തൊഴിലന്വേഷകരുടെ ഇഷ്ട ഇടം എന്നും സർക്കാർ മേഖലയാണ്. സുരക്ഷിതമായ തൊഴിൽ സാഹചര്യവും മാന്യമായ ശമ്പളവുമാണ് സർക്കാർ മേഖലയിലേക്ക് തൊഴിലന്വേഷകരെ ആകർഷിക്കുന്നത്. രാജ്യത്ത് സർക്കാർ സർവീസിൽ ജോലി നേടുന്നത് പോലെ വിദേശ രാജ്യങ്ങളിലെ സർക്കാർ സർവീസുകളിലേക്കും മലയാളികൾക്ക് ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും.
യുഎഇ പോലുള്ള വിദേശ രാജ്യങ്ങളിൽ വിദഗ്ധരും അവിദഗ്ധരുമായ നിരവധി വിദേശ തൊഴിലാളികൾ സർക്കാർ സർവീസിൽ ജോലി ചെയ്യുന്നുണ്ട്. യുഎഇയിൽ എങ്ങനെ മലയാളിക്ക് സർക്കാർ ജോലി നേടാമെന്നും നിലവിലുള്ള തൊഴിലവസരങ്ങുടെ വിശദാംശങ്ങളും പരിശോധിക്കാം.
ദുബായ് കരിയർ പോർട്ടൽ
ഡിജിറ്റൽ ദുബായ് വികസിപ്പിച്ച ഓൺലൈൻ ജോബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനുമാണ് ദുബായ് കരിയർ. 2021 ജൂണിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഡിജിറ്റൽ ദുബായ് സ്ഥാപിച്ചത്. ദുബായ് കരിയർ പ്ലാറ്റ്‌ഫോമുമായി സഹകരിക്കുന്ന 45 ദുബായ് സർക്കാർ വകുപ്പുകളുമായി വെബ്സൈറ്റ് തൊഴിലന്വേഷകരെ ബന്ധിപ്പിക്കുന്നു.

ഡിജിറ്റൽ ദുബായ് അതോറിറ്റി നിയന്ത്രിക്കുന്ന ദുബായ് കരിയർ പോർട്ടലിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ), ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ), ദുബായ് മുനിസിപ്പാലിറ്റി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡിഇടി) തുടങ്ങി എമിറേറ്റിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ജോലി ഒഴിവുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വെബ്സൈറ്റിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ജോലികളിൽ കൂടുതലും ഉയർന്ന വൈദഗ്ധ്യമുള്ളതും പ്രൊഫഷണൽ വിഭാഗങ്ങളിലുള്ളവയാണ്. കൂടാതെ പല ജോലികളും നാട്ടുകാർക്കും പ്രവാസികൾക്കും അപേക്ഷിക്കാൻ സാധിക്കുന്നവയാണ്.
ഇമെയിൽ അറിയിപ്പുകൾ, വീഡിയോ കോൾ വഴി തൊഴിൽ അഭിമുഖങ്ങൾ, പുതിയ തൊഴിൽ ലിസ്റ്റിംഗുകൾ ട്രാക്ക് ചെയ്യുക എന്നിവ വെബ്സൈറ്റ് വഴി തൊഴിലന്വേഷകർക്ക് ലഭിക്കുന്ന സേവനങ്ങളാണ്.
എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍
ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസിലേക്കാണ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്റെ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാവുന്ന തസ്തികയാണിത്. എന്‍ക്യുഎ ഡിപ്ലോമയോ നഴ്‌സിംഗില്‍ ബിരുദമോ ആണ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ തസ്തികയുടെ യോഗ്യത. സ്വന്തം രാജ്യത്ത് പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ്, ബേസിക് ലൈഫ് സപ്പോര്‍ട്ട് കോഴ്‌സ്, യുഎഇ ഡ്രൈവേഴ്‌സ് ലൈസന്‍സ് എന്നിവ അപേക്ഷകനുണ്ടാകും.
കുറഞ്ഞത് 2 വര്‍ഷം ആംബുലന്‍സിലുള്ള നഴ്‌സിംഗ് പരിചയവും എമര്‍ജന്‍സി വിഭാഗത്തിലോ ഐസിയുവിലോ 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമോ ആവശ്യമാണ്. 10,001 മുതല്‍ 20,000 ദിര്‍ഹമാണ് മാസ ശമ്പളം. 226740.07 രൂപ മുതല്‍ 453434.79 രൂപ വരെയാണ് ശമ്പളം. അപേക്ഷിക്കാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അസിസ്റ്റന്റ് നഴ്‌സ്
ദുബായ് അക്കാദമിക് ഹെല്‍ത്ത് കോര്‍പ്പറേഷനിലേക്കാണ് അസിസ്റ്റന്റ് നഴ്‌സിനെ തേടുന്നത്. രോഗികൾക്കുള്ള നൽകുന്ന നഴ്‌സിംഗ് പരിചരണത്തിന് സ്റ്റാഫ് നഴ്‌സിനെ സഹായിക്കുക, ചികിത്സ, ശസ്ത്രക്രിയകൾ എന്നിവയ്ക്കായി രോഗികളെ തയ്യാറാക്കുക, പരിശോധനകൾക്കൊപ്പം രോഗികളുടെ അവസ്ഥ നിരീക്ഷിക്കുക, മെഡിക്കൽ, ഹെൽത്ത് കെയർ ഉപകരണങ്ങളുടെ സ്റ്റോക്ക് പരിചരണം എന്നിവയാണ് അസിസ്റ്റന്റ് നഴ്സിന്റെ ഉത്തരവാദിത്വങ്ങൾ.
നഴ്‌സിംഗില്‍ കുറഞ്ഞത് 18 മാസത്തെ ഡിപ്ലോമ കോഴ്‌സാണ് കുറഞ്ഞ യോഗ്യത. ഡിഎച്ച്എ ലൈസന്‍സിംഗ്, 2 വര്‍ഷ ക്ലിനിക്കല്‍ പരിചയം എന്നിവ ആവശ്യമാണ്. മുഴുവന്‍ സമയ ജോലിയാണിത്. 10,000 ദിര്‍ഹത്തില്‍ താഴെയാണ് മാസ ശമ്പളം. രൂപയിൽ കണക്കാക്കുമ്പോൾ 2.26 ലക്ഷം രൂപയോളം വരുമിത്. എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാവുന്ന തസ്തികയാണിത്. യുഎഇക്കാർക്ക് പ്രത്യേക പരിഗണന ലഭിക്കും. അപേക്ഷിക്കാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
