വാഷിംഗ്ടണ്‍: ജോ ബൈഡന് പ്രസിഡന്റായാല്‍ ഇന്ത്യന്‍ സമ്പദ് ഘടനയെ കാത്തിരിക്കുന്നത് ഗുണകരമായ നേട്ടങ്ങള്‍. സാമ്പത്തികമായ നേട്ടങ്ങള്‍ ട്രംപിന്റെ ഭരണത്തില്‍ ഇന്ത്യക്ക് ലഭിച്ചിരുന്നില്ല. പ്രധാന കാരണം താരിഫുകളായിരുന്നു. എന്നാല്‍ താരിഫുകള്‍ ബൈഡന്റെ കാലത്ത് ഉണ്ടാവില്ല എന്ന സൂചനകളാണ് ലഭിക്കുന്നത്. ആപ്പിള്‍, ഫേസ്ബുക്ക്, ആമസോണ്‍, എന്നിവ ഇന്ത്യയില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാത്തത് ഡിജിറ്റല്‍ ഇക്കോണമിയുടെ ശക്തിയില്ലായ്മാണ്. എന്നാല്‍ ഡിജിറ്റല്‍ മേഖല വളരുന്നുണ്ട്. അതിനെ സഹായിക്കാന്‍ ബൈഡന്റെ വരവ് സഹായിച്ചു. നേരത്തെ ട്രംപ് ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ 14 ശതമാനം നികുതി എര്‍പ്പെടുത്തിയിരുന്നു. സ്റ്റീലിനും അലുമീനിയത്തിനും അടക്കമായിരുന്നു ഇത്.

ഇന്ത്യ പകരം വാഷിംഗ്ടണ്‍ ആപ്പിളിനും കാലിഫോര്‍ണിയ ബദാമിനും നികുതി കൂട്ടിയിരുന്നു. എന്നാല്‍ ട്രംപ് ഇന്ത്യയെ ഫ്രണ്ടെന്ന് വിശേഷിപ്പിച്ചിട്ടും വാണിജ്യ മേഖലയില്‍ യാതൊരു സഹായവും ലഭിച്ചിരുന്നില്ല. 34 ബില്യണിന്റെ ഇറക്കുമതിയാണ് യുഎസ്സിന് കഴിഞ്ഞ മാസം ഇന്ത്യയില്‍ നിന്ന് ലഭിച്ചത്. ഇന്ത്യന്‍ ജനത 43 ശതമാനത്തോളം അമേരിക്കന്‍ ഉല്‍പ്പന്നങ്ങളില്‍ യുഎസ് ഉല്‍പ്പന്നങ്ങളിലും യാത്രകൡും മറ്റ് സേവനങ്ങളിലുമായി ചെലവിടുന്നുണ്ട്. എന്നാല്‍ ഇന്ത്യയോട് നല്ല സമീപനം ട്രംപില്‍ നിന്നുണ്ടാവാതിരുന്നത് അവര്‍ക്കും ഇന്ത്യക്കും ഒരുപോലെയുള്ള സാധ്യതകളെയാണ് ഇല്ലാതാക്കുന്നത്.
മോദി സര്‍ക്കാര്‍ ബൈഡന് ഭരണകൂടവുമായി കൂടുതല്‍ അടുക്കാനാണ് സാധ്യത. കണ്‍സ്യൂമര്‍ ആപ്പ് അടക്കമുള്ളവയില്‍ യുഎസ്സിന്റെ സഹായം ഇന്ത്യ ആവശ്യപ്പെടും. ഈ സമയം തന്നെ ട്രംപിന്റെ താരിഫ് വര്‍ധവും ബൈഡന് പിന്‍വലിക്കും. ഓരോ രാജ്യങ്ങളെയും വാണിജ്യ മേഖലയില്‍ ശക്തിപ്പെടുത്തുന്നതിനുള്ള ജനറലൈസ്ഡ് സിസ്റ്റത്തിലേക്ക് ഇന്ത്യക്ക് വീണ്ടും പ്രവേശനം ലഭിക്കും. നേരത്തെ ഈ ജിഎസ്പി പ്രവേശനം ട്രംപ് എടുത്ത് കളഞ്ഞിരുന്നു. ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോണമിയുടെ ചില ഭാഗങ്ങള്‍ യുഎസ് കമ്പനികളാണ് നിയന്ത്രിക്കുന്നത്. ഗൂഗിള്‍പേയും ഫോണ്‍ പേയും മൊബൈല്‍ പേമെന്റില്‍ മുന്നിലുണ്ട്.
ടെക് മാര്‍ക്കറ്റിന്റെ കാര്യത്തില്‍ മോദി സര്‍ക്കാരിന് ഇപ്പോഴും വലിയ പിടിയില്ല. അത് ദുരുപയോഗം ചെയ്യുമെന്ന് മാത്രമാണ് അവര്‍ കരുതുന്നത്. യൂറോപ്പ് പക്ഷേ സിലിക്കണ്‍ വാലിയെ ഉപയോഗിക്കാന്‍ റെഡിയായി നില്‍ക്കുകയാണ്. പക്ഷേ ഇന്ത്യ മാത്രമാണ് യുഎസ്സിന് മുന്നിലുള്ള ജനസംഖ്യ ആനുപാതം പ്രകാരം കരുത്തുള്ള മാര്‍ക്കറ്റ്. ചൈനയില്‍ തദ്ദേശ കമ്പനികള്‍ക്ക് മാത്രമാണ് ഇത്തരമൊരു മാര്‍ക്കറ്റ് വികസിപ്പിക്കാന്‍ അനുവാദമുള്ളത്. അതുകൊണ്ട് യുഎസ്സിനുള്ള ഓപ്ഷന് ഇന്ത്യയാണ്. അതേസമയം മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്ഫോം ഇത്തരം ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ മോദിയുടെ ആത്മനിര്‍ഭര്‍ പദ്ധതി യുഎസ്സിനാണ് ഗുണം ചെയ്യുന്നത്. പ്രാദേശിക നിര്‍മാണ യൂണിറ്റുകളുമായി ചേര്‍ന്നുള്ള സഹകരണവും പ്രതീക്ഷിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
