സംസ്ഥാനത്ത് കൊവിഡ് വ്യപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഭക്ഷ്യ കിറ്റ് വിതരണം തുടരാൻ തീരുമാനിച്ചതായി ധനമന്ത്രി വ്യക്തമാക്കി. നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് അധികമായി 10 കിലോ അരി 15 രൂപക്ക് നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. 50 ലക്ഷം കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കിറ്റിന് പുറമേയാണ് ഈ അധിക അരി വിതരണം.
ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപ അനുവദിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ഭക്ഷ്യ സുരക്ഷയ്ക്ക് 40 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. കോവിഡ് കാലത്ത് അഞ്ചര കോടി കിറ്റ് വിതരണം ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പരമദരിദ്രരുടെ പുതിയ പട്ടിക തയാറാക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

ആശ്രയ ഗുണഭോക്താക്കളേയും തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്നവരേയും പുതുതായി പട്ടികയിൽ ചേര്‍ക്കും. ജോലിയില്ലാത്തവരും വരുമാനമാര്‍ജിക്കാന്‍ ശേഷിയില്ലാത്തവരുമായവര്ക്ക് നേരിട്ട് സഹായം നല്‍കും. വിവിധ പദ്ധതികള്‍ക്കായി അഞ്ചു വര്‍ഷം കൊണ്ട് 6000-7000 കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 31 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ കൂട്ടി. ബ്രാന്‍ഡഡ് കാപ്പിക്കുരുവിന് തറവില 90 രൂപയാക്കിയിട്ടുണ്ടെന്നും കോഫി വൈന്‍ഡിങ് മെഷിന് സ്ഥാപിക്കാന്‍ കുടുംബശ്രീക്ക് 20 കോടി രൂപ നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
