വിദേശത്തേക്ക് തൊഴിൽ തേടി പോകുന്നവരിൽ ഭൂരിഭാഗവും സ്വകാര്യ കമ്പനികളെയാണ് ആശ്രയിക്കുന്നത്. മികച്ച സമ്പദ്‍വ്യവസ്ഥയുള്ള ഗൾഫ് രാജ്യങ്ങളിലെ വിവിധ സ്വകാര്യ കമ്പനികളിൽ നിരവധി മലയാളികളാണ് ജോലി ചെയ്യുന്നത്. അക്കൗണ്ടിംഗ്, അഡ്മിനിസ്ട്രേഷൻ, കൺസ്ട്രക്ഷൻ, ഹെൽത്ത്കെയർ, ഓട്ടോമോട്ടീവ് തുടങ്ങി വൈദഗ്ധ്യം ആവശ്യമുള്ളതും അല്ലാത്തതുമായ മേഖലകളിൽ മലയാളി സാന്നിധ്യമുണ്ട്. പുതിയ അവസരങ്ങളെ തേടുന്നവരാണെങ്കിൽ സ്വകാര്യ മേഖലയിലെ ഒഴിവുകളെ പരിഗണിക്കാവുന്നതാണ്. യുഎഇയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ബിരുദധാരികൾക്ക് നൽകുന്ന തൊഴിലവസരങ്ങൾ നോക്കാം.
റിസപ്ഷനിസ്റ്റ്
യുഎഇയിൽ 60 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ജെഎംസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് റിസപ്ഷനിസ്റ്റിന്റെ ഒഴിവുണ്ട്. ഗുണമേന്മയുള്ള ഉപഭോക്തൃ സേവനം നൽകുന്നതിനായി സ്കൂൾ പാഠ്യപദ്ധതി, പ്രവേശന നടപടിക്രമം, ടൂറുകളുടെ ബുക്കിംഗ്, ടൂർ വിവരങ്ങൾ, അഡ്മിനിസ്ട്രേഷൻ, ഘടന മുതലായവ വിവരങ്ങൾ ആവശ്യക്കാർക്ക് നൽകുകയാണ് റിസപ്ഷനിസ്റ്റിന്റെ പ്രാഥമിക ജോലി. പുതിയ പ്രവേശനങ്ങൾക്കുള്ള പിന്തുണ, ഓപ്പൺ സീറ്റുകളുള്ള മറ്റ് ജെംസ് സ്കൂളുകളിലേക്ക് ഒഴിവുകൾ നികത്തൽ, ആവശ്യമുള്ളിടത്തെല്ലാം സ്കൂൾ ടൂറുകൾ തുടങ്ങിയ ഉത്തരവാദിത്വങ്ങൾ റിസപ്ഷനിസ്റ്റ് പുലർത്തണം.

ഉദ്യോഗാര്‍ഥിക്ക് ബിരുദം നിര്‍ബന്ധമാണ്. എംഎസ് ഓഫീസ് പരിചയം, 2-3 വര്‍ഷം ഹോസപ്റ്റിലിറ്റി സെക്ടറില്‍ റിസപ്ഷനിസ്റ്റായുള്ള പരിചയം, ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനുമുള്ള കഴിവ് എന്നിവ വേണം. അപേക്ഷകര്‍ക്ക് മികച്ച സംഘാടന ശേഷി, മള്‍ട്ടി ടാക്‌സ് സ്‌കില്‍ എന്നിവയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അബുദാബിയിലെ സ്കൂളിലേക്കാണ് നിയമനം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 ആണ്. വിശദവിവരത്തിനും അപേക്ഷയ്ക്കും ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
അക്കൗണ്ട്സ് ഓഫീസർ
യുഎഇയിലെ അജ്മാനിലുള്ള അൽദാർ എഡ്യുക്കേഷൻ കമ്പനി അക്കൗണ്ട്സ് ഓഫീസറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നുണ്ട്. കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും കമ്പനി പ്രവർത്തിപ്പിക്കുന്നതുമായ സ്കൂളുകളുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണ് അക്കൗണ്ട് അസിസ്റ്റന്റിനെ ഉത്തരവാദിത്വം. കൃത്യമായ സാമ്പത്തിക രേഖകൾ സൂക്ഷിക്കുക, പെറ്റി കാഷ് കൈകാര്യം ചെയ്യുക എന്നിവ ജോലിയുടെ ഭാഗമായുള്ള ഉത്തരവാദിത്വങ്ങളാണ്.
അക്കൗണ്ടിംഗില്‍ ബിരുദവും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയും ആവശ്യമാണ്. അജമാനിലെ മുഷരീഫ് ബോയിസ് സ്കൂൾ ഫോർ ബേസിക് എഡ്യുക്കേഷൻ സി1 സ്ഥാപനത്തിലേക്കാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ നവംബർ നാലിന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷകൾക്കുമായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
ക്യാഷര്‍
യുഎഇയിലെ അടിസ്ഥാന സൗകര്യവികസനത്തിൽ സംഭാവനകൾ നൽകുന്ന അൽ നബൂദ കൺസ്ട്രക്ഷൻ ഗ്രൂപ്പ് ക്യാഷർ തസ്തികയിലേക്ക് ജോലിക്ക് ആളെ തിരയുന്നുണ്ട്. പാം ജുമൈറ, ബിസിനസ് ബേ തുടങ്ങിയ ഐക്കണിക് ലാൻഡ്‌മാർക്കുകൾ മുതൽ ദുബായ് വാട്ടർ കനാൽ, എക്‌സ്‌പോ 2020 സൈറ്റ് തുടങ്ങിയ നിർണായക പദ്ധതികൾ നടപ്പിലാക്കിയ കമ്പനിയാണ് അൽ നബൂദ കൺസ്ട്രക്ഷൻ ഗ്രൂപ്പ്. എല്ലാ പണമിടപാടുകള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിനും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ബാങ്കിലേക്ക് പണം സമയബന്ധിതമായി നിക്ഷേപിക്കുന്നതുമാണ് ജോലിയുടെ കർത്തവ്യം.
ചെക്ക് പണം എന്നിവ കൈകാര്യം ചെയ്യല്‍, ക്യാഷ് അഡ്വാന്‍സിന്റെ കണക്കകള്‍ സൂക്ഷിക്കല്‍ തുടങ്ങിയ പ്രവർത്തികളും ക്യാഷറുടെ ഉത്തരവാദിത്വമാണ്. അക്കൗണ്ടിംഗ്/ ഫിനാന്‍സ് എന്നിവയിലെ ബിരുദമാണ് കാഷ്യര്‍ ജോലിക്ക് ആവശ്യം. 3 വര്‍ഷത്തെ ജോലി പരിചയവും മികച്ച ഇംഗ്ലീഷ് ഉച്ചാരണവും ഉദ്യോഗാർഥിക്ക് വേണം അറബി അറിയുന്നത് അധിക യോഗ്യതയായി കണക്കാക്കും. കമ്പ്യൂട്ടര്‍ പരിചണം, കണക്കുകളിലെ തെറ്റ് കണ്ടുപിടിക്കാനുള്ള കഴിവ് എന്നിവയും ആവശ്യമാണ്. അബുദാബിയിലാണ് നിയമനം. ജോലി വിശദാംശങ്ങൾക്ക് ഈ ലിങ്ക് സന്ദർശിക്കണം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications