അടുത്തിടെ വിദേശ നിക്ഷേപകര്‍ ഏറ്റവുമധികം വാങ്ങിയ 5 സ്റ്റോക്കുകള്‍; വിറ്റഴിച്ച പട്ടികയില്‍ ജസ്റ്റ് ഡയലും!

വിദേശ നിക്ഷേപകര്‍ക്ക് എന്നും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒരു കണ്ണുണ്ട്. ഒക്ടോബര്‍ മാസം ആവാസ് ഫൈനാന്‍സിയേഴ്‌സ് (7.7 ശതമാനം), നാല്‍കോ (6.6 ശതമാനം), വോള്‍ട്ടാസ് (5.1 ശതമാനം), ക്വസ് കോര്‍പ്പ് (4.8 ശതമാനം) തുടങ്ങിയ ഒരുപിടി കമ്പനികളില്‍ വിദേശ നിക്ഷേപകര്‍ ഓഹരി പങ്കാളിത്തം കാര്യമായി വര്‍ധിപ്പിച്ചത് കാണാം. ഈ അവസരത്തില്‍ സെപ്തംബര്‍ പാദം വിദേശ നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ വാങ്ങിയതും വിറ്റതുമായ സ്റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ അറിയാം.

കാര്‍ഡ കണ്‍സ്ട്രക്ഷന്‍

കാര്‍ഡ കണ്‍സ്ട്രക്ഷന്‍

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുള്ള കാര്‍ഡ കണ്‍സ്ട്രക്ഷനില്‍ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം രണ്ടുമടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് 0.3 ശതമാനം മാത്രമായിരുന്നു കമ്പനിയിലെ വിദേശ നിക്ഷേപം. എന്നാല്‍ സെപ്തംബര്‍ പിന്നിടുമ്പോള്‍ 12.1 ശതമാനത്തിലേക്ക് വിദേശ നിക്ഷേപകരുടെ പങ്കാളിത്തം ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ മൂന്നു ത്രൈമാസപാദം തുടര്‍ച്ചായി വിദേശ നിക്ഷേപകര്‍ കാര്‍ഡ കണ്‍സ്ട്രക്ഷന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടി.

സെപ്തംബർ പാദം

ഒരുഭാഗത്ത് വിദേശ നിക്ഷേപം ഉയരുമ്പോള്‍ മറുഭാഗത്ത് പ്രമോട്ടര്‍മാര്‍ ഓഹരികള്‍ വിറ്റൊഴിയുന്ന തിരക്കിലാണ്. 2020 ഡിസംബറില്‍ 65.2 ശതമാനമുണ്ടായിരുന്ന പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം സെപ്തംബര്‍ പാദം 48 ശതമാനത്തിലേക്ക് ചുരുങ്ങി. ജൂണ്‍ മുതല്‍ക്കാണ് വിദേശ നിക്ഷേപകര്‍ക്ക് കാര്‍ഡ കണ്‍സ്ട്രക്ഷനില്‍ താത്പര്യം ഉണര്‍ന്നത്. ഏപ്രില്‍ - ജൂണ്‍ കാലഘട്ടത്തില്‍ എക്കാലത്തേയും ഉയര്‍ന്ന സാമ്പത്തിക പ്രകടനം കാഴ്ച്ചവെക്കാന്‍ കമ്പനിക്ക് സാധിച്ചു.

വെള്ളിയാഴ്ച്ച 16.70 രൂപയിലാണ് കാര്‍ഡ കണ്‍സ്ട്രക്ഷന്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 109.53 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 15.25 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

ഒലെക്ട്ര ഗ്രീന്‍ടെക്ക്

ഒലെക്ട്ര ഗ്രീന്‍ടെക്ക്

സെപ്തംബര്‍ പാദം പിന്നിടുമ്പോള്‍ ഒലെക്ട്ര ഗ്രീന്‍ടെക്കിലുള്ള വിദേശ ഓഹരി പങ്കാളിത്തം 4.8 ശതമാനത്തില്‍ നിന്നും 8.7 ശതമാനമായാണ് ഉയര്‍ന്നത്. വൈദ്യുത വാഹന രംഗത്ത് സാന്നിധ്യമറിയിക്കുന്ന ഒലെക്ട്ര ഗ്രീന്‍ടെക്ക് വിപണിയില്‍ ഏറെയധികം അറിയപ്പെടാത്ത സ്റ്റോക്കുകളില്‍ ഒന്നാണ്. ഈ വര്‍ഷം തുടര്‍ച്ചയായ മുന്നേറ്റം കമ്പനി കാഴ്ച്ചവെക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 11 മടങ്ങ് വളര്‍ച്ചയാണ് ഒലെക്ട്ര ഗ്രീന്‍ടെക്ക് കുറിക്കുന്നത്. അടുത്തിടെ കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാംഘട്ട ഫെയിം പദ്ധതിക്ക് കീഴില്‍ 100 വൈദ്യുത ബസുകള്‍ നിര്‍മിച്ചു നല്‍കാനുള്ള കരാര്‍ കമ്പനി സ്വന്തമാക്കുകയുണ്ടായി.

 
ഓഹരി വില

ഒലെക്ട്ര ഇലക്ട്രിക്കിന്റെ പ്രകടന മികവ് കണ്ടുകൊണ്ടാണ് വിദേശ നിക്ഷേപകര്‍ സ്റ്റോക്കില്‍ പണമിറക്കുന്നത്. സെപ്തംബര്‍ പാദം വാര്‍ഷികാടിസ്ഥാനത്തിലും പാദാടിസ്ഥാനത്തിലും ഉയര്‍ന്ന വില്‍പ്പന കണ്ടെത്താന്‍ കമ്പനിക്ക് കഴിഞ്ഞു. വെള്ളിയാഴ്ച്ച 840.55 രൂപയിലാണ് ഒലെക്ട്ര ഗ്രീന്‍ടെക്ക് വ്യാപാരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 912 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 64.40 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

കിരി ഇന്‍ഡസ്ട്രീസ്

കിരി ഇന്‍ഡസ്ട്രീസ്

വസ്ത്രങ്ങള്‍ക്ക് നിറം പകരുന്ന ഡൈയുടെ ഉത്പാദനത്തിലാണ് കിരി ഇന്‍ഡസ്ട്രീസ് പ്രധാനമായും ഏര്‍പ്പെടുന്നത്. സെപ്തംബര്‍ പാദം കിരി ഇന്‍ഡസ്ട്രീസില്‍ വിദേശ നിക്ഷേപകര്‍ ഓഹരി പങ്കാളിത്തം ഗൗരവമായി വര്‍ധിപ്പിച്ചു. 4.7 ശതമാനത്തില്‍ നിന്നും 35.7 ശതമാനമായാണ് വിദേശ ഓഹരി പങ്കാളിത്തം ഉയര്‍ന്നിരിക്കുന്നത്.

ഇതേസമയം, വിദേശ നിക്ഷേപകര്‍ ഒരുഭാഗത്ത് ഓഹരികള്‍ വാങ്ങിക്കൂട്ടുമ്പോള്‍ പ്രമോട്ടര്‍മാര്‍ മറുഭാഗത്ത് ഓഹരി പങ്കാളിത്തം കുറയ്ക്കുന്ന 'പ്രതിഭാസം' ഈ കമ്പനിയിലും കാണാം. വെള്ളിയാഴ്ച്ച 457.40 രൂപയിലാണ് കിരി ഇന്‍ഡസ്ട്രീസ് വ്യാപാരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 678.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 405 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

സെല്‍പ്‌മോക് ഡിസൈന്‍ ടെക്ക്

സെല്‍പ്‌മോക് ഡിസൈന്‍ ടെക്ക്

ടെക്ക് സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന ഡാറ്റ അനലിറ്റിക്‌സ്, ഡിസൈന്‍ കമ്പനിയാണ് സെല്‍പ്‌മോക് ഡിസൈന്‍ ടെക്ക്. 2015 -ല്‍ കമ്പനി സ്ഥാപിതമായി. ഐടി രംഗത്തുള്ള സെല്‍പ്‌മോക് ഡിസൈന്‍ ടെക്കിലും വിദേശ നിക്ഷേപകര്‍ കണ്ണെത്തിച്ചത് കാണാം.

സെപ്തംബര്‍ പാദം പിന്നിടുമ്പോള്‍ കമ്പനിയിലുള്ള വിദേശ ഓഹരി പങ്കാളിത്തം 4.5 ശതമാനമായി. ഇക്കാലയളവില്‍ പ്രമോട്ടര്‍മാര്‍ 2.9 ശതമാനം ഓഹരികള്‍ വിറ്റൊഴിഞ്ഞു. നിലവില്‍ കമ്പനിയുടെ 54.4 ശതമാനം ഓഹരി പങ്കാളിത്തമാണ് പ്രമോട്ടര്‍മാര്‍ കയ്യടക്കുന്നത്.

വെള്ളിയാഴ്ച്ച 388.15 രൂപയിലാണ് സെല്‍പ്‌മോക് ഡിസൈന്‍ ടെക്ക് വ്യാപാരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 513.55 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 238 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

 
ഗ്ലോബസ് സ്പിരിറ്റ്‌സ്

ഗ്ലോബസ് സ്പിരിറ്റ്‌സ്

ഇന്ത്യന്‍ നിര്‍മിത ഇന്ത്യന്‍ മദ്യം, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം എന്നിവയുടെ ഉത്പാദനത്തിലും വില്‍പ്പനയിലുമാണ് ഗ്ലോബസ് സ്പിരിറ്റ്‌സ് ഏര്‍പ്പെടുന്നത്. സെപ്തംബര്‍ പാദം ഗ്ലോബസ് സ്പിരിറ്റ്‌സില്‍ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 3.9 ശതമാനമായി വര്‍ധിച്ചു. ഒരാഴ്ച്ച മുന്‍പാണ് കമ്പനി സെപ്തംബറിലെ സാമ്പത്തിക ഫലം പുറത്തുവിട്ടത്. പിന്നാലെ കുറഞ്ഞ ശേഷി വിനിയോഗം മുന്‍നിര്‍ത്തി കമ്പനിയുടെ ഓഹരികള്‍ 5 ശതമാനത്തിലേറെ തകര്‍ച്ച രേഖപ്പെടുത്തി.

കഴിഞ്ഞ അഞ്ച് മാസം തുടര്‍ച്ചയായി മുന്നേറിയ ഗ്ലോബസ് സ്പിരിറ്റ്‌സ് ഓഹരികള്‍ 52 ആഴ്ച്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നും 20 ശതമാനം തിരുത്തല്‍ ഇപ്പോള്‍ നേരിടുന്നുണ്ട്. വെള്ളിയാഴ്ച്ച 1,150 രൂപയിലാണ് ഗ്ലോബസ് സ്പിരിറ്റ്‌സ് വ്യാപാരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,509 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 275.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

ജസ്റ്റ് ഡയല്‍

ജൂലായ് - സെപ്തംബര്‍ കാലഘട്ടത്തില്‍ വിദേശ നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ വിറ്റ സ്റ്റോക്കുകളും ചുവടെ കാണാം.

ജസ്റ്റ് ഡയല്‍

സെപ്തംബര്‍ പാദം ഇന്റര്‍നെറ്റ് ടെക്‌നോളജി കമ്പനിയായ ജസ്റ്റ് ഡയലിന്റെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ കാര്യമായി വിറ്റു. 16.6 ശതമാനത്തില്‍ നിന്നും 12.1 ശതമാനമായാണ് ജസ്റ്റ് ഡയലിലെ വിദേശ ഓഹരി പങ്കാളിത്തം കുറഞ്ഞത്. മറുഭാഗത്ത് പ്രമോട്ടര്‍മാര്‍ 16.4 ശതമാനമായി ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുകയും ചെയ്തു.

സെപ്തംബര്‍ പാദം ഡൗണ്‍ട്രെന്‍ഡിലൂടെയാണ് ജസ്റ്റ് ഡയല്‍ കടന്നുപോയത്. ഇക്കാലത്ത് 1,138 രൂപയുടെ ഉയര്‍ച്ചയില്‍ നിന്നും സ്റ്റോക്ക് താഴേക്ക് ഇറങ്ങിയിരുന്നു. വെള്ളിയാഴ്ച്ച 704.85 രൂപയിലാണ് ജസ്റ്റ് ഡയല്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,138 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 550 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

 
കിര്‍ലോസ്‌കര്‍ ഇന്‍ഡസ്ട്രീസ്

കിര്‍ലോസ്‌കര്‍ ഇന്‍ഡസ്ട്രീസ്

കഴിഞ്ഞ രണ്ടു വര്‍ഷം തുടര്‍ച്ചയായി 10 ശതമാനം ഓഹരി പങ്കാളിത്തം നിലനിര്‍ത്തിയ വിദേശ നിക്ഷേപകര്‍ കഴിഞ്ഞപാദം കിര്‍ലോസ്‌കര്‍ ഇന്‍ഡസ്ട്രീസിലുള്ള വിശ്വാസം ഉപേക്ഷിച്ചു. സെപ്തംബര്‍ പാദം കമ്പനിയിലെ 9.9 ശതമാനം ഓഹരി പങ്കാളിത്തവും ഇവര്‍ പൂര്‍ണമായി വിറ്റഴിച്ചു. ജൂലായ് - സെപ്തംബര്‍ കാലഘട്ടത്തില്‍ 1,347 കോടി രൂപയാണ് കിര്‍ലോസ്‌കര്‍ ഇന്‍ഡസ്ട്രീസ് അറ്റാദായം കുറിച്ചത്. വാര്‍ഷികാടിസ്ഥാനത്തില്‍ 79 ശതമാനം വളര്‍ച്ച ഇവിടെ കാണാം.

കിര്‍ലോസ്‌കര്‍ ഫെറസ് എന്ന അനുബന്ധ കമ്പനിയിലൂടെയാണ് കിര്‍ലോസ്‌കര്‍ ഇന്‍ഡസ്ട്രീസ് വരുമാനത്തിന്റെ 98 ശതമാനവും കണ്ടെത്തുന്നത്. വെള്ളിയാഴ്ച്ച 1,454.70 രൂപയിലാണ് കിര്‍ലോസ്‌കര്‍ ഇന്‍ഡസ്ട്രീസ് വ്യാപാരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,975 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 690 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട്

ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട്

കഴിഞ്ഞകാലങ്ങളില്‍ വിദേശ നിക്ഷേപകരുടെ പ്രിയ കമ്പനിയായിരുന്നു ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട്. ഫിഡെലിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്, ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍, ജെപി മോര്‍ഗന്‍ ഫണ്ട്‌സ്, വാന്‍ഗാര്‍ഡ് ഇന്റര്‍നാഷണല്‍, ടി റോവ് പ്രൈസ് തുടങ്ങിയ നിരവധി പ്രമുഖ വിദേശ സ്ഥാപന നിക്ഷേപകര്‍ക്ക് ശ്രീറാം ട്രാന്‍സ്‌പോര്‍ട്ടില്‍ നിക്ഷേപമുണ്ട്.

എന്നാല്‍ സെപ്തംബര്‍ പാദം കമ്പനിയിലെ വിദേശ ഓഹരി പങ്കാളിത്തത്തില്‍ 5.9 ശതമാനം കുറവ് സംഭവിച്ചു. നിലവില്‍ 53.67 ശതമാനമാണ് ശ്രീറാം ട്രാന്‍സ്‌പോര്‍ട്ടില്‍ വിദേശ നിക്ഷേപകര്‍ കയ്യടക്കുന്ന ഓഹരി പങ്കാളിത്തം.

വെള്ളിയാഴ്ച്ച 1,446.90 രൂപയിലാണ് ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് വ്യാപാരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,696.15 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 917.95 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

വിൽപ്പനക്കാരാവുന്നു

കഴിഞ്ഞ ഏതാനും മാസമായി കളത്തിന് പുറത്തിരുന്ന കളി കാണുകയാണ് വിദേശ നിക്ഷേപകര്‍. കിട്ടുന്ന അവസരങ്ങളിലെല്ലാം ഇവര്‍ ലാഭമെടുപ്പിനാണ് മുതിരുന്നത്. ഇന്ത്യയില്‍ മാത്രമല്ല, വളര്‍ന്നുവരുന്ന വിപണികളിലെല്ലാം ഇതേ തന്ത്രം ഇവര്‍ പയറ്റുന്നു.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് സാമ്പത്തിക ഉത്തേജന പദ്ധതികള്‍ പരിമിതപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറുന്നത്. ഉയര്‍ന്ന വാല്യുവേഷന്‍, ചരക്ക് വിലവര്‍ധനവ് തുടങ്ങിയ കാരണങ്ങളും വിദേശ നിക്ഷേപകര്‍ മുഖവിലയ്‌ക്കെടുക്കുന്നുണ്ട്. നവംബറില്‍ ഇതുവരെ 179 ബില്യണ്‍ രൂപയാണ് വിദേശ നിക്ഷേകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X