സംസ്ഥാന ബജറ്റ്: കെഎസ്ആര്‍ടിസിക്ക് 1,800 കോടി; മൂന്നാറിലെ സ്റ്റാന്‍ഡില്‍ 100 കോടിയുടെ ബജറ്റ് ഹോട്ടല്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് 1,800 കോടി രൂപ വകയിരുത്തി സംസ്ഥാന സര്‍ക്കാര്‍. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക ലക്ഷ്യമിട്ട് മൂവായിരം സിഎന്‍ജി-എല്‍എന്‍ജി ബസുകള്‍ സര്‍ക്കാര്‍ വാങ്ങും. ഒപ്പം വികാസ് ഭവന്‍ ഡിപ്പോയില്‍ കിഫ്ബിയുമായി സഹകരിച്ച് രണ്ടു ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടം നിര്‍മ്മിക്കാനും തീരുമാനമായി.

സംസ്ഥാന ബജറ്റ്: കെഎസ്ആര്‍ടിസിക്ക് 1,800 കോടി; മൂന്നാറിലെ സ്റ്റാന്‍ഡില്‍ 100 കോടിയുടെ ബജറ്റ് ഹോട്ടല്‍

മൂന്നാറിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബജറ്റ് ഹോട്ടല്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടികളെടുക്കും. മൂന്ന് ഏക്കറില്‍ നൂറ് മുറികളും ഡോര്‍മെറ്ററികളുമുള്ള കെടിഡിസി ബജറ്റ് ഹോട്ടലായിരിക്കും സ്ഥാപിതമാവുക. 100 കോടി രൂപയാണ് ഹോട്ടലിനുള്ള ചിലവ്. പദ്ധതിയുടെ റവന്യൂ വരുമാനത്തില്‍ നിന്നും 10 ശതമാനം കെഎസ്ആര്‍ടിസിക്ക് നല്‍കാന്‍ ധാരണയുണ്ട്. നിലവില്‍ പ്രാരംഭ ചിലവുകള്‍ക്കായി 10 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. മൂന്നാറിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ വികസനം, ഫാം ടൂറിസം, ഹൈഡല്‍ ടൂറിസം തുടങ്ങിയ പദ്ധതികള്‍ക്കും ബജറ്റില്‍ തുക നീക്കിവെച്ചത് കാണാം.

അഴീക്കലില്‍ വന്‍കിട ഹാര്‍ബര്‍ നിര്‍മ്മാണവും ബജറ്റില്‍ ധനമന്ത്രി അറിയിച്ചിട്ടുണ്ട്. മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് എന്ന പേരിലുള്ള കമ്പനിയാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. റബര്‍ അധിഷ്ഠിത ഉത്പന്നങ്ങളുടെ ഹബ് സ്ഥാപിക്കാന്‍ കേരള റബര്‍ ലിമിറ്റഡ് തയ്യാറെടുക്കുകയാണെന്നും ബജറ്റില്‍ ധനമന്ത്രി അറിയിച്ചു. പുതിയ സംരംഭത്തില്‍ 26 ശതമാനം ഓഹരി സര്‍ക്കാരിന് കൈവശമായിരിക്കും. 1,050 കോടി രൂപയാണ് പദ്ധതിക്കായുള്ള മുതല്‍മുടക്ക്. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മിച്ച സ്ഥലത്താകും ഫാക്ടറി വരിക.

നെല്‍കൃഷി വികസനത്തിന് 116 കോടി, നാളികേര കൃഷിക്ക് 75 കോടി, വയനാട് കാപ്പിക്ക് 5 കോടി എന്നിങ്ങനെയും ബജറ്റില്‍ സര്‍ക്കാര്‍ തുക നീക്കിവെച്ചു. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഒന്നരലക്ഷം വീടുകള്‍ കൂടി നിര്‍മ്മിക്കുമെന്നും ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് സൗജന്യമായി നല്‍കുമെന്നതാണ് സംസ്ഥാന ബജറ്റിലെ മറ്റൊരു ശ്രദ്ധേയമായ അറിയിപ്പ്. പ്രളയ സെസ് ജൂലായില്‍ അവസാനിക്കും.

Read more about: kerala budget 2021
English summary

Kerala Budget 2021: Government Allocates Rs 1,800 Crore For KSRTC; Munnar Stand To Get Rs 100 Crore Budget Hotel

Kerala Budget 2021: Government Allocates Rs 1,800 Crore For KSRTC; Munnar Stand To Get Rs 100 Crore Budget Hotel. Read in Malayalam.
Story first published: Friday, January 15, 2021, 14:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X