തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന് 71.25 കോടി രൂപയുടെ പ്രതിരോധ ഓര്‍ഡറുകള്‍ ലഭിച്ചു. പ്രതിരോധ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നായാണ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്കായി ഓര്‍ഡര്‍ ലഭിച്ചത്. അരൂരിലുള്ള കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിലാണ് ഓര്‍ഡറുകള്‍ നടപ്പാക്കുക.

കപ്പല്‍ തകര്‍ക്കുവാന്‍ ശേഷിയുള്ള ഉഗ്രബോംബുകളായ ടോര്‍പിഡോ കണ്ടെത്തുന്നതിനും അവ നശിപ്പിക്കുന്നതിനുമുള്ള അഡ്വാന്‍സ്ഡ് ടോര്‍പിഡോ ഡിഫന്‍സ് സിസ്റ്റംസ് (എടിഡിഎസ്) മായി ബന്ധപ്പെട്ടാണ് പ്രധാന ഓര്‍ഡര്‍ ലഭിച്ചത്. എടിഡിഎസ് മാരീച് ടോവ്ഡ് അറേ സിസ്റ്റത്തിന്റെ ഫാബ്രിക്കേഷന്‍, അസംബ്ലിങ്, ടെസ്റ്റിങ് എന്നിവയ്ക്കും എടിഡിഎസിന്റെ കടലില്‍ നിക്ഷേപിക്കുന്ന ഭാഗത്തിന്റെ നിര്‍മ്മാണത്തിനുമായി 56.29 കോടി രൂപയുടെ ഓര്‍ഡറാണ് ലഭിച്ചു. എടിഡിഎസിന്റെ സിസ്റ്റം ഇന്റഗ്രേറ്ററായ ബാംഗ്ലൂര്‍ ആസ്ഥാനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ നിന്നുമാണ് കെല്‍ട്രോണിന് ഈ ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്. പ്രതിരോധ ഗവേഷണ സ്ഥാപനങ്ങളായ ഡിആര്‍ഡിഒ, എന്‍പിഒഎല്‍, എന്‍എസ്ടിഎല്‍ എന്നിവ സംയുക്തമായി വികസിപ്പിച്ച സംവിധാനമാണ് എടിഡിഎസ്.
നേവല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യാനോഗ്രാഫിക് ലോബോറട്ടറി (എന്‍പിഒഎല്‍) ല്‍ നിന്നും 14.97 കോടി രൂപയുടെ ഓര്‍ഡറും കെല്‍ട്രോണിന് ലഭിച്ചിട്ടുണ്ട്. നാവികസേനയ്ക്ക് വേണ്ടിയിട്ടുള്ള വിവിധ ഡിഫന്‍സ് ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനാണ് ഓര്‍ഡര്‍.
ആഭ്യന്തരമായി പ്രതിരോധ ഇലക്ട്രോണിക്സ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന പ്രധാന കമ്പനിയായി ഉയരാനുള്ള ശ്രമത്തിലാണ് കെല്‍ട്രോണ്‍. ഇതിനായി കെല്‍ട്രോണ്‍ യൂണിറ്റുകളുടെ വിവിധ നവീകരണ - ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കെല്‍ട്രോണ്‍ കണ്ട്രോള്സിലുള്ള സോണാര്‍ അറേ നിര്‍മ്മാണശാലയും, മറ്റ് ഇലക്ട്രോണിക് ഉല്‍പ്പന്ന നിര്‍മ്മാണ സൗകര്യങ്ങളും, ഗുണപരിശോധന സംവിധാനങ്ങളും വികസിപ്പിക്കാനാണ് നടപടി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications