കെ റെയിലിന് 2,000 കോടി; 4 ഐടി ഇടനാഴി; 3 എയര്‍ സ്ട്രിപുകള്‍; പൊതുഗതാഗതം ജിപിഎസില്‍

2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് നിയമ സഭയില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. കേരളത്തിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ബജറ്റാണിത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിരവധി പദ്ധതികളാണ് മന്ത്രി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന പ്രഖ്യാപനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

കെ റെയിലിന് 2,000 കോടി; 4 ഐടി ഇടനാഴി; 3 എയര്‍ സ്ട്രിപുകള്‍; പൊതുഗതാഗതം ജിപിഎസില്‍

എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-റെയിലിന്റെ ഭാഗമായ സില്‍വര്‍ ലൈനിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 2,000 കോടി രൂപ വകയിരുത്തി. സ്ഥലം ഏറ്റെടുക്കുന്നതിനായാണ് കിഫ്ബിയില്‍ നിന്നും തുക മാറ്റി വെച്ചിരിക്കുന്നത്. ഇതിനോടൊപ്പം ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ എയര്‍ സ്ട്രിപ്പുകള്‍ക്ക് 4.5 കോടി രൂപ അനുവദിച്ചു. ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഹെലികോപ്റ്റര്‍- ചെറുവിമാന സര്‍വ്വീസുകള്‍ നടത്താനായാണ് എയര്‍ സ്ട്രിപ് സ്ഥാപിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നതായും മന്ത്രി ബാലഗോപാല്‍ അറിയിച്ചു.

ശബരിമല ഗ്രീന്‍ഫില്‍ഡ് വിമാനത്താവളത്തിന്റെ ഡിപിആര്‍ തയ്യാറാക്കുന്നതിനായി 2 കോടി രൂപയും ഉള്‍ക്കൊള്ളിച്ചു. കൊച്ചിയില്‍ പുതിയ റോ-റോ സര്‍വ്വീസ് തുടങ്ങാന്‍ 10 കോടിയും
ജല മെട്രോയ്ക്കും സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ആറ് വരിയായി വികസിപ്പിക്കുന്ന ദേശീയപാതാ 66-ന് സമാന്തരമായി സംസ്ഥാനത്ത് 4 ഐടി ഇടനാഴികള്‍ സ്ഥാപിക്കും. 4 ഇടനാഴികളും നിലവിലുള്ള ഐടി കേന്ദ്രങ്ങളില്‍ നിന്നാകും ആരംഭിക്കുക. ടെക്നോപാര്‍ക്ക് മൂന്നാം ഘട്ടത്തില്‍ നിന്ന് കൊല്ലത്തേക്ക്, എറണാകുളം-കൊരട്ടി, എറണാകുളം-ചേര്‍ത്തല, കോഴിക്കോട്-കണ്ണൂര്‍ എന്നിവിടങ്ങളാണ് നിര്‍ഷ്ട ഇടനാഴികള്‍ സ്ഥാപിക്കുക.

ഇതിനോടൊപ്പം, കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക് സ്ഥാപിക്കും. പുതിയ സാറ്റലൈറ്റ് ഐടി പാര്‍ക്കുകളും സ്ഥാപിക്കും. 15 മുതല്‍ 25 ഏക്കര്‍വരെ ഏറ്റെടുത്തുകൊണ്ടാകും പാര്‍ക്ക് സ്ഥാപിക്കുക. ഭൂമി ഏറ്റെടുക്കുന്നതിന് 1,000 കോടി രൂപയും വകയിരുത്തി. കൂടാതെ വനിതകള്‍ക്ക് വീടിന് സമീപം ജോലി ചെയ്യുന്നതിനായി വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്കായി 50 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി ബാലഗോപാല്‍ അറിയിച്ചു.

സ്വകാര്യ സംരംഭകര്‍ക്ക് സാങ്കേതിക, സ്ഥലസൗകര്യം ലഭ്യമാക്കാന്‍ ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കിന് 200 കോടി വകയിരുത്തി. കേരള സയന്‍സ് പാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കും. നാല് സയന്‍സ് പാര്‍ക്കുകള്‍ക്കായി 1000 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്കു സമീപവും ഡിജിറ്റല്‍ സര്‍വകലാശാലയിലുമാണ് ഈ പാര്‍ക്കുകള്‍ നടപ്പാക്കുക. കമ്പനികള്‍ക്ക് പരിശീലനം നല്‍കാന്‍ ടെക്‌നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും പ്രത്യേക സംവിധാനം വരും.

സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ 2000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കും. പദ്ധതിക്കായി 16 കോടി രൂപ വകയിരുത്തി. കെ-ഫോണ്‍ നെറ്റ്‌വര്‍ക്കിലൂടെ തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളിലും പിന്നോക്ക ആദിവാസി മേഖലകളിലും വൈഫൈ ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ സ്ഥാപിക്കുകയാണ് പ്രധാന ലക്ഷ്യങ്ങളെന്നും ധനമന്ത്രി വിശദീകരിച്ചു.

കേരളത്തിൽ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള 20 ജങ്ഷനുകള്‍ കണ്ടെത്തും. ഇത് പരിഹരിക്കുന്നതിനുള്ള ചെലവിനായി കിഫ്ബിയില്‍ നിന്ന് 200 കോടി അനുവദിച്ചു. 6 ബൈപാസുകള്‍ നിര്‍മിക്കുന്നതിനായി 200 കോടി രൂപ നീക്കിവയ്ക്കും. എംസി റോഡിന്റേയും കൊല്ലം- ചെങ്കോട്ട റോഡിന്റേയും വികസനത്തിന് 1500 കോടി രൂപ നല്‍കും.

ചെക്ക് പോസ്റ്റുകളുടെ നവീകരണത്തിന് അഞ്ച് കോടിയടക്കം മോട്ടോര്‍ വാഹന വകുപ്പിന് 44 കോടി രൂപ വകയിരുത്തി. സംസ്ഥാനത്തെ പൊതുഗതാഗത വാഹനങ്ങളെ ജിപിഎസ് വഴി 24 മണിക്കൂറും നിയന്ത്രണത്തിലാക്കുമെന്നും മന്തി വ്യക്തമാക്കി. കിന്‍ഫ്രായ്ക്ക് 332 കോടി രൂപ വകയിരുത്തിയെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X