മുതിർന്ന പൗരന്മാർക്കായുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ ചേരുന്നതിനുള്ള കാലാവധി നീട്ടി. മുതിർന്ന പൗരന്മാർക്കായി എസ്‌ബിഐ 'വീ കെയർ' സീനിയർ സിറ്റിസൺസ് ടേം ഡെപ്പോസിറ്റ് സ്കീം മെയ് മാസത്തിലാണ് ബാങ്ക് പ്രഖ്യാപിച്ചത്. നിലവിലെ പലിശ നിരക്ക് കുറയുന്ന സാഹചര്യത്തിൽ മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശനിരക്ക് നൽകുന്നതിനാണ് പദ്ധതി ആരംഭിച്ചത്. മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക എഫ്ഡി പദ്ധതി വർഷാവസാനം വരെ ലഭ്യമാകും. സെപ്റ്റംബർ 30 വരെ ഈ പദ്ധതിയ്ക്ക് സാധുതയുള്ളതായാണ് ബാങ്ക് നേരത്തെ അറിയിച്ചിരുന്നത്.
എസ്‌ബിഐ വീ കെയർ ഡിപ്പോസിറ്റ്
റീട്ടെയിൽ ടിഡി സെഗ്‌മെന്റിൽ അവതരിപ്പിച്ച മുതിർന്ന പൗരന്മാർക്കായുള്ള പദ്ധതിയാണ് എസ്‌ബിഐ വീ കെയർ ഡിപ്പോസിറ്റ്. വീ കെയർ നിക്ഷേപ പദ്ധതി 2020 ഡിസംബർ 31 വരെയാണ് നീട്ടിയിരിക്കുന്നതെന്ന് എസ്‌ബിഐ വെബ്‌സൈറ്റിൽ വ്യക്തമാക്കി. മുതിർന്ന പൗരന്മാർക്കായുള്ള എസ്‌ബിഐ സ്പെഷ്യൽ എഫ്ഡി സ്കീം പുതിയ നിക്ഷേപത്തിലും കാലാവധി അവസാനിച്ച നിക്ഷേപങ്ങളുടെ പുതുക്കലിലും ലഭ്യമാണ്.
സെപ്റ്റംബർ 10 മുതൽ പലിശ കുറയും
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ, തിരഞ്ഞെടുത്ത മെച്യുരിറ്റികളിലെ സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്ക് വീണ്ടും കുറച്ചു. പുതിയ നിരക്കുകൾ സെപ്റ്റംബർ 10 മുതൽ പ്രാബല്യത്തിൽ വന്നു. എഫ്ഡികളുടെ പലിശ നിരക്ക് ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലാവധിയിൽ 20 ബേസിസ് പോയിൻറുകൾ (ബിപിഎസ്) കുറച്ചിട്ടുണ്ട്. ഏറ്റവും പുതിയ പുനരവലോകനത്തിനുശേഷം ഈ നിക്ഷേപങ്ങൾ സാധാരണ ഉപഭോക്താക്കൾക്ക് 4.9 ശതമാനവും മുതിർന്ന പൗരന്മാർക്ക് 5.4 ശതമാനവും പലിശനിരക്ക് നൽകും.
മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ നിരക്ക്
വീ കെയർ ഡിപ്പോസിറ്റിലൂടെ മുതിർന്ന പൗരന്മാർക്ക് എസ്‌ബിഐ പൊതുജനങ്ങൾക്ക് ബാധകമായ നിരക്കിനേക്കാൾ 80 ബേസിസ് പോയിൻറ് അധിക പലിശനിരക്ക് നൽകും. ഏറ്റവും പുതിയ പുനരവലോകനത്തിനുശേഷം, എസ്‌ബിഐ പൊതുജനങ്ങൾക്ക് അഞ്ച് വർഷത്തെ എഫ്ഡിയിൽ 5.4 ശതമാനം പലിശനിരക്ക് നൽകുന്നു. ഒരു മുതിർന്ന പൗരൻ സ്പെഷ്യൽ എഫ്ഡി സ്കീമിന് കീഴിൽ ഒരു സ്ഥിര നിക്ഷേപം നടത്തുകയാണെങ്കിൽ, എഫ്ഡിക്ക് ബാധകമായ പലിശ നിരക്ക് 6.20% ആയിരിക്കും.
നേരത്തെ പിൻവലിച്ചാൽ
അധിക പലിശ അതായത് മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക സ്കീമിന് കീഴിലുള്ള 30 ബിപിഎസ് നിക്ഷേപങ്ങൾ നേരത്തേ പിൻവലിക്കുകയാണെങ്കിൽ നൽകില്ല. അതിനാൽ, സ്കീമിന് കീഴിൽ ഒരു എഫ്ഡി നേരത്തേ പിൻവലിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ സ്ഥിര നിക്ഷേപത്തിന് 5.9% പലിശ മാത്രമേ ലഭിക്കൂ. അതായത് സാധാരണ ഉപഭോക്താക്കളെക്കാൾ 50 ബിപിഎസ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
