കേരളത്തിലെ ആരോഗ്യ മേഖല മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിലെ ഒരു കാരണം ആരോഗ്യ പ്രവർത്തകരുടെ കാര്യക്ഷമമായ പ്രവർത്തനമാണ്. അതിനാൽ തന്നെ വിദേശ രാജ്യങ്ങളിലടക്കം കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് മികച്ച ഡിമാന്റുണ്ട്. വിദേശത്തേക്ക് ജോലി തേടി പോകാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ യുകെയിൽ അവസരം കാത്തിരിക്കുന്നുണ്ട്. യുകെയിലെ വിവിധ ആശുപത്രികളിലേക്ക് മലയാളി നഴ്സുമാരെ കേരള സർക്കാർ ഏജൻസിയായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് (ഒഡിഇപിസി) വഴി റിക്രൂട്ട് ചെയ്യുന്നുണ്ട്. വിശദാംശങ്ങൾ നോക്കാം.
നഴ്സുമാരുടെ ഒഴിവ്
യുകെയിലെ വിവിധ നഗരങ്ങളില്‍ നാഷണൽ ഹെൽത്ത് സർവീസ് (എന്‍എച്ച്എസ്) ട്രസ്റ്റ് ആശുപത്രികളിലേക്കുള്ള മെന്റല്‍ ഹെല്‍ത്ത് നഴസുമാരെയാണ് കേരള സര്‍ക്കാര്‍ ഏജന്‍സിയായ ഒഡിഇപിസി വഴി റിക്രീൂട്ട് ചെയ്യുന്നത്. നഴ്‌സിംഗില്‍ ഡിപ്ലോമയോ ബിരുദമോ ആണ് വിദ്യാഭ്യാസ യോഗ്യത. സൈക്യാട്രി, മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് എന്നിവയില്‍ 1 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
യുകെ നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ അംഗീകരിച്ച ഐഇഎല്‍ടിഎസ്/ ഒഇടി സ്‌കോറും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. എന്നാല്‍ ഐഇഎല്‍ടിഎസ്/ ഒഇടി സ്‌കോറില്ലാത്തവര്‍ക്ക് അഭിമുഖത്തില്‍പങ്കെടുക്കാം. ഉദ്യോഗാര്‍ഥിയെ എന്‍എച്ച്എസ് ട്രസ്റ്റ് തിരഞ്ഞെടുക്കുകയാണെങ്കില്‍ കേരള സര്‍ക്കാര്‍ ഏജന്‍സിയായ ഒഡിഇപിസി സൗജന്യ ഐഇഎല്‍ടിഎസ്/ ഒഇടി പരിശീലനം നല്‍കും.

ഐഇഎല്‍ടിഎസ്/ ഒഇടി സ്കോർ
റീഡിംഗില്‍ കുറഞ്ഞത് ലെവല്‍ 7, സ്പീക്കിംഗ്, ലിസണിംഗ്, റൈറ്റിംഗ് എന്നിവയില്‍ കുറഞ്ഞത് ലെവല്‍ 6.5 എന്നിങ്ങനെയാണ് ഐഇഎല്‍ടിഎസ് സ്‌കോര്‍. ഒഇടി പരീക്ഷയില്‍ റീഡിംഗില്‍ സ്പീക്കിംഗ്, ലിസ്ണിംഗ് എന്നവയില്‍ ഗ്രേഡ് ബിയും എഴുത്തില്‍ സി++ ഗ്രേഡുമാണ് വേണ്ടത്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ നേടിയ സ്കോറുകളാണ് പരിഗണിക്കുക.
ശമ്പളം
പൊതുവെ ജീവിത ചെലവിനേക്കാൾ ശമ്പളം യുകെയിലെ നഗരങ്ങളിൽ ലഭിക്കുന്നുണ്ട്. അതിനാൽ ജോലി ലഭിച്ചാൽ മികച്ച രീതിയിൽ ജീവിക്കാൻ കഴിയും. എന്‍എച്ച്എസ് ട്രസ്റ്റ് ആശുപത്രികളിലേക്കുള്ള മെന്റല്‍ ഹെല്‍ത്ത് നഴസുമാർക്ക് കുറഞ്ഞത് 27,055 പൗണ്ട് വാര്‍ഷിക ശമ്പളം ലഭിക്കും. ഇത് ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 28,50,698 രൂപ വരും.
വര്‍ഷത്തില്‍ ശമ്പള വര്‍ധനവ്, സൗജന്യ വിസ, വിമാന ടിക്കറ്റ്, ഒഎസ്ഇസി പരിശീലന സമയത്ത് 2-3 മാസത്തേക്ക് സൗജന്യ താമസ സൗകര്യം എന്നിവ ലഭിക്കും. 35 ദിവസത്തെ വാര്‍ഷിക അവധിയാണ് ജോലിക്ക് ലഭിക്കുക. ഇതിൽ 8 പൊതു അവധിയും 27 പെയ്ഡ് ലീവുകളുമാണ് ഉള്ളത്.
എങ്ങനെ അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ ഏജന്‍സിയായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് വഴിയാണ് എൻഎച്ച്എസ് ആശുപത്രികളിലെ മെന്റൽ ഹെൽത്ത് നഴ്സുമാരുടെ നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും ഐഇഎല്‍ടിഎസ്/ഒഇടി സ്‌കോര്‍ ഷീറ്റും ukodepc.in എന്ന വിലാസത്തില്‍ മെയില്‍ ചെയ്യണം. സബ്ജറ്റ് ലൈനില്‍ MH Nurse- UK എന്ന് സൂപ്പിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്.
നാഷണൽ ഹെൽത്ത് സർവീസ്
ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവ ഉൾപ്പെടുന്ന യുകെയിലെ പൊതു ഫണ്ടിംഗുള്ള ഹെൽത്ത് കെയർ സിസ്റ്റങ്ങളുടെ സംയോജിത രൂപമാണ് നാഷണൽ ഹെൽത്ത് സർവീസ്. എൻഎച്ച്എസ് ഇംഗ്ലണ്ട്, എൻഎച്ച്എസ് സ്കോട്ട്ലാൻഡ്, എൻഎച്ച്എസ് വെയിൽസ് എന്നിങ്ങനെ പ്രത്യേക സംവിധാനങ്ങളുണ്ട്. സാധാരണക്കാരായ ആളുകൾക്ക് സൗജന്യമായ ആരോഗ്യ സേവനങ്ങളാണ് എൻഎച്ച്എസിന് കീഴിൽ ലഭിക്കുന്നത്. 136.7 ബില്യൺ പൗണ്ടിലധികമാണ് നാഷണൽ ഹെൽത്ത് സർവീസിന്റെ ബജറ്റ്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications