കേരള ബജറ്റ് 2021; ആരോഗ്യമേഖലയ്ക്കായി നിരവധി പദ്ധതികള്‍. കോവിഡ് രോഗവ്യാപനം സംസ്ഥാനത്തും രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ പ്രഥമ പരിഗണന ആരോഗ്യ മേഖലയ്ക്ക് തന്നെ.
കോവിഡ് രോഗവ്യാപനം സംസ്ഥാനത്തും രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ പ്രഥമ പരിഗണന ആരോഗ്യ മേഖലയ്ക്ക് തന്നെ. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ കോവിഡ് പ്രതിസന്ധി നേരിടുന്നതിനായി 20,000 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. രണ്ടാം കോവിഡ് പാക്കേജ് എന്ന നിലയിലാണ് 20,000 കോടി രൂപ പ്രഖ്യാപിച്ചിരിക്കുന്നത്. സൗജന്യ വാക്സിനായി 1,000 കോടി രൂപ വകയിരുതതി. 8000 കോടി നേരിട്ട് ജനങ്ങളിലേക്കെത്തും.

വാക്സിന് ഉത്പാദന യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും വാക്സിന് ഗവേഷണത്തിനുമായി 10 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. ചികിത്സാ അനുബന്ധ ഉപകരണങ്ങളും ഉത്പ്പന്നങ്ങളും നിര്മിക്കുനന സ്ഥാപനങ്ങളുടെ വികസനത്തിന് 10 കോടി രൂപ വകയിരുത്തി. പുതിയ ഓക്സിജന്‍ പ്ലാന്റ് ആരംഭിക്കുമെന്നും ബജറ്റില്‍ പറയുന്നു. കോവിഡ് ചികിത്സ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനായി 500 കോടി രൂപ വകയിരുത്തും.
18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന് സൗജന്യമായി നല്കാന് 1000 കോടി. പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കാന്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രത്യേക ബ്ലോക്ക് ആരംഭിക്കും. 150 മെട്രിക് ടണ്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുംപീഡിയാട്രിക് ഐസിയു കിടക്കകള്‍ വര്‍ധിപ്പിക്കും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 50 കോടി
പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കാന്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രത്യേക ബ്ലോക്ക് തുടങ്ങും. എല്ലാ സിഎച്ച്സി താലൂക്ക് ജില്ലാ ആശുപത്രികളിലും പകര്‍ച്ച വ്യാധികളുടെ ചികിത്സയ്ക്ക് 10 ഐസൊലേഷന്‍ കിടക്കകള്‍ സ്ഥാപിക്കും. ഒരു കേന്ദ്രത്തിന് 3 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് ധനസഹായം നേരിട്ട് എത്തിക്കുന്നതിന് 8,900 കോടി. ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന്‍ വകയിരുത്തിയിരിക്കുന്നത് 2,800 കോടി രൂപ. കോവിഡ് മൂന്നാം തരംഗത്തിന്റെ വരവ് ഒഴിവാക്കണമെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു.
ഇതുവരെയുള്ള മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്.
- ഓണ്പഠനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്ടേ്പുകള് നല്‍കും
- വിഷരഹിത പച്ചക്കറികള്‍ കുടുംബശ്രീ വഴി ശേഖരിച്ച് വിതരണം ചെയ്യും.
- ഈ വര്‍ഷം 10,000 ഓക്സിലറി കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങും
- അണക്കെട്ടുകളിലെ മണല്‍ നീക്കാന്‍ പദ്ധതി നടപ്പിലാക്കും
- ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പത്തു കോടി രൂപ
- നദീ സംരക്ഷണത്തിന് പാക്കേജ്. നദികളും ജലാശയങ്ങളും സംരക്ഷിക്കും
- പാല് മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ക്കായി ഫാക്ടറി സ്ഥാപിക്കും
- തോട്ടം മേഖലയുടെ വികസനത്തിന് 2 കോടി രൂപ
സെന്റര്‍ഫോര്‍ ഡിസീസ് കണ്ട്രോളിവ് 50 ലക്ഷം രൂപ
നാലു ശതമാനം പലിശയില്‍ 2,000 കോടി രൂപ വായ്പ നല്‍കും
കര്‍ഷകര്‍ക്ക് 2,600 കോടി രൂപ വായ്പ ലഭ്യമാക്കും.
തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവുവരുമെന്ന് ധനമന്ത്രി. ആദ്യഘട്ടമായി 1500 കോടി കിഫ്ബി നല്‍കും. അടുത്ത കാലവര്‍ഷത്തിനു മുന്‍പ് ഇതിന്റെ ഗുണഫലം ലഭിക്കും. 4 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
