A Oneindia Venture

ജീവിതത്തിലെ സെക്കൻഡ് ഇന്നിം​ഗ്സ്; വിരമിച്ചവർ വെറുതെയിരിക്കേണ്ട; ഇണങ്ങുന്ന 5 ജോലി സാധ്യതകൾ

വിരമിക്കൽ കാലമായാൽ പെൻഷൻ പറ്റി ബാക്കി കാലം ജീവിച്ചു തീർക്കാമെന്നതൊക്കെ പഴഞ്ചൻ കാഴ്ചപാടായി മാറി. പത്ര വായിച്ചും വൈകുന്നേരങ്ങളിൽ പാർക്കിലൂടെ നടന്നും തീർക്കുന്ന വാർധക്യ കാഴ്ചകൾ ഇനിയില്ല. വെറുതെ ഇരുന്ന വയസാകാൻ വിടാതെ 60 കഴിഞ്ഞവരും സജീവമാകുന്ന ഇടങ്ങളാണ് ഇന്ന് കാണുന്നത്. അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകിയും സന്നദ്ധ സേവനത്തിലും സ്വന്തം അനുഭവം മറ്റുള്ളവരിലേക്ക് പങ്കുവെച്ചും അടക്കം നിരവധി സാധ്യതകൾ ഇന്ന് 60 കഴിഞ്ഞവരെ കാത്തിരിക്കുന്നുണ്ട്.

ഇനി അധിക കാലം ജോലി ചെയ്യേണ്ടി വരുമോ

സ്റ്റാൻഫോർഡ് സെന്റർ ഫോർ ലോംഗ്വിറ്റി നടത്തിയൊരു പഠനത്തിലും 60 വയസ് കഴിഞ്ഞവരും തൊഴിലെടുക്കുന്ന മാറിയ സാഹചര്യത്തെ സൂചിപ്പിക്കുന്നുണ്ട്. 100 വർഷത്തെ ജീവിതം ചൂണ്ടിക്കാട്ടുന്ന പഠനത്തിൽ രണ്ട് കാര്യങ്ങൾ എടുത്തു കാണിച്ചത്. ആദ്യത്തേത്, ഇന്നത്തെ തലമുറ മുൻ തലമുറകളേക്കാൾ കൂടുതൽ കാലം ജീവിച്ചേക്കാം എന്നതാണ്. രണ്ടാമതായി, ഈ ദൈർഘ്യമേറിയ ജീവിത കാലയളവിൽ വിദ്യാഭ്യാസവും തൊഴിലും സമയബന്ധിതവുമാകണമെന്നില്ല എന്നതും. കരിയറിൽ തന്നെ ഒന്നിലധികം ഓപ്ഷനുകൾ പഠിക്കാൻ ശ്രമിക്കണം എന്നാണ് ഇത് അർഥമാക്കുന്നത്.

ജോലി തുടരാനുള്ള കാരണം

60 വയസിന് മുകളിൽ പ്രായമുള്ളവർ വിരമിച്ചതിന് ശേഷവും ജോലി തുടരാൻ തീരുമാനിക്കുന്നത് വ്യത്യസ്ത കാരണങ്ങൾ കൊണ്ടാകാം. വരുമാനം ആഗ്രഹിക്കുന്നവരാണ് ഒരു കൂട്ടർ. ജോലിയോടുള്ള താൽപര്യവും വിരമിക്കൽ കാലത്തും ഇടപഴകലുകൾ അനുഭവിക്കാൻ വേണ്ടിയും ജോലി തുടരാൻ ആ​ഗ്രഹിക്കുന്നവരുണ്ട്. ഇത്തരക്കാർക്ക് വ്യത്യസ്‌തമായ നിരവധി വർക്ക് ഓപ്‌ഷനുകൾ കണ്ടെത്താൻ സാധിക്കും. ചില സാധ്യതകൾ നോക്കാം.

ജീവിതത്തിലെ സെക്കൻഡ് ഇന്നിം​ഗ്സ്; വിരമിച്ചവർ വെറുതെയിരിക്കേണ്ട; ഇണങ്ങുന്ന 5 ജോലി സാധ്യതകൾ

അധ്യാപനം, മാർ​ഗ നിർദ്ദേശം

വർഷങ്ങളുടെ വൈദഗ്ധ്യവും സ്പെഷ്യലൈസേഷനും ശേഷം ജോലിയിൽ നിന്ന് വിരമിച്ച 60 വയസിന് മുകളിലുള്ള വ്യക്തികൾക്ക് അവരവരുടെ മേഖലകളിൽ മികച്ച അധ്യാപകരും ഉപദേശകരുമാകാം. സാങ്കേതികവിദ്യയിലുണ്ടാകുന്ന മാറ്റങ്ങൾ ഇത്തരം മേഖലകളിലേക്ക് തിരിയുന്നവർക്ക് ചില പ്രയാസങ്ങളുണ്ടാക്കിയേക്കാം. മാറ്റങ്ങൾ അധികം കടന്നു വരാത്ത മേഖലകളിൽ സേവനങ്ങൾ ചെയ്യാം. പുതിയ സാങ്കേതിക വിദ്യ അറിയുന്നവർക്ക് അതിനൊപ്പം വൈദഗ്ധ്യവും ചേർന്ന് മികച്ച ക്ലാസുകൾ നൽകാനാകും. 

ബോർഡ് അംഗത്വം

പ്രൊഫഷണൽ കരിയറിൽ നിന്ന് വിരമിച്ചവർക്ക് സമാനമായ ജീവിത ശൈലി ലഭിക്കുന്നൊരു കമ്പനികളുടെ ബോർഡ് അം​ഗത്വങ്ങൾ നേടുക എന്നതാണ്. പബ്ലിക്ക് ലിമിറ്റഡ് കമ്പനികളിൽ പ്രത്യേക പ്രായത്തിന് മുകളിലുള്ളവരെ ബോർഡ് അം​ഗങ്ങളായി നിയമിക്കുന്നതിന് അം​ഗീകാരങ്ങൾ ആവശ്യമാണെങ്കിലും ഉയർന്ന സംതൃപ്തി നൽകുന്ന സ്ഥാനങ്ങളിലൊന്നാണിത്.

എഴുത്ത്

മികച്ച അനുഭവ സമ്പത്തുള്ളവർക്ക് കരിയർ സ്റ്റോറികൾ എഴുതാനും പുസ്തകങ്ങളാക്കാനും സാധിക്കും. മികച്ച അനുഭവമുള്ള പുസ്തകങ്ങളിലൂടെ മികച്ച വായനക്കാരെ കണ്ടെത്താൻ സാധിക്കും. 

സംരംഭകത്വം

സംരംഭക സാധ്യതകൾ പലപ്പോഴും യുവാക്കൾക്കാണ് പ്രധാന്യം നൽകുന്നത്. എന്നാൽ വിരമിക്കൽ കാലത്തിന് ശേഷമുള്ള ജീവിതത്തിൽ സംരംഭങ്ങൾ തുടങ്ങി വിജയിപ്പിച്ച നിരവധി കഥകളുണ്ട്. അതിനാൽ വിരമിക്കൽ ജീവിതം സ്വന്തം സംരംഭം തുടങ്ങാനുള്ള മികച്ച സമയണ് എന്നതിൽ തർക്കമില്ല. സമയവും സമ്പാദ്യവും കാലത്തെ സാധ്യതകളെയും വെല്ലുവിളികളെയും തിരിച്ചറിയാനുള്ള അറിവും ആവശ്യമാണ്. 

സന്നദ്ധ സേവനം

സമൂഹത്തിൽ അവർക്ക് താൽപ്പര്യമുള്ള മേഖലയിൽ സംഭാവന നൽകാനുള്ള വഴികൾ വിരമിക്കൽ കാലത്ത് തിരയുന്നുണ്ട്. വിരമിക്കലോടെ സന്നദ്ധ സേവനത്തനിറങ്ങുന്ന നിരവധി പേരുണ്ട്. ഓരോ മേഖലയിലെ അറിവുകൾ സമൂഹത്തിന്റെ ഉന്നമനത്തിനായി ഉപയോ​ഗിക്കാൻ ഇതുവഴി സാധിക്കും.

സർക്കാറിന് ആവശ്യമുണ്ട്

സ്വന്തം തിരഞ്ഞെടുപ്പുകൾക്കപ്പുറം വൈദ​ഗ്ധ്യമുള്ള പ്രവൃത്തി പരിചയമുള്ള വിരമിച്ച ജീവനക്കാരെ സർക്കാറുകൾ തേടുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ചില മേഖലകളിൽ വിരമിച്ചവരെ നിയമിക്കാൻ സർക്കാർ പദ്ധതികളുണ്ട്. നിലവിൽ ചില മേഖലകളിൽ വിരമിച്ചവരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X