വിനോദത്തിന് വലിയ പ്രധാന്യം നൽകുന്നിടങ്ങളിലെ ഷോപ്പിംഗ് മാളുകൾ ചലിപ്പിക്കാൻ വലിയ തൊഴിൽ സേന തന്നെ ആവശ്യമാണ്. ഇത്തരം ഇടങ്ങളിൽ ചെറുതും വലുതുമായ നിരവധി തൊഴിലവസരങ്ങൾ ഉണ്ടാകാറുണ്ട്. ലോകത്തിലെ തന്നെ പേരുകേട്ട ഷോപ്പിംഗ് മാളുകൾ നിലകൊള്ളുന്ന യുഎഇയിൽ മാളുകളുമായി ബന്ധപ്പെട്ട വിവിധ കമ്പനികൾ ജോലിക്ക് ആളെ തേടുന്നുണ്ട്.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും മികച്ച തൊഴിലവസരങ്ങൾ കണ്ടെത്താൻ ഈ ഒഴിവുകളിലൂടെ സാധിക്കും. യുഎഇയിലെ പ്രധാന വ്യവസായ ഗ്രൂപ്പായ എമാർ ഗ്രൂപ്പിന് കീഴിവുള്ള മാളിലേക്കും ഹോട്ടിലേക്കും ഉദ്യോഗാർഥികളെ തേടുന്നുണ്ട്. അതോടൊപ്പമാണ് നെസ്റ്റോ ഗ്രൂപ്പിന് കീഴിലുള്ള ഹൈപ്പർമാർക്കറ്റിലേക്കും അവസരങ്ങളുണ്ട്. ഒഴിവുകൾ വിശദമായി നോക്കാം.
എമാർ ഗ്രൂപ്പിൽ അവസരം
ദുബായുടെ ഹൃദയഭാഗത്ത് എമാർ ഗ്രൂപ്പിന്റെ കീഴിലുള്ള എമിറാത്തി മൾട്ടിനാഷണൽ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനിയായ എമാർ പ്രോപ്പർട്ടീസ്. കമ്പനിയുടെ നിയന്ത്രിക്കുന്ന ഷോപ്പിംഗ് മാളുകളിലേക്കും ഹോട്ടലുകളിലേക്കുമാണ് ഒഴിവ്. പ്രൊഫഷണലുകളെയും പുതുമുഖങ്ങളെയും ഒരുപോലെ ആകർഷിക്കുന്ന ആകർഷകമായ നിരവധി തൊഴിലവസരങ്ങൾ കമ്പനിയിലുണ്ട്.

ഫ്രണ്ട് ഓഫീസ്- ദുബായ് മറീന മാൾ
ദുബായ് മറീന മാളിൽ ഫ്രണ്ട് ഓഫീസ് ജോലികൾക്കായി എമാർ ഗ്രൂപ്പ് ഉദ്യോഗാർഥികളെ തേടുന്നത്. കുറഞ്ഞത് ഹൈസ്‌കൂൾ ഡിപ്ലോമ ആവശ്യമാണ്. ഹോട്ടൽ മാനേജ്‌മെന്റിൽ ബിരുദം അഭികാമ്യമാണ്. ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ കുറഞ്ഞത് 4 വർഷത്തെ പരിചയമോ സൂപ്പർവൈസറി റോളിൽ കുറഞ്ഞത് 2 വർഷത്തെ പരിചയമോ 5 സ്റ്റാർ ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയിലെ പ്രവർത്തി പരിചയമോ വേണം.
5-സ്റ്റാർ ഹോസ്പിറ്റാലിറ്റി കമ്പനിയിലാണെങ്കിൽ കുറഞ്ഞത് 1 - 3 വർഷത്തെ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഫ്രണ്ട് ഓഫീസിലെ എല്ലാ ജോലികളും നടത്തുക, പരാതികൾക്കിടയില്ലാതെ ആവശ്യമുള്ളിടത്ത് മതിയായ സേവനങ്ങൾ ഉറപ്പാക്കുക എന്നിവയാണ് ജോലിയുടെ ഉത്തരവാദിത്വം. അപേക്ഷിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
റോൾ ഇൻ കളിനറി- ദുബായ് മറീന ഹോട്ടൽ
ദുബായ് മറീന ഹോട്ടലിലെ പാചക രംഗത്തേക്കാണ് ഒഴിവുകൾ. ഹോട്ടൽ മാനേജ്‌മെന്റിൽ കാറ്ററിംഗ് ബിരുദം അല്ലെങ്കിൽ അനുബന്ധ മേഖലയിലുള്ള ഹൈസ്‌കൂൾ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. 5-സ്റ്റാർ ഹോസ്പിറ്റാലിറ്റി കമ്പനിയിൽ സമാനമായ ജോലി ചെയ്തുള്ള 1 -2 വർഷത്തെ പരിചയം ആവശ്യമാണ്. പ്രാദേശിക ഭക്ഷണ ശുചിത്വത്തെക്കുറിച്ചും എച്ച്എസിസിപി മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചുമുള്ള ധാരണ ആവശ്യമാണ്. അപേക്ഷിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ ഒഴിവ്
ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും സൂപ്പര്‍മാര്‍ക്കറ്റ് ശ്രംഖലയായ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ യുഎഇ ശാഖയിലേക്ക് വിവിധ ഒഴിവുകളില്‍ അവസരമുണ്ട്. 90 ഔട്ട്‌ലേറ്റുകളുമായി ജിസിസിയില്‍ ശക്തമായ സാന്നിധ്യമാണ് നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്. ആര്‍ക്കിടെക്റ്റ്, ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ സൂപ്പര്‍വൈസര്‍, ബയര്‍- എഫ്എംസിജി, ഫ്രഷ് ഫുഡ് മാനേജര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റെ എന്നിങ്ങനെ വിവിധ ഒഴിവുകളാണ് നിലവിലുള്ളത്.
യുഎഇ റീട്ടെയില്‍ മേഖലയില്‍ 4 വര്‍ഷത്തില്‍ കുറയാത്ത ജോലി പരിചയമുള്ളവര്‍ക്ക് എഫ്എംസിജി ബയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ സൂപ്പര്‍വൈസര്‍ തസ്തിയില്‍ അപേക്ഷിക്കാന്‍ സമാന മേഖലയില്‍ 2 വര്‍ഷം യുഎഇയില്‍ ജോലി പരിചയം ആവശ്യമാണ്. ജിസിസിയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് ഫ്രഷ് ഫുഡ് മാനേജര്‍ക്ക് ആവശ്യം.
ആര്‍കിടെക്റ്റ് ബിരുദവും 2 വര്‍ഷ പ്രവൃത്തി പരിചയവുമുള്ളവര്‍ക് ആര്‍കിടെക്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ചാർട്ടേഡ് അക്കൗണ്ടിന്റിന് 2 വർഷത്തെ ജോലി പരിചയം ആവശ്യമാണ്. ജോലിയുടെ വിശദാംശങ്ങള്‍ അറിയാനും അപേക്ഷിക്കാനും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications