ഇന്ന് ഓഹരി വിപണിയിൽ പൊതുവേ നല്ല കാലാവസ്ഥയാണ്. സെൻസെക്സും നിഫ്റ്റിയും ഇൻഡക്സിൽ പച്ചക്കൊടി കാണിക്കുന്നു. രാവിലെ ഏറ്റവും താഴ്ന്ന നിലയിൽ നിന്നാണ് ഇപ്പോൾ ഉയർന്നു വന്നത്. ഇന്ന് ഓഹരികൾക്കിടയിലും മികച്ച നേട്ടങ്ങൾ പ്രകടമാവുന്നു. ഇന്ന് വയറുകളും കേബിളുകളും നിർമ്മിക്കുന്ന കമ്പനിയായ കെഇഐ ഇൻഡസ്ട്രീസ് ലിമിറ്റഡിനെ അന്താരാഷ്ട്ര ബ്രോക്കറേജ് കമ്പനിയായ ഗോൾഡ്മാൻ സാച്ച്സ് 'ബൈ' റേറ്റിംഗ് എന്ന നിലയിലേക്ക് അപ്‌ഗ്രേഡ് ചെയ്തതോടെ ഇന്ന് ഏപ്രിൽ 17 ന് കമ്പനിയുടെ ഓഹരികൾ കുത്തനെ ഉയർന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ഓഹരികൾക്ക് കയറ്റിറക്കങ്ങളായിരുന്നു. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഏറ്റവും താഴ്ന്ന നിരക്കായ 2780 രൂപയിലായിരുന്നു. എന്നാൽ ഇപ്പോൾ കെഇഐ ഇൻഡസ്ട്രീസിന്റെ ഓഹരികൾ 2860.25 രൂപയിലാണ് വ്യാപാരം നടത്തുന്നത്. അതായത് ഇന്ന് 3.87% കുതിപ്പാണ് ഓഹരി വിലയിൽ പ്രകടമാവുന്നത്.
ഈ ഓഹരികളുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക് 5,040.40 രൂപയും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്ക് 2,443.70 രൂപയുമാണ്. 2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഈ ഓഹരികളുടെ വരുമാനം 2,467.27 കോടി രൂപയായിരുന്നു.
ഗോൾഡ്മാൻ സാച്ച്സ് ന്യൂട്രൽ നിലവാരത്തിൽ വെച്ചിരുന്ന ഓഹരികളായിരുന്നു കെഇഐ ഇൻഡസ്ട്രീസ് ഓഹരികൾ. എന്നാൽ ഇപ്പോൾ 'വാങ്ങൽ' റേറ്റിംഗ് നൽകിയിരിക്കുന്നു. എന്നിരുന്നാലും കെഇഐയുടെ ലക്ഷ്യ വിലയായി ഇപ്പോൾ 3,130 രൂപയിൽ നിന്ന് 2,980 രൂപയായി കുറച്ചു. ഇത് നിലവിലെ ഓഹരി നിലവാരത്തിൽ നിന്ന് എട്ട് ശതമാനം വർദ്ധനവ് സൂചിപ്പിക്കുന്നു.
കെഇഐ ഇൻഡസ്ട്രീസ് ലിമിറ്റഡ്
കൃഷ്ണ ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എന്നാണ് 1968 ലാണ് സ്ഥാപിച്ചത്. കെഇഐ ഇൻഡസ്ട്രീസ് വയറുകളും കേബിളുകളും നിർമ്മിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയാണ്. 1992ലാണ് ഇത് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറിയത്. എന്നതിൻ്റെ പൂർണ രൂപം. ഈ സ്ഥാപനം

ലാർസൺ & ട്യൂബ്രോ (L&T)
ഗോൾഡ്മാൻ സാച്ച്സ് ഇൻഫ്രാസ്ട്രക്ചർ, എഞ്ചിനീയറിംഗ് മേഖലയിലെ പ്രധാന കമ്പനിയായ ലാർസൺ & ട്യൂബ്രോ (L&T) "ബൈ" റേറ്റിംഗിൽ നിന്ന് "ന്യൂട്രൽ" റേറ്റിംഗിലേക്ക് താഴ്ത്തി, മാത്രമല്ല മൂലധന നിക്ഷേപം മാറ്റിവയ്ക്കുന്നതിനെ കുറിച്ചും പ്രസ്താവിക്കുന്നു. ഓഹരിയുടെ ലക്ഷ്യ വില ആദ്യം 3,640 രൂപയായിരുന്നു. ഇപ്പോൾ അത് 3,330 രൂപയായി കുറച്ചു. എൽ & ടി യുടെ ഓഹരികളും ഇന്ന് കുത്തനെ ഇടിഞ്ഞു. ഉച്ചയ്ക്ക് 12.25 വരെ 3196 രൂപയിലാണ് വ്യാപാരം നടന്നത്. എന്നാൽ ഇപ്പോൾ 3,236.30 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
പുതിയ ഫാക്ടറിയുമായി ബന്ധപ്പെട്ട് പ്രതിസന്ധികൾ വന്നേക്കാമെന്നും, ഇതുവഴി ഇതിൻ്റെ ഓർഡർ വോള്യങ്ങളിൽ തടസ്സം സൃഷ്ടിക്കുകയും മന്ദഗതിയിലാകുകയും ചെയ്തേക്കാമെന്നും ഗോൾഡ്മാൻ സാക്സ് പറയുന്നു. എന്നിരുന്നാലും, ചരക്ക് വില കുറയുന്നതും സാമ്പത്തിക ചെലവുകൾ കുറയുന്നതും ഈ പ്രതിസന്ധികളെ ഒരു പരിധിവരെ ഇല്ലാതാക്കാൻ സാധിക്കുന്നു.
വൈദ്യുതി, അടിസ്ഥാന സൗകര്യ മേഖല തുടങ്ങിയവയിലെ നിക്ഷേപങ്ങളുടെ നേട്ടങ്ങൾ കേബിൾ, വയർ കമ്പനികൾ നേടിയെടുക്കുന്നത് തുടരുമെന്ന് ഗോൾഡ്മാൻ സാച്ച്സ് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും നിലവിൽ പ്രകടമാവുന്ന ഈ കുതിപ്പ് 2027 സാമ്പത്തിക വർഷത്തോടെ മിതമാകാൻ തുടങ്ങുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ആഗോള കേബിൾ, വയർ കയറ്റുമതി വിപണിയുടെ 2 ശതമാനം മുതൽ 3 ശതമാനം വരെ മാത്രമാണ് ഇന്ത്യക്കുള്ളൂ. ഈ കമ്പനികൾക്ക് കയറ്റുമതി അവസരങ്ങൾ ഏറെ പ്രാധാനപ്പെട്ടാണ്. ഇതിലൂടെ ഈ മേഖലയുടെ വളർച്ചയ്ക്ക് വലിയ സാധ്യതകൾ തുറന്നുകാണിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
