ഓഹരി വിപണിയിൽ നിന്നും മികച്ച നേട്ടമുണ്ടാക്കാൻ കൃത്യമായ ആസൂത്രണം അത്യാവശ്യമാണ്. വിപണിയുടെ വികാരത്തെ കൃത്യമായി മനസിലാക്കുകയും അതിനനുസരിച്ച് നിക്ഷേപം ക്രമീകരിക്കുകയും വേണം. ജയപ്രകാശ് അസോസിയേറ്റ്സിന്‍റെ അനുബന്ധ സ്ഥാപനമായ ജയപ്രകാശ് പവർ വെഞ്ച്വേഴ്‌സ് ഓഹരികൾ കഴിഞ്ഞ കുറച്ചു നാളുകളായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ജൂലൈയിലെ ആദ്യ ആറ് വ്യാപാര സെഷനുകളിൽ ജെപി പവർ ഓഹരികൾ 25 ശതമാനം ഉയർന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 74 ശതമാനത്തിലധികം ഉയർന്നു. ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
കുതിപ്പിന് കാരണം
കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന്‍റെ ഭാഗമായി ജയ്പ്രകാശ് അസോസിയേറ്റ്സ് കമ്പനിയുടെ ആസ്തികൾ ലേലത്തിന് വെച്ചിരിക്കുകയാണ്. ഇതിൽ രാജ്യത്തെ അരഡസനോളം വൻകിട ബിസിനസ് ഗ്രൂപ്പുകൾ വാശിയോടെ പങ്കെടുന്നത്. ഇതാണ് ഓഹരിയുടെ കുതിപ്പിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഡാൽമിയ ഭാരത്, വേദാന്ത ലിമിറ്റഡ്, ജിൻഡാൽ പവർ, പിഎൻസി ഇൻഫ്രാടെക്, അദാനി ഗ്രൂപ്പ് എന്നിവരെയാണ് ജെപി ഗ്രൂപ്പിന്റെ കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ ലേലത്തിന്റെ അന്തിമ ഘട്ടത്തിലേക്ക് ക്രെഡിറ്റേഴ്സ് കമ്മിറ്റി (CoC) തെരഞ്ഞെടുത്തിരിക്കുന്നത്.

ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് അനുസരിച്ച്, ജെപി അസോസിയേറ്റ്‌സിനായി അദാനി ഗ്രൂപ്പിന്റെ ബിഡ് 12,500 കോടി രൂപയാണ്. അതുപോലെ 13,600 കോടി രൂപയാണ് വേദാന്ത ഗ്രൂപ്പ് വാഗ്ദാനം ചെയ്തിട്ടുള്ളത്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 23.20 രൂപ നിരക്കിലാണ് നിലവിൽ ജെപി പവർ ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 23.8 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 28.9 ശതമാനമാണ് ഒരുമാസത്തെ മുന്നേറ്റം. ഈ സാമ്പത്തിക വർഷം ഇതുവരെ ജെപി പവർ 67.3 ശതമാനം നേട്ടമുണ്ടാക്കി. 23.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. അതേസമയം 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില 12.35 രൂപ ആണ്.
2008 ജനുവരിയിൽ രജിസ്റ്റർ ചെയ്ത എക്കാലത്തെയും ഉയർന്ന വിലയായ 143.40 രൂപയെ അപേക്ഷിച്ച് 84 ശതമാനം കുത്തനെയുള്ള ഇടിവിലാണ് ഓഹരിയുടെ വ്യാപാരം ഇപ്പോൾ പുരോഗമിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. സാങ്കേതികമായി, കൌണ്ടർ 5-ദിവസം, 20-ദിവസം, 50-ദിവസം, 100-ദിവസം, 200-ദിവസത്തെ മൂവിംഗ് ആവറേജുകളേക്കാൾ ഉയർന്നാണ് വ്യാപാരം നടത്തുന്നത്.
ജെ പി പവർ ഫിനാൻഷ്യൽസ്
വരുമാനം കുറഞ്ഞതിനാൽ 2025 മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 73 ശതമാനത്തിലധികം കുറഞ്ഞ് 155.67 കോടിയായി. കഴിഞ്ഞ 2023-24 സാമ്പത്തിക വർഷത്തെ ജനുവരി-മാർച്ച് കാലയളവിൽ കമ്പനിയുടെ അറ്റാദായം 588.79 കോടിയായിരുന്നുവെന്ന് എക്സ്ചേഞ്ച് ഫയലിംഗിൽ കമ്പനി അറിയിച്ചു. കമ്പനിയുടെ മൊത്തം വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1,863.63 കോടിയിൽ നിന്ന് 1,366.67 കോടിയായി കുറഞ്ഞു.
2009-ൽ ലയനം
1994 ഡിസംബർ 21 ന് ഹിമാചൽ പ്രദേശിലാണ് കമ്പനി സ്ഥാപിതമായത്. ആദ്യം ജയ്പ്രകാശ് ഹൈഡ്രോ-പവർ ലിമിറ്റഡ് എന്ന പേരിലായിരുന്നു ഇത്. പിന്നീട്, 2009 നവംബർ 20 ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ജയ്പ്രകാശ് പവർ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് എന്ന പേരിൽ ജെപി ഗ്രൂപ്പിന്‍റെ മറ്റൊരു കമ്പനിയെ ജയ്പ്രകാശ് ഹൈഡ്രോ-പവർ ലിമിറ്റഡുമായി ലയിപ്പിച്ചു. തുടർന്ന്, കമ്പനിയുടെ പേര് ജയ്പ്രകാശ് പവർ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് എന്ന് മാറ്റി.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
