വിദേശത്ത് തൊഴിൽ അന്വേഷിക്കുന്നവരാണെങ്കിൽ യൂറോപ്പോ മിഡിൽ ഈസ്റ്റോ ആണ് ഇന്നത്തെ കാലത്ത് പ്രധാന പരിഗണനകൾ. യൂറോപ്യൻ രാജ്യങ്ങളിലേക്കോ മിഡിൽ ഈസ്റ്റിലേക്കോ കടക്കാൻ പലരും പ്രാഥമിക ഓപ്ഷനായി പരിഗണിക്കുന്നത് സ്റ്റുഡന്റ് വിസയോ വിസിറ്റിംഗ് വിസകളോ ആണ്. യുഎഇ, യൂറോപ്പ് എന്നിവിടങ്ങിലേക്ക് പ്രവേശനത്തിനുള്ള എളുപ്പ മാർഗമാണ് തൊഴിലന്വേഷക വിസ (ജോബ് സീക്കർ വിസ).
ജോലി കണ്ടെത്തുന്നതിനൊപ്പം യൂറോപ്പിൽ സ്ഥിര താമസമാക്കുന്നതിനും പൗരത്വം നേടുന്നതിനുമുള്ള ആദ്യ പടികൂടിയാണ് തൊഴിലന്വേഷക വിസകൾ. ജർമനി, പോർച്ചുഗൽ, ഓസ്ട്രിയ, സ്വീഡൻ, യുഎഇ എന്നീ രാജ്യങ്ങൾ ജോബ് സീക്കർ വിസ നൽകുന്നുണ്ട്. എന്നാൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പൗരത്വം നേടുന്നത് വളരെ ബുദ്ധിമുട്ടാണ്. ജോബ് സീക്കർ വിസയുടെ യോഗ്യതയും നടപടിക്രമങ്ങളും അറിയാം.
ജർമൻ ജോബ് സീക്കർ വിസ
യൂറോപ്പിൽ മികച്ച സാമ്പത്തിക ശക്തിയായ ജർമനി ജോലി ആഗ്രഹിക്കുന്നവരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. ജോലിയിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തികൾക്കാണ് ജർമനി ജോബ് സീക്കർ വിസ നൽകുന്നത്. അംഗീകൃത ബിരുദം, വിസ കാലയളവിലെ താമസത്തിനുള്ള തുക കാണിക്കുന്ന ബാങ്ക് ബാലൻസ്, ആരോഗ്യ ഇൻഷുറൻസ്, സാധുവായ പാസ്‌പോർട്ട്, ബയോഡാറ്റ, കവർ ലെറ്റർ എന്നിങ്ങനെയുള്ള മറ്റ് രേഖകൾ എന്നിവ ജോബ് സീക്കർ വിസയ്ക്ക് ആവശ്യമാണ്.

ഇന്ത്യൻ പൗരന്മാർക്ക്, 75 യൂറോയാണ് ഫീസ് വരുന്നത്. വിസ ലഭിച്ചു കഴിഞ്ഞാൽ ജോലി അന്വേഷിക്കാൻ അപേക്ഷകന് ആറ് മാസം ജർമനിയിൽ താമസിക്കാം. ജോബ് സീക്കർ വിസയിൽ താമസിക്കുന്ന കാലത്ത് ജോലി ചെയ്യുന്നതിന് വിലക്കുണ്ട്. വിസ കാലയളവിൽ ജോലി ലഭിച്ചാൽ തൊഴിൽ വിസയാക്കി മാറ്റാം.
പോർച്ചുഗൽ ജോബ് സീക്കർ വിസ
പോർച്ചുഗലിൽ ജോബ് സീക്കർ വിസ ലഭിക്കാൻ ബിരുദം ആവശ്യമാണ്. കുറഞ്ഞത് മൂന്ന് മാസത്തെ ഗ്യാരണ്ടീഡ് പ്രതിമാസ മിനിമം ശമ്പളത്തിന് തുല്യമായ തുക സാമ്പത്തിക സ്രോതസായി കാണിക്കാനും സാധിക്കുന്നവർക്ക് പോർച്ചുഗൽ ജോബ് സീക്കർ വിസ നൽകും. 90 യൂറോയാണ് ഇന്ത്യക്കാർക്ക് വിസ ഫീസ് വരുന്നത്. നാല് മാസമാണ് ജോബ് സീക്കർ വിസയുടെ കാലാവധി. രണ്ട് മാസത്തേക്ക് കൂടി വിസ പുതുക്കാം. വിശദാംശങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
ഓസ്ട്രിയ
മധ്യ യൂറോപ്യൻ രാജ്യമായ ഓസ്ട്രിയ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിലാളികൾക്കാണ് ജോബ് സീക്കർ വിസ നൽകുന്നത്. ആറ് മാസമാണ് വിസ കാലാവധി. പ്രവൃത്തിപരിചയം, ഭാഷാ വൈദഗ്ധ്യം, പ്രായം, തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി അപേക്ഷകർ കുറഞ്ഞത് 70 പോയിന്റുകൾ നേടണം. വിശദാംശങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
സ്വീഡൻ
2022 ജൂണിലാണ് സ്വീഡൻ ജോബ് സീക്കർ വിസ ആരംഭിച്ചത്. വിസയുടെ കാലാവധി 3 മുതൽ 9 മാസം വരെയായിരിക്കും. മാസ്റ്റേഴ്സ് ഡിഗ്രി, പിഎച്ച്ഡി, അഡ്വാൻസ്ഡ് വൊക്കേഷണൽ ഡിഗ്രി/പ്രൊഫഷണൽ ബിരുദം എന്നിവയിലേതെങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. ജോലി അന്വേഷിക്കുന്നതിനോ സ്വീഡനിൽ സ്വന്തം ബിസിനസ് ആരംഭിക്കുന്നതിനോ ഉള്ള സാധ്യതകളുള്ളവർക്കാണ് വിസ ലഭിക്കുക.
യുഎഇ
ദുബായ് ഉൾപ്പടെയുള്ള യുഎഇ നഗരങ്ങളിൽ ജോലി അന്വേഷിക്കുന്നവർക്ക് ജോബ് സീക്കർ വിസ ലഭിക്കും. യുഎഇ ജോബ് സീക്കർ വിസയ്ക്ക് കീഴിൽ വ്യക്തികൾക്ക് യുഎഇ സന്ദർശിക്കാനും പുതിയ തൊഴിലവസരങ്ങൾ തേടാനും സാധിക്കും. 60 ദിവസം, 90 ദിവസം അല്ലെങ്കിൽ 120 ദിവസ കാലാവധിയിൽ വിസ ലഭിക്കും. അപേക്ഷിക്കാനും വിശദാംശങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
