A Oneindia Venture

യുഎഇയില്‍ അവസരം; 32 കമ്പനികളില്‍ 1000ത്തിലധികം മലയാളികളെ ആവശ്യം; നിയമനം കേരള സര്‍ക്കാര്‍ ഏജന്‍സി മുഖനേ

കേരളത്തിൽ നിന്ന് ​ഗൾഫ് രാജ്യത്തേക്ക് തൊഴിലവസരം കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത. യുഎഇയിലെ 32 ലധികം കമ്പനികളിലായി 1,000ത്തിലധികം തൊഴിലവസരങ്ങളാണ് ഒരുങ്ങുന്നത്. യുഎഇ സന്ദർശനം നടത്തുന്ന കേരള തൊഴിൽ മന്ത്രി വി.ശിവൻകുട്ടി വിവിധ കമ്പനികളുമായി നടത്തിയ ചർച്ചയിലാണ് കമ്പനികളിൽ മലയാളികളെ നിയമിക്കുന്നതിനുള്ള സന്നദ്ധത കമ്പനികൾ അറിയിച്ചത്. ഡോക്ടർമാർ, എൻജിനീയർമാർ, ഐടി ജീവനക്കാർ, ആരോ​ഗ്യ പ്രവർത്തകർ എന്നി മേഖലകളിലേക്ക് 6 മാസത്തിനുള്ളിൽ ഒഴിവുകൾ വരുമെന്നാണ് ശിവൻ കുട്ടി ദുബായിൽ പത്ര സമ്മേളനത്തിൽ പറഞ്ഞത്.

അവസരങ്ങൾ ഒഡിഇപിസി വഴി

കേരള സർക്കാർ തൊഴിൽ വകുപ്പിന്റെ സംരംഭമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്‌സ് (ഒഡിഇപിസി) വഴിയാണ് നിയമനങ്ങൾ നടക്കുക.. റിക്രൂട്ട്‌മെന്റ് ബോഡിയുടെ പ്രതിനിധി സംഘം നിലവിൽ യുഎഇ സന്ദർശിക്കുന്നുണ്ട്. 1977-ൽ സ്ഥാപിതമായ ഒഡിഇപിസി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,200-ലധികം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയവുമായുള്ള സഹകരണം പ്രതിവർഷം 200 നഴ്സുമാരുടെ റിക്രൂട്ട്മെന്റും യുകെയുടെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്എസ്) ടെസ്റ്റ് ഹോസ്പിറ്റലുകളിലേക്കും ഒഡിഇപിസി മലയാളികൾക്ക് അവസരങ്ങൾ നൽകുന്നുണ്ട്.

യുഎഇയില്‍ അവസരം; 32 കമ്പനികളില്‍ 1000ത്തിലധികം മലയാളികളെ ആവശ്യം; നിയമനം സര്‍ക്കാര്‍ ഏജന്‍സി മുഖനേ

സെര്യൂരിറ്റി ​ഗാർഡ് അവസരം

സെക്യൂരിറ്റി സർവീസ് കമ്പനിയായ വീ വൺ ആസ്ഥാനം മന്ത്രിയുടെ നേതൃത്വത്തിലുള്ള സം​ഘം സന്ദർശിച്ചു. കേരളത്തിൽ നിന്ന് 400 സെക്യൂരിറ്റി ഗാർഡുകളെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച് കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി. ദുബായിലെ ട്രാൻസ് വേൾഡ് കമ്പനി , കനേഡിയൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ, സുലേഖ ഹോസ്പിറ്റൽ തുടങ്ങിയ സ്ഥാപനങ്ങളിൽ തൊഴിലവസരമവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിട്ടുണ്ട്.

നിലവിൽ ലഭ്യമായ ഒഴിവുകൾ

ഒഡിഇപിസി വഴി നിയമനം ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാവുന്ന നിരവധി ഒഴിവുകളുമുണ്ട്. അവ പരിശോധിക്കാം.

1. യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് ഡ്രാഫ്റ്റ്സ്മാൻ-ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ ഒഴിവിലേക്ക് ഒഡിഇപിസി വഴി നിയമനം നടക്കുന്നുണ്ട്. ഐടിഐ, പ്ലസ്ടു/ ഡിപ്ലോമ യോ​ഗ്യതയുള്ള 5 വർഷ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഓട്ടോകാഡ്, ഡ്രാഫ്റ്റിംഗ് ടൂൾസ്, എംഎസ് ഓഫീസ് എന്നിവയിൽ വിപുലമായ ആവശ്യമാണ്. താൽപ്പര്യമുള്ളവർ പുതുക്കിയ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ recruitodepc.in എന്ന ഇമെയിലിലേക്ക് അയക്കണം. 2023 സെപ്റ്റംബർ 12 നാണ് അവസാന തീയതി.

2. സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിതാ നഴ്സുമാരുടെ നിയമനം ഒഡിഇപിസി വഴി നടക്കുന്നുണ്ട്. കുറഞ്ഞത് 1 വർഷത്തെ അനുഭവപരിചയമുള്ള ‌ബിഎസ്‌സി നഴ്‌സിം​ഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. 8 മണിക്കൂറായിരിക്കും ജോലി സമയം. വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷൂറൻസ്, താമസ സൗകര്യം എന്നിവ ലഭിക്കും.

താൽപര്യമുള്ളവർ ഫോട്ടോ ഒട്ടിച്ച ബയോഡാറ്റ, കുറഞ്ഞത് 6 മാസത്തെ കാലാവധിയുള്ള പാസ്പോർട്ട്, വെളുത്ത പശ്ചാത്തലത്തിലുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബിരുദ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാർ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം gccodepc.in എന്ന ഇമെയിലിലേക്ക് അപേക്ഷിക്കണം. സബ്ജക്ട് ലൈനിൽ "Recruitment of Staff Nurses to Ministry of Health, Saudi Arabia" എന്ന് രേഖപ്പെടുത്തണം ‌. അവസാന തീയതി 2023 സെപ്റ്റംബർ 22.

3. യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് ഇലക്ട്രിക്കൽ എൻജിനയർ തസ്തികയിലേക്ക് ജോലി ഒഴിവുണ്ട്. ഇല്ക്ട്രിക്കൽ എൻജിനീയറിം​ഗിൽ ബിരുദം, ഓട്ടോകാഡ് സിസ്റ്റങ്ങളിൽ പരിചയം. ഇടിഎപി, എജിഔ32, ഡയലക്സ് തുടങ്ങിയ സോഫ്‌റ്റ്‌വെയറുകളിൽ പ്രാവീണ്യം, 5 വർഷത്തോ ജോലി പരിചയം എന്നിവ ആവശ്യമാണ്.

താൽപര്യമുള്ളവർ പുതുക്കിയ ബയോഡാറ്റ, യോഗ്യത, ജോലി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ recruitodepc.in എന്ന ഇമെയിലിലേക്ക് അയക്കണം. അവസാന തീയതി 2023 സെപ്റ്റംബർ 12. "Recruitment of Engineer- Electrical" എന്ന് സബ്ജക്ട് ലൈനിൽ രേഖപ്പെടുത്തണം.

4. ഏകദേശം 56,600 രൂപ മാസ ശമ്പളത്തിൽ ഹെവി ബസ് ഡ്രൈവർ തസ്തികയിലേക്കും ഒഴിവുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 7 ആണ്. ഫിറ്റ്നസ് ഉള്ളവരായിരിക്കണം അപേക്ഷകർ. വലിയ ശസ്ത്രക്രിയകൾ അല്ലെങ്കിൽ വൈകല്യങ്ങൾ, അമിതഭാരം, ദൃശ്യമായ ടാറ്റൂ, ഒടിഞ്ഞ പല്ലുകൾ, മുഖത്ത് മുറിവുകൾ, ഉയരം, കാഴ്ച, കേൾവി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ ഉണ്ടാകരുത്.

ദുബായിൽ 4 വർഷം ബസ് ഓടിച്ചുള്ള പരിചയം ആവശ്യമാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റയും യുഎഇ ലൈസൻസും recruitodepc.in എന്ന ഇമെയിലിലേക്ക് അയക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X