ഇ-കോമേഴ്സ് വെബ്സൈറ്റുകൾ ശക്തമായതോടെ ഡെവിലറി പാട്ണർമാരുടെ ജോലിക്ക് വലിയ സാധ്യതയാണുള്ളത്. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ കീഴിൽ നിരവധി പേരാണ് ഇന്ന് ജോലിയെടുക്കുന്നത്. വിപണി വലുതാകുന്നതോടെ ഇത്തരം ജോലിക്ക് ആവശ്യക്കാരും ഏറും.
താൽക്കാലികമായി കുറച്ച് മാസത്തേക്ക് ജോലി തിരിയുന്നൊരാളാണെങ്കിൽ ഫ്ലിപ്കാർട്ടിന്റെ പുതിയ പ്രഖ്യാപനം ആശ്വാസമാകും. ഉത്സവ സീസണിലെ തിരക്ക് പരിഗണിച്ച് 1 ലക്ഷം തൊഴിലവസരങ്ങളാണ് ഫ്ലിപ്കാർട്ട് തുറക്കുന്നത്. ഡെലിവറി പാർട്ട്ണേഴ്സിനൊപ്പം മറ്റു തസ്തികിയിലേക്കും അവസരങ്ങളുണ്ട്. ജോലി വിശദാംശങ്ങളും ആർക്കൊക്കെ അപേക്ഷിക്കാമെന്നും നോക്കാം.
ഫ്ലിപ്കാർട്ടിൽ അവസരം
ഉത്സവ സീസണിലെ ആവശ്യം നിറവേറ്റുന്നതിനായാണ് ഫ്ലിപ്കാർട്ട് തൊഴിലവസരങ്ങൾ തുറക്കുന്നത്. ബിഗ് ബില്യൺ ഡേയ്സ് അടക്കം മുന്നിൽ കണ്ട് ഫുൾഫിൽമെന്റ് സെന്റർ, സോർട്ടേഷൻ സെന്റർ, ഡെലിവറി ഹബ് എന്നിവയുൾപ്പെടെ വിതരണ ശൃംഖലയിലുടനീളം ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് ഫ്ലിപ്പ്കാർട്ട് അറിയിച്ചു.

ഉത്സവ സീസണിനോട് അനുബന്ധിച്ചുള്ള സീസണൽ തൊഴിലവസരങ്ങൾ ആണിത്. പ്രാദേശിക കിരാന ഡെലിവറി പാർട്ട്ണർ, സ്ത്രീകൾ, വികലാംഗരായ വ്യക്തികൾ തുടങ്ങിയവർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് ഫ്ലിപ്കാർട്ട് പ്രസ്താവനയിൽ അറിയിച്ചിട്ടുള്ളത്.
സീസണൽ അവസരം
സീസണൽ ജോലികളായതിനാൽ സ്ഥിരമായ നിയമനം പ്രതീക്ഷിക്കാൻ സാധിക്കില്ല. കമ്പനികൾക്ക് സർവീസുകൾ വർധിച്ചു വരുന്ന പ്രത്യേക കാലയളവിലേക്കാണ് ഇതുപ്രകാരം തൊഴിലാളികളെ നിയമിക്കുന്നത്. ഇവിടെ ഉത്സവ സീസണിലേക്കാണ് നിയമനം.
ഇ-കൊമേഴ്‌സ് കമ്പനികളെ സംബന്ധിച്ച് സെപ്റ്റംബറിനും നവംബറിനുമിടയിൽ സാധാരണയായി നടക്കുന്ന ബിഗ് ബില്യൺ ഡേയ്സ് പോലുള്ള ഉത്സവ സീസണുകളിൽ നിന്നാണ് മൊത്ത വ്യാപാര മൂല്യത്തിന്റെ (ജിഎംവി) ഏകദേശം 50 ശതമാനവും ലഭിക്കുന്നത്. കഴിഞ്ഞ വർഷം, ഫ്ലിപ്കാർട്ടിന്റെ മൊത്തം ജിഎംവി ഏകദേശം 12 ബില്യൺ ഡോളറായിരുന്നു. അതിൽ ഏകദേശം 6 ബില്യൺ ഡോളർ ഉത്സവ സീസണിൽ നിന്നാണ് ലഭിച്ചത്.
ബിഗ് ബില്യൺ ഡേയ്സിന് ഒരുങ്ങി ഫ്ലിപ്കാർട്ട്
മുൻനിര ബ്രാൻഡുകളുടെ ഉത്പ്പന്നങ്ങൾ കിഴിവിൽ വിൽപ്പന നടത്തുന്ന മേളയാണ് ഫ്ലിപ്പ്കാർട്ടിന്റെ ദി ബിഗ് ബില്യൺ ഡേയ്സ്. ഈ സമയത്തെ ഉയർന്ന ഓർഡറുകൾ വരുന്നതിനാൽ ശേഷി, സംഭരണം, പ്ലെയ്‌സ്‌മെന്റ്, സോർട്ടിംഗ്, പാക്കേജിംഗ്, ഹ്യൂമൻ റിസോഴ്‌സ്, പരിശീലനം, ഡെലിവറി, മുഴുവൻ സപ്ലൈ ചെയിൻ എന്നിവ വിപുലപ്പെടുത്തേണ്ടതുണ്ട്.
അതോടൊപ്പം ഈ വർഷം കിരാന ഡെലിവറി പ്രോഗ്രാമിലൂടെ 40 ശതമാനത്തിലധികം ഷിപ്പ്‌മെന്റുകൾ വിതരണം ചെയ്യാൻ കമ്പനി പദ്ധതിയിടുന്നതായി ഫ്ലിപ്കാര്‍ട്ട് ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് ഹേമന്ത് ബദ്രി പറഞ്ഞു. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഉത്തർപ്രദേശ്, ഗുജറാത്ത്, ബിഹാർ, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലായി 19 ലക്ഷം ചതുരശ്ര അടിയിൽ കൂടുതൽ സംരഭരണം ഫ്ലിപ്കാർട്ട് അധികമായി സ്വന്തമാക്കിയിട്ടുണ്ട്.
വരുന്നു ഉത്സവ സീസൺ വിൽപ്പന
നവരാത്രി ആഘോഷ സമയത്തോട് അനുബന്ധിച്ചാണ് ഇന്ത്യയിൽ ഓൺലൈൻ രംഗത്തെ മത്സരാധിഷ്ഠിത വിൽപ്പന ആരംഭിക്കുന്നത്. ഉത്സവകാല വിൽപ്പന സമയത്ത് വമ്പൻ ഡീലുകളും കിഴിവുകളുമാണ് ഇ-കോമേഴ്സ് വൈബ്സൈറ്റുകൾ നൽകുന്നത്. ആമസോണും ഫ്ലിപ്കാർട്ടും പോലുള്ള പ്രധാന ഇ-കൊമേഴ്‌സ് കമ്പനികൾ ഘട്ടം ഘട്ടമായാണ് ഉത്സവ വിൽപ്പന നടത്തുന്നത്. കഴിഞ്ഞ വർഷം, ഉത്സവകാല വിൽപ്പനയുടെ ആദ്യ ഘട്ടത്തിൽ ഇ-കൊമേഴ്‌സ് കമ്പനികൾ 40,000 കോടി രൂപയുടെ വിൽപ്പന നടത്തിയെന്നാണ് കണക്ക്. ഇത്തവണ ഇതിലും
വർധനവാണ് പ്രതീക്ഷിക്കുന്നത്.
2007 ൽ ഐഐടി ബിരുദധാരികൾ ചേർന്നാണ് ഫ്ലിപ്കാർട്ട് ആരംഭിക്കുന്നത്. 2018 ൽ കമ്പനിയെ അമേരിക്കൻ റിട്ടെയിൽ ശ്രംഖലയായ വാൾമാർട്ട് സ്വന്തമാക്കിയിരുന്നു. 2023 ന്റെ ആദ്യ പാദത്തിൽ വാൾമാർട്ട് കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തിയിട്ടുണ്ട്. 28,953 കോടി രൂപയുടെ നിക്ഷേപമാണ് വാൾമാർട്ട് നടത്തിയത്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications