മെന്റ് ഏജൻസിയായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് (ഒഡിഇപിസി) നിയമനം നടത്തുന്നത്. യോഗ്യതയും ശമ്പള വിശദാംശങ്ങളും അറിയാം.

ഒഡിഇപിസി

കേരള സർക്കാർ തൊഴിൽ വകുപ്പിന്റെ സംരംഭമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്‌സ് (ഒഡിഇപിസി) വഴിയാണ് നിയമനങ്ങൾ നടക്കുക.. റിക്രൂട്ട്‌മെന്റ് ബോഡിയുടെ പ്രതിനിധി സംഘം നിലവിൽ യുഎഇ സന്ദർശിക്കുന്നുണ്ട്. 1977-ൽ സ്ഥാപിതമായ ഒഡിഇപിസി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,200-ലധികം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഒഡിഇപിസി വഴി കൂടുതൽ പേരെ നിയമിക്കാൻ നേരത്തെ തൊഴിൽ മന്ത്രി നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്.

യുഎഇയിലേക്ക് സർക്കാർ ഏജൻസി വഴി അവസരം; 200 പേർക്ക് ജോലി സാധ്യത; ശമ്പളം 40,000 രൂപ

യുഎഇയിലെ 32 ലധികം കമ്പനികളിലായി 1,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഒഡിഇപിസി വഴി ഒരുങ്ങുന്നത്. കേരള തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുടെ യുഎഇ സന്ദർശന സമയത്ത് വിവിധ കമ്പനികളുമായി നടത്തിയ ചർച്ചയിലാണ് കമ്പനികളിൽ മലയാളികളെ നിയമിക്കുന്നതിനുള്ള സന്നദ്ധത കമ്പനികൾ അറിയിച്ചത്. ഡോക്ടർമാർ, എൻജിനീയർമാർ, ഐടി ജീവനക്കാർ, ആരോ​ഗ്യ പ്രവർത്തകർ എന്നി മേഖലകളിലേക്ക് 6 മാസത്തിനുള്ളിൽ ഒഴിവുകൾ വരുമെന്നാണ് ശിവൻ കുട്ടി ദുബായിൽ പത്ര സമ്മേളനത്തിൽ പറഞ്ഞത്.

പ്ലാറ്റർ ഫാബ്രിക്കേറ്റർ, പൈപ്പ് ഫിറ്റർ

യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് പ്ലാറ്റർ ഫാബ്രിക്കേറ്റർ, പൈപ്പ് ഫിറ്റർ എന്നി തസ്തികയിലേക്കാണ് സർക്കാർ ഏജൻസിയായ ഒഡിഇപിസി വഴി നിയമനം നടക്കുന്നത്. രണ്ട് തസ്തികയിലേക്കും 60 വീതം ഒഴിവുകളാണുള്ളത്. പ്ലാറ്റർ ഫാബ്രിക്കേറ്റർ തസ്തികയിലേക്ക് ഐടിഐ യോഗ്യതയുള്ള മൂന്ന് വർഷ പ്രവൃത്തി പരിചയമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രായ പരിധി 40 വയസാണ്.

ഷിപ്പ്യാർഡ് ഇൻഡസ്ട്രിയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് അധിക പരിഗണന ലഭിക്കും. മാസത്തിൽ 1600 യുഎഇ ദിർഹമാണ് ശമ്പളം. ഒക്ടോബർ അഞ്ചിനുള്ള വിനിമയ നിരക്ക് പ്രകാരം 36257.12 രൂപയാണിത്. പൈപ്പ് ഫിറ്റർ തസ്തികയിലേക്കും സമാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിസ, ഇൻഷൂറൻസ് എന്നിവ കമ്പനി അനുവദിക്കും. താൽപര്യമുള്ളവർ gulfodepc.in എന്ന മേൽവിലാസത്തിലേക്ക് പുതുക്കിയ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും അയക്കണം. അവസാന തീയതി ഒക്ടോബർ 7.

വെൽഡർ ഒഴിവ്

ഒഡിഇപിസി വഴി ദുബായിലെ പ്രമുഖ കമ്പനിയിലേക്ക് എഫ്‌സിഎഡബ്ലു വെൽഡർ, ജിടിഎഡബ്ലു വെൽഡർ തസ്തികളിലേക്ക് തൊഴിലാളികളെ നിയമിക്കുന്നുണ്ട്. 40 വീതം ഒഴിവുകളാണ് ഉള്ളത്. ആവശ്യമായ മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയമാണ് ഇരു ജോലിക്കുമുള്ള യോഗ്യത. 3 വർഷത്തെ പ്രവൃത്തി പരിചയമുള്ള 40 വയസിന് താഴെ പ്രായമുള്ളവർക്ക് ജോലിക്ക് അപേക്ഷിക്കാം. ഷിപ്പ് യാർഡിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് അധിക പരിഗണന ലഭിക്കും.

വിസ, ഇൻഷൂറൻസ് എന്നിവ കമ്പനി നൽകും. 1800 യുഎഇ ദിർഹമാണ് മാസ ശമ്പളം. ഒക്ടോബർ മൂന്നിനുള്ള വിനിമയ നിരക്ക് അനുസരിച്ച് 40789.26 രൂപ ശമ്പളം ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 7 ആണ്. താൽപര്യമുള്ളവർ ഴൗഹളീറലുര.ശി എന്ന മേൽവിലാസത്തിലേക്ക് പുതുക്കിയ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും അയക്കണം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X