മികച്ച ശമ്പളത്തിലുള്ള ജോലി തേടിയാണ് പലരും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച ശമ്പളം ഇന്ത്യയിൽ ലഭിക്കുന്നില്ലെന്നതാണ് പലരുടെയും പരാതി. ഇതിനാലാണ് പലരും രാജ്യത്തിന് പുറത്തേക്ക് ജോലിക്കായി ശ്രമിക്കുന്നത്. കാനഡ, ജർമനി, യുകെ, ഫിൻലാൻഡ് തുടങ്ങി യൂറോപ്യൻ മേഖലയിലേക്കാണ് ഇന്നത്തെ കാലത്തുള്ള കുടിയേറ്റം. സ്വന്തം നാട്ടിൽ തന്നെ തൊഴിലന്വേഷിക്കുന്നവരാണെങ്കിൽ സർക്കാർ മേഖലയിലേക്കാണ് തൊഴിൽ തേടന്നത്.
രാജ്യത്ത് സുരക്ഷിതവും മികച്ച ശമ്പളമുള്ള തൊഴിൽ മേഖലയായി കാണുന്ന സർക്കാർ മേഖലയിൽ ശക്തമായ മത്സരമാണ് പലപ്പോഴും ഉദ്യോഗാർഥികൾ നേരിടുന്ന പ്രതിസന്ധി. ജോലി ലഭിക്കാനുള്ള നടപടിക്രമങ്ങളുടെ കാലതാമസവും പലരെയും വിദേശത്തേക്ക് എത്തിക്കുന്നു. അതേസമയം, ഇന്ത്യയിൽ പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനികൾ മികച്ച ശമ്പളത്തിൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ബിരുദമുള്ളവർക്ക് ഇലക്ട്രിഫിക്കേഷന്‍, ഓട്ടോമേഷന്‍ കമ്പനിയായ ഐബിബി ലിമിറ്റഡിൽ തൊഴിലവസരമുണ്ട്. ഇതിന്റെ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
എബിബി ലിമിറ്റഡ്
പവര്‍ ഓട്ടോമേഷന്‍ സാങ്കേതികവിദ്യയിലെ ആഗോള നേതാവായ എബിബി ലിമിറ്റഡ്. സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വീഡിഷ്-സ്വിസ് മൾട്ടിനാഷണൽ കമ്പനിയാണ്. എബിബി ലിമിറ്റഡ്. 130-ലധികം വർഷത്തെ പ്രവർത്തി പരിചയമുള്ള കമ്പനിക്ക് 105,000 ജീവനക്കാരുടെ പിൻബലമുണ്ട്.
ഒരു നൂറ്റാണ്ടിലേറെയായി എബിബിക്ക് ഇന്ത്യയിൽ സാന്നിധ്യമുണ്ട്. കമ്പനിയുടെ ഉല്‍പ്പന്ന ശ്രേണിയില്‍ പവര്‍ ഉല്‍പ്പന്നങ്ങള്‍, പവര്‍ സിസ്റ്റങ്ങള്‍, ഓട്ടോമേഷന്‍ ഉല്‍പ്പന്നങ്ങള്‍, പ്രോസസ് ഓട്ടോമേഷന്‍ & റോബോട്ടിക്സ് എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യൻ വിപണിയിൽ എബിബി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഫിനാൻഷ്യൽ സ്പെഷ്യലിസ്റ്റ്
മൾട്ടി നാഷണൽ കമ്പനിയായ എബിബി ലിമിറ്റഡ് ഫിനാൻഷ്യൽ സ്പെഷ്യലിസ്റ്റ്- അക്കൗണ്ട് റിസീവബിൾ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കമ്പനിയുടെ ബംഗളൂരുവിലുള്ള ഫിനാൻസ് സർവീസ് ബിസിനസിന്റെ ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് ഓപ്പറേഷൻ ഡിവിഷനിലാണ് അവസരം. ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ആവശ്യമായ യോഗ്യതകൾ പരിശോധിക്കാം.
അപേക്ഷകന്റെ യോഗ്യതകൾ
അക്കൗണ്ടിംഗ്, ഫിനാൻസ് അല്ലെങ്കിൽ കൊമേഴ്‌സ് എന്നിവയിൽ ബിരുദമോ അല്ലെങ്കിൽ ബിരുദാനന്തര ബിരുദമോ ഉള്ളവരായിരിക്കണം അപേക്ഷകർ. ഓർഡർ ടു ക്യാഷ് പ്രോസസ്, മാസ്റ്റർ ഡാറ്റ, കളക്ഷൻ മാനേജ്‌മെന്റ്, റിപ്പോർട്ടിംഗ് ആൻഡ് അക്കൗണ്ടിംഗ് എന്നിവയിൽ 0 മുതൽ 2 വർഷം വരെ പ്രവൃത്തി പരിചയം കമ്പനി ആവശ്യപ്പെടുന്നുണ്ട്.
എസ്എപി ഇആർപി സോഫ്റ്റ്‍വെയറിലുള്ള പരിചയം, ഏത് ഷിഫ്റ്റ് സമയത്തിനും വേണ്ടി ചെയ്യുന്നതിലുള്ള വഴക്കം എന്നിവ ആവശ്യമാണ്. എംഎസ് ഓഫീസ് സ്യൂട്ടിൽ പ്രാവീണ്യമുണ്ടാരിക്കണം. ഇതോടൊപ്പം മികച്ച ആശയ വിനിമയ കഴിവും പ്രധാനമാണ്. ജോലിയുടെ വിശദാംശങ്ങളും അപേക്ഷയും ഈ ലിങ്കിൽ ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം
കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്ക് വഴി ജോലിക്ക് അപേക്ഷിക്കാന്‍ സാധിക്കും. അപേക്ഷകന്റെ റെസ്യൂമെ അപ്ലോഡ് ചെയ്യണം. 1 എംബിയില്‍ താഴെയുള്ള ഫയലുകള്‍ സ്വീകരിക്കും. റെസ്യൂമെ സമര്‍പ്പിച്ച ശേഷം വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, പ്രത്യേക കഴിവുകള്‍, ഭാഷ പ്രാവീണ്യം എന്നിവ രേഖപ്പെടുത്തണം.
മറ്റു വിഭാഗങ്ങളിലും അവസരം
ഫിനാന്‍ഷ്യല്‍ സെക്ടറില്‍ മാസ്റ്റര്‍ ഡാറ്റ അനലിസ്റ്റ് ഒഴിവിലേക്കും ഫിനാന്‍സ്, കൊമേഴ്‌സ് ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇത്തരത്തിലുള്ള നിരവധി ഒഴിവുകൾ കമ്പനിയിലുണ്ട്. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് സപ്പോര്‍ട്ട്, ഡിജിറ്റല്‍, എന്‍ജിനീയറിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, ഇന്‍ഫര്‍നേഷന്‍ സിസ്റ്റംസ്, ഇന്റേണല്‍ ഓഡിറ്റ്, ലീഗല്‍, മാനുഫാക്ചറിംഗ്, ഓപ്പറേഷന്‍ തുടങ്ങി 18 വിഭാഗങ്ങളില്‍ തൊഴിലവസരങ്ങളുണ്ട്. ഈ തൊഴിലവസരങ്ങള്‍ എബിബിയുടെ ഇന്ത്യന്‍ വെബ്‌സൈറ്റിലെ കരിയര്‍ ഭാഗത്ത് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications