ഏപ്രിൽ- ജൂൺ ത്രൈമാസത്തിൽ മികച്ച വരുമാനം രേഖപ്പെടുത്തിയതോടെ കെഇസി ഇൻ്റർനാഷണൽ നാഷണൽ ഓഹരി തിങ്കളാഴ്ച ആദ്യ സെഷനിൽ തന്നെ മികച്ച നേട്ടമുണ്ടാക്കി. ഏകദേശം മൂന്ന് ശതമാനത്തോളം ഉയർച്ചയാണ് ഓഹരി നേടിയത്. എന്നാൽ പിന്നീടുള്ള സമയങ്ങളിൽ ആ മുന്നേറ്റം നിലനിർത്താൻ ഓഹരിക്ക് സാധിച്ചില്ല. ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്ലേസ്‌മെൻ്റ് വഴി 6000 കോടി രൂപ സമാഹരിക്കാനുള്ള തീരുമാനവും കെഇസി ഇൻ്റർനാഷണൽ കൈക്കൊണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
വരുമാനത്തിൽ വർധനവ്
ജൂണിൽ അവസാനിച്ച പാദത്തിൽ 87.6 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. മുൻവർഷത്തെ 42 കോടി രൂപയെ അപേക്ഷിച്ച് ഇരട്ടി. കമ്പനിയുടെ വരുമാനം 6.3 ശതമാനം വർധിച്ച് 4,512 കോടി രൂപയായി. ഇബിഐടിഡിഎ 10.6 ശതമാനം ഉയർന്ന് 270 കോടി രൂപയിലെത്തി. ഇബിഐടിഡിഎ മാർജിൻ 6 ശതമാനമായി.
ക്യുഐപി വഴി 6000 കോടി
ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്ലേസ്‌മെൻ്റ് (ക്യുഐപി), നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡി) എന്നിവയുടെ സംയോജനത്തിലൂടെ 6,000 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള പദ്ധതികളും കെഇസി ഇൻ്റർനാഷണൽ പ്രഖ്യാപിച്ചു. ഇക്വിറ്റി അല്ലെങ്കിൽ മറ്റ് ഇക്വിറ്റി അധിഷ്ഠിത ഓഹരിതൾ നൽകി ക്യുഐപി വഴി 4,500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ, ഒന്നോ അതിലധികമോ തവണകളായി സ്വകാര്യ പ്ലെയ്‌സ്‌മെൻ്റ് വഴി 1,500 കോടി രൂപയുടെ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യും.
ഈ ധനസമാഹരണ സംരംഭം അതിൻ്റെ ഷെയർഹോൾഡർമാർ അംഗീകരിച്ച മൊത്തത്തിലുള്ള കടമെടുക്കൽ പരിധിക്ക് വിധേയമാണ്. പ്രക്രിയ സുഗമമാക്കുന്നതിന്, ആവശ്യമായ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കമ്പനി ഒരു കമ്മിറ്റി രൂപീകരിച്ചു. കൂടാതെ, കെഇസി ഇൻ്റർനാഷണൽ അതിൻ്റെ കേബിൾ ബിസിനസ്സ് പുതിയതായി സൃഷ്ടിച്ച ഒരു അനുബന്ധ സ്ഥാപനത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 878.60 രൂപ എന്നതാണ് കെഇസി ഇൻ്റർനാഷണൽ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.28 ശതമാനം വളർച്ച ഓഹരി നേടി. അതേസമയം ഒരു മാസത്തിനിടെ 0.6 ശതമാനം ഓഹരി ഇടിഞ്ഞു. 40.87 ശതമാനം വളർച്ചയാണ് ആറ് മാസത്തിനിടെ ഓഹരി നേടിയത്. 2024-ൽ ഇതുവരെ 45.09 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 38.61 ശതമാനം മുന്നേറ്റമാണ് കെഇസി ഇൻ്റർനാഷണൽ ഓഹരി നേടിയത്. 968.80 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നില. 550.05 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

കെഇസി ഇന്റർനാഷണൽ ലിമിറ്റഡ്
ഇന്ത്യൻ മൾട്ടിനാഷണൽ കമ്പനിയാണ് കെഇസി ഇന്റർനാഷണൽ ലിമിറ്റഡ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇലക്ട്രിക് പവർ ട്രാൻസ്മിഷൻ ടവറുകളുടെ നിർമ്മാതാക്കളും ലോകത്തിലെ ഏറ്റവും വലിയ പവർ ട്രാൻസ്മിഷൻ, എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ കമ്പനികളിൽ ഒന്നാണിത്.
1,422 കോടി രൂപയുടെ പുതിയ ഓർഡറുകൾ നേടിയതായി കെഇസി ഇൻ്റർനാഷണൽ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഈ ഓർഡറോടെ കമ്പനിയുടെ നടപ്പുവർഷത്തെ മൊത്തം ഓർഡർ ഇൻടേക്ക് 7,500 കോടി കവിഞ്ഞു. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 70 ശതമാനത്തിലധികം വളർച്ച.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
