യൂറോപ്പൻ നാടുകളിലേക്ക് ജോലി തേടി പോകുന്നവരിൽ പലരും നേരിടുന്ന പ്രധാന പ്രശ്നം ഭാഷയാണ്. ഈ തടസങ്ങളില്ലാതെ ഗൾഫ് നാടുകളിലേക്ക് മലയാളികൾക്ക് ഇന്നും ജോലി സാധ്യതയുണ്ട്. മലയാളികളെ സംബന്ധിച്ച് ഗൾഫ് രാജ്യങ്ങൾ രണ്ടാം വീടാണ്. ശക്തമായ മലയാളി സമൂഹത്തിന്റെ സാന്നിധ്യം തന്നൊണ് മലയാളികൾ ഗൾഫ് നാടുകൾക്ക് ഇങ്ങനെയൊരു നൽകാൻ കാരണം. ദുബായിൽ അവസരം തേടുന്നവരാണെങ്കിൽ ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്പെടും. ദുബായിലെ പ്രധാന ബിസിനസ് ഗ്രൂപ്പായ അൽ-അൻസാരി എക്സ്ചേഞ്ചിൽ ജോലി ഒഴിവുകളുണ്ട്.
അൽ അൻസാരി എക്സ്ചേഞ്ച്
യുഎഇയിലെ പ്രമുഖ എക്‌സ്‌ചേഞ്ച് കമ്പനിയാണ് അൽ അൻസാരി എക്‌സ്‌ചേഞ്ച്. 1960-കൾ മുതൽ, അൽ അൻസാരി കുടുംബം യുഎഇയിൽ ബാങ്കിംഗ് രംഗത്ത് ബിസിനസ്സ് നടത്തുന്നുണ്ട്. ഇന്ന് അൽ അൻസാരി എക്‌സ്‌ചേഞ്ചിന് യുഎഇയിലുടനീളം 190-ലധികം ശാഖകളുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2500-ലധികം ജീവനക്കാരും കമ്പനിക്കുണ്ട്.
പ്രതിദിനം 80,000 ഇടപാടും മാസത്തിൽ 2.5 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകാൻ കമ്പനിക്ക് സാധിക്കുന്നുണ്ട്. ഫോറിൻ എക്സ്ചേഞ്ച് ബ്രോക്കർ സേവനത്തിനൊപ്പം പണമയയ്‌ക്കലും വിദേശ വിനിമയവും, വെസ്റ്റേൺ യൂണിയൻ ട്രാൻസ്ഫർ, ട്രാവലക്‌സ് ക്യാഷ് പാസ്‌പോർട്ട്, ട്രാവലേഴ്‌സ് ചെക്ക്, ക്രെഡിറ്റ് കാർഡുകൾക്കെതിരായ ക്യാഷ് അഡ്വാൻസുകൾ, ബിൽ പേയ്‌മെന്റുകൾ തുടങ്ങിയ സേവനങ്ങൾ നൽകുന്നുണ്ട്.

റെമിറ്റൻസ് ക്യാഷർ
അൽ അൻസാരി എക്സ്ചേഞ്ചിന്റെ ദുബായ് ഓഫീസിലേക്കാണ് ക്യാഷറെ നിയമിക്കുന്നത്. ഉപഭോക്താക്കൾക്കുള്ള എല്ലാ പണമടയ്ക്കൽ ഇടപാടുകളും മറ്റ് സേവന ഇടപാടുകളും കൃത്യമായി നിർവഹിക്കുന്നതാണ് ക്യാഷർ ജോലിയുടെ പ്രധാന കർത്തവ്യം.
ബിരുദവും പണം കൈകാര്യം ചെയ്യുന്നതിലും ഉപഭോക്തൃ സേവനത്തിലും കുറഞ്ഞത് രണ്ട് വർഷത്തെ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് കൂടാതെ അറബിക്, ഉറുദു, തഗാലോഗ്, ഹിന്ദി അല്ലെങ്കിൽ മലയാളം എന്നി ഭാഷകളിൽ മികച്ച ആശയവിനിമയ കഴിവ് ഉദ്യോഗാർഥികൾക്ക് വേണം. ഷിഫ്റ്റിംഗ് ഷെഡ്യൂളിലും യുഎഇയിലുടനീളമുള്ള ഏത് സ്ഥലത്തും ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് അപേക്ഷിക്കാം.
ഫിനാൻഷ്യൽ അനലിസ്റ്റ്
കമ്പനിയുടെ സാമ്പത്തിക ആസൂത്രണം, വിശകലനം, ഭാവി വരുമാനവും ചെലവും എസ്റ്റിമേറ്റ് തയ്യാറാക്കൽ, ചെലവ് ഘടനകൾ, മൂലധന ബജറ്റുകൾ എന്നിവ കൈകാര്യം ചെയ്യുക തുടങ്ങിയ ജോലികളാണ് ഫിനാൻഷ്യൽ അനലിസ്റ്റിനുള്ളത്. ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ എസിസിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദവും മൂന്ന് വർഷ പ്രവൃത്തി പരിചയവും യോഗ്യതയായി കണക്കാക്കും.
അസാധാരണമായ വിശകലന കഴിവ്, ബിസിനസ് ഇന്റലിജൻസ് സംവിധാനങ്ങളെക്കുറിച്ചും അക്കൗണ്ടിംഗ് ടൂളുകളെക്കുറിച്ചും ഉള്ള അറിവ്, ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ ശേഷി തുടങ്ങിയവ അധിക യോഗ്യതകളാണ്. ദുബായിലാണ് അവസരം.
പ്രമോട്ടർ
അൽ അൻസാരി എക്സ്ചേഞ്ച് ശാഖകൾ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്കിടയിൽ കിയോസ്‌ക് മെഷീനുകൾ, മൊബൈൽ ആപ്പ് തുടങ്ങിയ ഡിജിറ്റൽ ചാനൽ പണമടയ്ക്കൽ സേവനങ്ങളെ പരിചയപ്പെടുത്തുകയാണ് പ്രമോട്ടർ ജോലിയുടെ രീതി. ഡിജിറ്റൽ ചാനൽ സേവനങ്ങളുടെ സവിശേഷതകൾ ഉപഭോക്താക്കൾക്ക് പ്രദർശിപ്പിക്കാനും വിശദീകരിക്കാനും സാധിക്കണം. ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഇംഗ്ലീഷ് എഴുതാനും വായിക്കാനുമുള്ള കഴിവുമാണ് പ്രധാനം. ഉപഭോക്തൃ സേവന കഴിവും ഉള്ളവർക്ക് അപേക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം
അൽ അൻസാരി എക്സ്ചേഞ്ചിലെ ജോലി ഒഴിവുകളിലേക്ക് കമ്പനി വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഈ ലിങ്കിൽ കയറിയാൽ കരിയർ ഭാഗത്ത് എത്തും. ഒഴിവുള്ള തസ്തികകൾ കാണാം. ഓരോന്നും ക്ലിക്ക് ചെയ്ത് യോഗ്യതയും വിശദാംശങ്ങളും പരിശോധിച്ച് അപേക്ഷിക്കാൻ സാധിക്കും. അനുയോജ്യമായ ജോലി ഒഴിവില്ലെങ്കിൽ വെബ്സൈറ്റിൽ ബയോഡാറ്റ സമർപ്പിക്കാനും അവസരമുണ്ട്. കമ്പനിയിൽ അനുയോജ്യമായ ജോലി കണ്ടെത്തുമ്പോൾ റിക്രൂട്ട്‌മെന്റ് ടീം ബന്ധപ്പെടും.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications