ഡിഐഐ നിക്ഷേപം 1.17 ലക്ഷം കോടി, കുതിപ്പ് 62 ശതമാനം വരെ, നിക്ഷേപകരുടെ മനം നിറച്ച 3 ഓഹരികൾ

2025 ഏപ്രിൽ മാസം 18,063 കോടി രൂപയുടെ ഓഹരികളാണ് മ്യൂച്വൽ ഫണ്ടുകൾ (എംഎഫ്) ഉൾപ്പെടുന്ന ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) വാങ്ങിയത്. മെയ് മാസമാകുമ്പോഴേക്കും അത് 55,411 കോടിയായി കുതിച്ചുയർന്നു. 43496 കോടി രൂപയാണ് ജൂൺ മാസത്തിൽ ആഭ്യന്തര സ്ഥാപന നിക്ഷേപകർ വാങ്ങിക്കൂട്ടിയ ഓഹരിയുടെ വില. അതായത് 2026 സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ ഏകദേശം 1,16,970 കോടി രൂപയുടെ ഓഹരി നിക്ഷേപം. ഇന്ത്യൻ ഓഹരി വിപണിയുടെ കുതിപ്പിന് ഈ നിക്ഷേപം വലിയ പിന്തുണ നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ജൂൺ പാദത്തിൽ ഡിഐഐകൾ വൻതോതിൽ നിക്ഷേപം നടത്തിയ മൂന്ന് ഓഹരികളെക്കുറിച്ച് നമുക്ക് വിശദമായി അറിയാം.

1. വിശാൽ മെഗാ മാർട്ട് ലിമിറ്റഡ്

നിത്യോപയോഗ സാധനങ്ങൾ മുതൽ വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് എന്നിവ വരെയുള്ള നിരവധി ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഒരു ഹൈപ്പർമാർക്കറ്റ് ശൃംഖലയാണ് വിശാൽ മെഗാ മാർട്ട് ലിമിറ്റഡ്.
എൻഎസ്ഇയിൽ 136.43 രൂപ എന്ന നിരക്കിലാണ് വിശാൽ മെഗാ മാർട്ട് ലിമിറ്റഡ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ 29 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു.

ഡിഐഐ നിക്ഷേപം 1.17 ലക്ഷം കോടി, കുതിപ്പ് 62 ശതമാനം വരെ, നിക്ഷേപകരുടെ മനം നിറച്ച 3 ഓഹരികൾ

ഓഹരി പങ്കാളിത്തം

വിശാൽ മെഗാ മാർക്കറ്റിലെ ഡിഐഐ ഹോൾഡിംഗ് ജൂൺ പാദത്തിൽ 15.1 ശതമാനം വർദ്ധിച്ചു. അതോടെ മൊത്തം ഡിഐഐ ഹോൾഡിംഗ് 27.3 ശതമാനമായി. കമ്പനിയുടെ പ്രൊമോട്ടർമാരിൽ നിന്നാണ് ഡിഐഐകൾ ഈ ഓഹരി വാങ്ങിയത്. കൂടുതൽ സ്റ്റോറുകൾ കൂട്ടിച്ചേർത്ത് ഹൈപ്പർമാർക്കറ്റ് മേഖലയിൽ വിശാൽ മെഗാ മാർട്ട് നേടുന്ന മുന്നേറ്റമാണ് കൂടുതൽ ഓഹരികൾ വാങ്ങാൻ ഡിഐഐ-കളെ പ്രേരിപ്പിച്ചത്. 2025 സാമ്പത്തിക വർഷത്തിൽ, വിവിധ നഗരങ്ങളിലായി ഏകദേശം 90 സ്റ്റോറുകളാണ് കമ്പനി തുറന്നത്.

വിശാൽ മെഗാ മാർട്ടിന് 26 സ്വന്തം ബ്രാൻഡുകളുടെ പോർട്ട്‌ഫോളിയോയുണ്ട്. ഈ ബ്രാൻഡുകളിൽ നിന്നുള്ള വിൽപ്പന തുടർച്ചയായി വളർന്നു കൊണ്ടിരിക്കുന്നു. 2025 സാമ്പത്തിക വർഷത്തിൽ, ഈ ബ്രാൻഡുകളിൽ നിന്നുള്ള വിൽപ്പന 2024 സാമ്പത്തിക വർഷത്തിലെ 6,399 കോടിയിൽ നിന്ന് 7,839 കോടിയായി ഉയർന്നു. 2025 സാമ്പത്തിക വർഷത്തിൽ സ്ഥാപനം സൃഷ്ടിച്ച മൊത്തം വിൽപ്പനയുടെ 73.1% ഈ സ്വന്തം ബ്രാൻഡുകൾ സംഭാവന ചെയ്തു. ഈ കുതിപ്പും ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ നിക്ഷേപത്തിൽ നിർണ്ണായകമായി.

* എച്ച്ഡിഎഫ്‌സി ബിസിനസ് സൈക്കിൾ ഫണ്ടിന് 5.92% ഓഹരി പങ്കാളിത്തമുണ്ട്.
* എസ്‌ബി‌ഐ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ടിന് 4.49% ഓഹരിയുണ്ട്.
* കൊട്ടക് പയനിയർ ഫണ്ടിന് 3.79% ഓഹരികളുണ്ട്.

2. മാരത്തൺ നെക്സ്റ്റ്ജെൻ റിയാലിറ്റി ലിമിറ്റഡ്

മാരത്തൺ നെക്സ്റ്റ്‌ജെൻ റിയൽറ്റി ലിമിറ്റഡ് 1978-ൽ സ്ഥാപിതമായ സ്ഥാപനമാണ്. വാണിജ്യ, റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകളുടെ നിർമ്മാണം, വികസനം, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു. എൻഎസ്ഇയിൽ 657.95 രൂപ എന്ന നിരക്കിലാണ് മാരത്തൺ നെക്സ്റ്റ്ജെൻ ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ 11.07 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു.

ഓഹരി പങ്കാളിത്തം

2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ കമ്പനിയിലെ ഡിഐഐ പങ്കാളിത്തം 14.23 ശതമാനം വർദ്ധിച്ച് 16.66 ശതമാനമാണ്. മാരത്തൺ നെക്സ്റ്റ്ജെൻ റിയാലിറ്റഡിമിന്‍റെ വരാനിരിക്കുന്ന പ്രൊജക്ടുകൾ മുന്നിൽ കണ്ടാണ് ഓഹരിയിൽ ഡിഐഐകൾ കോടികളിറക്കിയത്. അതോടൊപ്പം ഓഹരിയുടെ മൂല്യനിർണ്ണയം താരതമ്യേന ആകർഷകമായി തോന്നുന്നു. കാരണം ഇത് 24x പിഇയിൽ വ്യാപാരം ചെയ്യുന്നു. ഇത് വ്യവസായ ശരാശരി പിഇ ആയ 41.4x നേക്കാൾ കുറവാണ്.

* 9.49% ഓഹരി ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ടിന്‍റെ കയ്യിലാണ്.
* ബയോയന്‍റ് ഓപ്പർച്യുണിറ്റീസ് സ്ട്രാറ്റജിക്ക് 2 ശതമാനം ഓഹരിയുണ്ട്.
* സാംകോ സ്പെഷ്യൽ ഓപ്പർച്യുണിറ്റീസ് ഫണ്ടിന് 1.64% ഓഹരികളുണ്ട്.

3. ആർ‌ബി‌എൽ ബാങ്ക് ലിമിറ്റഡ്

ആർ‌ബി‌എൽ ബാങ്ക് ലിമിറ്റഡ് ഇന്ത്യയിലെ ഒരു സ്വകാര്യ മേഖലയിലെ ബാങ്കാണ് . 1943 ൽ സ്ഥാപിതമായി. എൻഎസ്ഇയിൽ 256 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 62 ശതമാനം വളർച്ചയാണ് ബാങ്ക് ഓഹരി നേടിയത്.

ഓഹരി പങ്കാളിത്തം

2026 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ ഡിഐഐകൾ ആർബിഎൽ ബാങ്കിലെ തങ്ങളുടെ ഓഹരികൾ 13.58 ശതമാനം വർദ്ധിച്ചു. അതോടെ ഓഹരി പങ്കാളിത്തം 34.37 ശതമാനമായി. ഈ പാദത്തിൽ സ്വകാര്യമേഖല ബാങ്കിന്റെ മികച്ച പ്രകടനമായിരിക്കാം ഡിഐഐകളുടെ നിക്ഷേപത്തിലെ ഈ വർധനവിന് കാരണം.

* ക്വാണ്ട് മ്യൂച്വൽ ഫണ്ടിന് 6.64% ഓഹരിയുണ്ട്
* നിപ്പോൺ ലൈഫ് ഇന്ത്യ ട്രസ്റ്റി ലിമിറ്റഡിന് 4.26% ഓഹരിയുണ്ട്.
* എസ്‌ബി‌ഐ ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ഫണ്ടിന് 3.27% ഓഹരികളുണ്ട്.

മറ്റ് ഓഹരികൾ

1. സായ് ലൈഫ് സയൻസ് ലിമിറ്റഡ് : ആഭ്യന്തര സ്ഥാപന നിക്ഷേപകർക്ക് 21.64 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
2. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് : ആകെ ഓഹരി പങ്കാളിത്തം 16.85 ശതമാനം.
3. പിഎൻബി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് : മൊത്തം ഓഹരി പങ്കാളിത്തം 37.99 ശതമാനം.
4. ബയോകോൺ ലിമിറ്റഡ് : 22.83 ശതമാനം ഓഹരിയാണ് ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ കയ്യിലുള്ളത്.
5. സാഗിലിറ്റി ഇന്ത്യ ലിമിറ്റഡ് : ഡിഐഐകളുടെ ഓഹരി പങ്കാളിത്തം 6.6 ശതമാനം വർദ്ധിച്ച് 14.07 ശതമാനമായി.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X