കേരള ബാങ്ക് വഴി സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് 2,000 കോടി രൂപയുടെ വായ്പ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നിയമ സഭയില്‍ നടത്തിയ ബജറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
തിരുവനന്തപുരം: കേരള ബാങ്ക് വഴി സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് 2,000 കോടി രൂപയുടെ വായ്പ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നിയമ സഭയില്‍ നടത്തിയ ബജറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ പ്രഖ്യാപനം. കുറഞ്ഞ പലിശ നിരക്കിലായിരിക്കും ഈ കാര്‍ഷിക വായ്പകള്‍ അര്‍ഹരായ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത്.

സംസ്ഥാനത്തെ മുഴുവന്‍ കൃഷിഭവനുകളെയും സ്മാര്‍ട് കൃഷിഭവനാക്കുമെന്നും മന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഡിജിറ്റല്‍ രീതിയില്‍ ഓണ്‍ലൈനായി ലഭ്യമാക്കുവാനുള്ള പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൃഷിഭവനുകള്‍ സ്മാര്‍ട് ആകുന്നതോടെ കൃഷിക്കാര്‍ക്ക് തങ്ങള്‍ക്ക് ആവശ്യമുള്ള സേവനങ്ങള്‍ എളുപ്പത്തിലും വേഗത്തിലും നേടുവാന്‍ സാധിക്കും. ഓരോ കാര്യത്തിലുമുള്ള സങ്കീര്‍ണതകള്‍ ലഘൂകരിക്കുവാനും സമയ നഷ്ടമൊഴിവാ്ക്കുവാനും സാധിക്കും.
പാല് മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ക്ക് ഫാക്ടറി നിര്‍മിക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപനം നടത്തിയിട്ടുണ്ട്. പാലുത്പ്പന്നങ്ങളുടെ വൈവിധ്യവത്കക്രണം കുറേക്കൂടി മികച്ച രീതിയിലും ഗുണമേന്മയിലും നടത്താന്‍ ഇതുവഴി സാധിക്കും. പാല് കര്,കരുടെ വിപണി സാധ്യകള്‍ വളരുവാനും ഇത് കാരണമാകും. ഒപ്പം അതിനുസരിച്ചുള്ള സാമ്പത്തിക നേട്ടങ്ങളും പാല് കര്‍ഷകര്‍ക്ക് ലഭ്യമാകും.
തോട്ടം മേഖലാ വികസനത്തിന് 2 കോടി രൂപയാണ് ബജറ്റില്‍ മാറ്റി വച്ചിരിക്കുന്നത്. കൂടാതെ സംസ്ഥാനത്ത് പുതുതായി അഞ്ച് അഗ്രോ പാര്‍ക്കുകളും സ്ഥാപിക്കുമെന്ന് ബജറ്റില്‍ പറയുന്നു.
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും കേരളത്തെ കരകയറ്റാനുള്ള പരിശ്രമങ്ങളാണ് രണ്ടാം പിണറായി സര്‍ക്കാര്‍ നടത്തി വരുന്നത്. അതിനാല്‍ തന്നെ ആരോഗ്യമേഖലയ്ക്കായിരുന്നു ഇത്തവണത്തെ ബജറ്റില്‍ പ്രാമുഖ്യം നല്കിയിരുന്നതും. മതിയായ സംവിധാനങ്ങളോടെ ആരോഗ്യമേഖലയെ സുസജ്ജമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ബജറ്റ് ഈന്നല്‍ നല്‍കുന്നത്. 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കന്നി ബജറ്റില്‍ പുതിയ നികുതികളോ നികുതി വര്‍ധനവോ ധനമന്ത്രി അവതരിപ്പിച്ചിട്ടില്ല. നികുതിയില്‍ ഒറ്റത്തവണയായുള്ള തീര്‍പ്പാക്കലും സര്‍ക്കാര്‍ തുടരും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications